Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സസ്പെൻസ് നിറച്ച് ദൃശ്യം 3 ടീസർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന “ദൃശ്യം 3” ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. 2013-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം “ദൃശ്യം” യത്തിന്റെ മൂന്നാം ഭാഗമാണ് ഇത്. മോഹൻലാലിന്റെ പിറന്നാൾ ദിനമായ മേയ് 21-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ടീസറിൽ ആദ്യ രണ്ട് ഭാഗങ്ങളിലെ രംഗങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്കുട്ടി പള്ളിയിൽ പ്രാർഥിക്കുന്ന രംഗമാണ് പ്രധാനമായി കാണുന്നത്. ശക്തമായ പശ്ചാത്തലസംഗീതവും ശ്രദ്ധേയമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം പൂർത്തിയായി. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിനായക് എഡിറ്റിംഗും നിർവഹിക്കുന്നു. അനിൽ ജോൺസൺ ആണ് സംഗീതം ഒരുക്കുന്നത്.

2013-ൽ പുറത്തിറങ്ങിയ “ദൃശ്യം” മലയാളത്തിലെ ഏറ്റവും വലിയ ത്രില്ലർ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. പിന്നീട് 2021-ൽ “ദൃശ്യം 2” ഒടിടി റിലീസായി എത്തി വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോൾ മൂന്നാം ഭാഗത്തിനായി പ്രേക്ഷകർ വലിയ ആവേശത്തിലാണ്.

Recent News

Advertisement
WhiteswanTV Footer