Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

“ഐസ് കാൻഡിമാൻ” രചയിതാവ് ബാപ്‌സി സിധ്വ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യ-പാക് വിഭജനത്തിന്റെ ഭയങ്കരവും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങള്‍ ‘ഐസ് കാൻഡി മാനി’ലൂടെ തുറന്ന് കാണിച്ച പാകിസ്താനി നോവലിസ്റ്റ് ബാപ്‌സി സിധ്വ അന്തരിച്ചു. യു.എസിലെ ഹൂസ്റ്റണില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം. 86 വയസായിരുന്നു.
1938 ഓഗസ്റ്റ് 11-ന് കറാച്ചിയിലെ പാഴ്സി കുടുംബത്തിലാണ് ജനിച്ച സിധ്വ . ‘ദ ക്രോ ഈറ്റേഴ്സ്’ (1978), ‘ദ ബ്രൈഡ്’ (1982), ‘ആൻ അമേരിക്കൻ ബ്രാറ്റ്’ (1993), ‘സിറ്റി ഓഫ് സിൻ ആൻഡ് സ്‌പ്ലെൻഡർ: റൈറ്റിങ്സ് ഓണ്‍ ലഹോർ’ (2006) തുടങ്ങിയ കൃതികളിലൂടെയും പ്രശസ്തയായിരുന്നു . പാകിസ്താനിലെ പ്രസിദ്ധമായ ‘സിതാര ഇ ഇംതിയാസ്’ ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ നേടിയിട്ടുണ്ട്.
‘ഐസ് കാൻഡി മാൻ’ ഇന്ത്യൻ-കനേഡിയൻ സംവിധായികയായ ദീപാ മേത്ത ‘എർത്ത്’ എന്ന പേരില്‍ ചലച്ചിത്രമാക്കിയിട്ടുണ്ട് . ഓസ്കർ നാമനിർദേശം ലഭിച്ച ദീപാ മേത്താ ചിത്രം ‘വാട്ടറി’നെ ആസ്പദമാക്കി ‘വാട്ടർ: എ നോവല്‍’ എന്ന പേരില്‍ സിധ്വ നോവലെഴുതിയിട്ടുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer