Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അർജുൻ ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ്; 16,000 രൂപ ലഭിച്ചെന്ന് സഹോദരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ 16,000 രൂപ ലഭിച്ചെന്ന് സഹോദരൻ അജയ് ആയങ്കി. നിയമനടപടികൾക്കായി ഈ തുക ഒരു സുഹൃത്തിന് കൈമാറിയെന്നും അജയ് പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ട്.

അർജുൻ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അജയ് ക്രൗഡ് ഫണ്ടിങ് നടത്തിയെന്നാണ് കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ ആരോപണം. ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവിലെ ബ്ലിങ്കിറ്റ് സ്ഥാപനത്തിന് മുന്നിൽവച്ച് മുൻകരുതൽ നടപടിയുടെ ഭാഗമായി അജയ്‌യെ അറസ്റ്റ് ചെയ്തതായും എഫ്ഐആറിൽ പറയുന്നു.

അതേസമയം, ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിയമസംവിധാനങ്ങളെയും സർക്കാരിനെയും വെല്ലുവിളിക്കുന്നവർക്ക് ഇതുതന്നെയാകും അനുഭവമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ വെല്ലുവിളിക്കുന്ന ഗുണ്ടകളെ നിലയ്ക്കുനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

കേരളം ഗുണ്ടകളുടെ നാടല്ലെന്നും സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കുന്നവർ ആരായാലും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽനിന്ന് പൊലീസ് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘം പിന്തുടർന്നാണ് അർജുൻ ആയങ്കിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിലേക്കാണ് അർജുൻ ആയങ്കി എത്തിയിരുന്നത്. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടാണ് അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടെ അപ്പാർട്ട്മെന്റിൽനിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix