Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: World

ദക്ഷിണ കൊറിയ വിമാനാപകടം; മരണം 179 ആയി

ദക്ഷിണ കൊറിയൻ നഗരമായ മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ജെജു വിമാനത്തിന് തീപിടിച്ചതിനെ തുടർന്ന് 179 പേർ മരിച്ചു. ബോയിംഗ് 737-800 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാ വേലിയിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൃത്യമായ കാരണം പരിശോധിച്ചുവരികയാണ്. തായ്‌ലൻഡിലെ നിന്ന് ദക്ഷിണ കൊറിയയിലേക്ക് വരുന്ന വിമാനമായിരുന്നു ഇത്. 175 പേർ യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നതാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. സംഭവ സ്ഥലത്ത് പരിശോധന […]
Read more

ഇറ്റാലിയൻ മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റിൽ

പ്രശസ്ത ഇറ്റാലിയൻ മാധ്യമപ്രവർത്തക സിസിലിയ സാല അറസ്റ്റിൽ. ഡിസംബർ 19 ടെഹ്‌റാനിലാണ് അറസ്റ്റിലായത്. നിലവിൽ സാലയെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയമാണ് അറസ്റ്റ് രേഖപ്പെടുത്തിയ കാര്യം അറിയിച്ചത്. സാലയെ തടങ്കലിൽ ആക്കിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇൽ ഫോഗ്ലിയോ എന്ന പത്രത്തിലും പോഡ്‌കാസ്റ്റ് കമ്പനിയായ Chora മീഡിയയിലുമാണ് സാല പ്രവർത്തിക്കുന്നത്. ഡിസംബർ 12ന് റോമിൽ നിന്ന് മാധ്യമ പ്രവർത്തകർക്ക് അനുവദിച്ചിരിക്കുന്ന വിസയിൽ സാല ഇറാനിലെത്തി. ഇറാനിൽ നിന്ന് നിരവധി അഭിമുഖങ്ങൾ നടത്തുകയും എപ്പിസോഡുകളായി ഇത് […]
Read more

അസർബയ്ജാൻ വിമാനം കസാഖ്സ്താനിൽ തകർന്നുവീണ സംഭവം; അപകടകാരണം ബാഹ്യ ഇടപെടൽ: അസർബയ്ജാൻ എയർലൈൻസ്

മോസ്കോ: അസർബയ്ജാൻ വിമാനം കസാഖ്സ്താനിലെ അക്‌‌താകുവിൽ തകർന്നുണ്ടായ അപകടത്തിൽ വിശദീകരണവുമായി അസർബയ്ജാൻ എയർലൈൻസ്. സാങ്കേതികവും പുറത്ത് നിന്നുള്ള എന്തിന്റെയോ ബാഹ്യമായ ഇടപെടലുമാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായത് എന്ന് അസർബയ്ജാൻ എയർലൈൻസ് വ്യക്തമാക്കി. ക്രിസ്മസ് ദിനത്തിൽ അസർബയ്ജാന്റെ തലസ്ഥാനമായ ബാക്കുവിൽനിന്ന് റഷ്യൻ നഗരമായ ഗ്രോസ്നിയിലേക്കു പോയ എംബ്രയർ 190 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റും സഹ പൈലറ്റുമുൾപ്പെടെ 38 പേർ അപകടത്തിൽ മരിച്ചു. 11, 16 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുള്‍പ്പെടെ 29 പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. […]
Read more

ദക്ഷിണ കൊറിയൻ ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂയെ ഇംപീച്ച് ചെയ്യാൻ പാർലമെന്റ്

ദക്ഷിണ കൊറിയൻ പാർലമെന്റിൽ ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂയെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തു. 300 അംഗ പാർലമെൻ്റിലെ 192 പേര് വെള്ളിയാഴ്ച ഹാനെ ഇംപീച്ച് ചെയ്യാൻ വോട്ട് ചെയ്തു. പാർലമെന്റിലെ ഭൂരിപക്ഷം പേരും ഹാന് എതിരായാണ് വോട്ട് ചെയ്തത്. അതേസമയം ഭരണകക്ഷി അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. പ്രസിഡന്റ് യൂൻ സുക്-യോൾ ഹ്രസ്വകാല സൈനിക നിയമം ഏർപ്പെടുത്തിയതിൻ്റെ പേരിൽ ഡിസംബർ 14-ന് ഇംപീച്ച് ചെയ്യപ്പെട്ടിരുന്നു . തുടർന്നാണ് പ്രധാനമന്ത്രി ആയിരുന്ന ഹാൻ ആക്ടിംഗ് പ്രസിഡന്റായി നിയമിതനായത്. ഹാനിന്റെ […]
Read more

“ഐസ് കാൻഡിമാൻ” രചയിതാവ് ബാപ്‌സി സിധ്വ അന്തരിച്ചു

ഇന്ത്യ-പാക് വിഭജനത്തിന്റെ ഭയങ്കരവും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങള്‍ ‘ഐസ് കാൻഡി മാനി’ലൂടെ തുറന്ന് കാണിച്ച പാകിസ്താനി നോവലിസ്റ്റ് ബാപ്‌സി സിധ്വ അന്തരിച്ചു. യു.എസിലെ ഹൂസ്റ്റണില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. 86 വയസായിരുന്നു.1938 ഓഗസ്റ്റ് 11-ന് കറാച്ചിയിലെ പാഴ്സി കുടുംബത്തിലാണ് ജനിച്ച സിധ്വ . ‘ദ ക്രോ ഈറ്റേഴ്സ്’ (1978), ‘ദ ബ്രൈഡ്’ (1982), ‘ആൻ അമേരിക്കൻ ബ്രാറ്റ്’ (1993), ‘സിറ്റി ഓഫ് സിൻ ആൻഡ് സ്‌പ്ലെൻഡർ: റൈറ്റിങ്സ് ഓണ്‍ ലഹോർ’ (2006) തുടങ്ങിയ കൃതികളിലൂടെയും പ്രശസ്തയായിരുന്നു . പാകിസ്താനിലെ പ്രസിദ്ധമായ […]
Read more

വെള്ളത്തലയന്‍ കടല്‍പ്പരുന്തിനെ അമേരിക്കയുടെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച് ബൈഡന്‍

അമേരിക്കയുടെ ദേശീയ പക്ഷിയായി വെള്ളത്തലയന്‍ കടല്‍പ്പരുന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. 1782 മുതല്‍ അമേരിക്കയുടെ പ്രതീകമാണ് വെള്ളത്തലയന്‍. 240 വര്‍ഷത്തിലേറെയായി അമേരിക്കയുടെ പ്രതീകമായി വെള്ളത്തലയന്‍ കടല്‍പ്പരുന്ത് അറിയപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ദേശീയ പക്ഷിയെന്ന ഔദ്യോഗിക പദവി നല്‍കിയിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നം, യുഎസ് കറന്‍സി, സര്‍ക്കാര്‍ രേഖകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഔദ്യോഗിക രേഖകളിലും ചിഹ്നങ്ങളിലും വെള്ളത്തലയന്‍ കടല്‍പ്പരുന്തിന്റെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന ഒരിനം കടല്‍പ്പരുന്താണ് വെള്ളത്തലയന്‍ […]
Read more

ബംഗ്ലാദേശിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ ഇന്ത്യ

ന്യൂ ഡൽഹി: ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണം എന്ന ബംഗ്ലാദേശിന്റെ ആവശ്യത്തിൽ മറുപടി നൽകാതെ ഇന്ത്യ. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന ആവശ്യത്തിൽ നിലവിൽ പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്. ഷെയ്ഖ് ഹസീന കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സര്‍ക്കാര്‍ വീണതോടെയാണ് […]
Read more

തുർക്കിയിൽ സ്ഫോടകവസ്തു ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു

തുർക്കിയിൽ സ്ഫോടകവസ്തു ഫാക്ടറിയിൽ ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്ലാൻ്റിന്റെ ഒരു ഭാഗത്താണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ കെട്ടിടമാകെ നശിച്ചു. ഉരുകിപ്പോയ ലോഹചട്ടക്കൂടും കോൺക്രീറ്റും മാത്രമാണ് ബാക്കിയുള്ളത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. അഗ്നിശമന സേനകളുടെ സഹായത്തോടെ തീ അണച്ചു. സ്ഫോടനം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
Read more

യു.എസില്‍ ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കും: ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിൽ ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റ വിവാ​ദ പരാമർശം. ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി യു.എസില്‍ ഉണ്ടാവുകയുള്ളുവെന്നും ബൈനറി ജൻഡർ പോളിസി അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാനുള്ള ഉത്തരവുകളില്‍ ഒപ്പിടും, സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കും. കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ […]
Read more

സ്റ്റര്‍ബക്‌സ് ജീവനക്കാരുടെ സമരം കൂടുതല്‍ രാജ്യങ്ങളിലേക്ക്

ന്യൂയോര്‍ക്ക്: സ്റ്റാര്‍ബക്‌സിലെ ജീവനക്കാരുടെ സമരം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സ്റ്റാര്‍ബക്‌സും യൂണിയന്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക്. വേതന വര്‍ധന ഉള്‍പ്പടെ ഉന്നയിച്ചാണ് സമരം. ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, സിയാറ്റില്‍ എന്നിവിടങ്ങളിലാണ് ആദ്യം സമരം തുടങ്ങിയത്. പിന്നീട് ന്യൂജഴ്സി, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, സെന്റ് ലൂയിസ്, ബോസ്റ്റണ്‍, മസാച്യുസെറ്റ്‌സ്, ഡാളസ്, ടെക്‌സസ്, പോര്‍ട്ട്‌ലാന്‍ഡ്, ഒറിഗോണ്‍ എന്നിവിടങ്ങളിലേക്ക് സമരം കടുക്കുകയായിരുന്നു. സ്റ്റാര്‍ബക്‌സും യൂണിയനും തമ്മിലുള്ള ചര്‍ച്ചകള്‍ ഏപ്രിലില്‍ തുടങ്ങിയതാണ്. കമ്പനി അടുത്തിടെ എട്ട് തവണ ചര്‍ച്ച നടത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix