Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘പെരിയ വേദനയിൽ’ വിധി; രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പാഠമാകുമോ..?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച പെരിയ കൊലപാതകത്തിന്റെ വിധി നാളെ. കോൺഗ്രസിന്റെ ആശയ ആദർശങ്ങളിൽ വിശ്വസിച്ചതിന്റെ പേരിലാണ് ഇരുവർക്കും നന്നേ ചെറുപ്പത്തിലെ ജീവൻ നഷ്ടമായത്. കൃപേഷ് കൊല്ലപ്പെടുമ്പോൾ 19 വയസ്സും ശരത് ലാലിന് 23 വയസും ആയിരുന്നു. രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷയും നാടിന്റെ ആകെ പ്രത്യാശയുമായ രണ്ടു ചെറുപ്പക്കാരെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ചിലർ അരുംകൊല ചെയ്തത്. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു അതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കൃപേഷിന്റെ അമ്മ ബാലാമണിയും ശരത്‍ലാലിന്റെ അമ്മ ലതയും കുടുംബാംഗങ്ങളും നീറുന്ന വേദനയുമായാണ് ഇപ്പോഴും ജീവിക്കുന്നത്.

രണ്ടു കുടുംബങ്ങളുടെയും പ്രതീക്ഷകളായിരുന്നു ആ ചെറുപ്പക്കാർ. അങ്ങേയറ്റം സാധാരണ വീട്ടിൽ ജനിച്ച കൃപേഷ് പോളിയിൽ ചേർന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ തന്നെ പഠനം മതിയാക്കി. എസ്എഫ്ഐക്കാരുടെ മർദനം സഹിക്കാൻ കഴിയാതെയായിരുന്നു മനസ്സില്ലാ മനസ്സോടെ അവൻ പഠനം മതിയാക്കാൻ തീരുമാനിച്ചത്. അവന്റെ തുടർപഠന സ്വപ്നങ്ങൾ നടക്കില്ലെന്നുറപ്പിച്ചപ്പോൾ ഓലമേഞ്ഞ കൊച്ചു കൂരയിൽ അനുജത്തി കൃഷ്ണപ്രിയയെങ്കിലും മികച്ചരീതിയിൽ പഠിക്കണമെന്നവൻ ആഗ്രഹിച്ചു. അവൾക്ക് പഠിക്കാനായി ഒറ്റമുറി കുടിലിനോട് ചേർന്ന് പ്രത്യേകം ഷെഡ് നിർമിച്ചു നൽകിയതും കൃപേഷ് തന്നെ ആയിരുന്നു. നാട്ടിലെ പൊതു കാര്യങ്ങളിലെല്ലാം അവർ ഇരുവരും മുൻനിരയിലായിരുന്നു. മികച്ച കലാപ്രവർത്തനങ്ങളുമായി ഒട്ടേറെ കുട്ടികളെ അവർ ജവഹർ ബാലജനവേദിയിലും രാജീവ്ജി ക്ലബ്ബിലും അംഗങ്ങളാക്കി. ട്യൂഷന് സാഹചര്യമില്ലാത്ത പ്രദേശത്തെ കുട്ടികൾക്ക് അവർ മുൻകൈയെടുത്ത് സൗജന്യമായി അതിനും അവസരമൊരുക്കി.

2019 ഫെബ്രുവരി 17 ന് രാത്രി 7.35 ഓടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ സിപിഎം പ്രവർത്തകർ വാഹനങ്ങളിൽ പിന്തുടർന്ന് രാഷ്ട്രീയ വിരോധം കാരണം മൃഗീയമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎമ്മിനെതിരെ കടുത്ത പ്രതിഷേധം അലയടിച്ച കേസിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എംഎൽഎയുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠനടക്കം 24 പ്രതികളാണുള്ളത്. പ്രതികളിൽ 11 പേർ 2019 ഫെബ്രുവരി മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചിയിലെ സിബിഐ കോടതിയിൽ ശരത്‌ലാല്‍, കൃപേഷ് കേസിൻ്റെ വിചാരണ ആരംഭിച്ചത്. കേസന്വേഷണം സിബിഐക്ക് വിടുന്നതിനെതിരെ സംസ്ഥാന സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് വാദിച്ചെങ്കിലും പരമോന്നത നീതിപീഠം അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു. കല്യോട്ട് പെരുങ്കളിയാട്ടത്തിന്‍റെ സ്വാഗത സംഘം രൂപീകരണം കഴിഞ്ഞ് മടങ്ങുന്നതിനിടെ അക്രമിസംഘം ഇരുവരേയും വെട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്‌ലാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.

ഇരുവരുടെയും കൊലപാതകത്തെ തുടർന്ന് ഉയർന്ന് വന്ന വിമർശനവും ജനരോഷവും കാരണം സിപിഎം കടുത്ത പ്രതിരോധത്തിൽ ആയിരുന്നു. ശരത് ലാലിന്റെയും കൃപേഷിന്റെയും മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് വിലാപയാത്രയായി വന്നതും നാടൊട്ടുക്കും കരഞ്ഞതും പെരിയയിലേയും കല്യോട്ടേയും ജനങ്ങള്‍ വാവിട്ടുകരഞ്ഞതുമെല്ലാം എത്ര വര്‍ഷം കഴിഞ്ഞാലും മറക്കാനാകില്ല. നിഷ്‌കളങ്കതയിലും സ്നേഹത്തിലും ഒത്തൊരുമിച്ചു നിന്ന കല്യോട്ടെ ഗ്രാമത്തില്‍ അശാന്തി പടർന്ന ഇന്നും അവിടുത്തെകാരെ ഭീതിപ്പെടുത്താറുണ്ട്. ശരത് ലാലിന്റേയും കൃപേഷിന്റെയും ഓര്‍മകളാണ് അവിടുത്തെ ഓരോ മനസുകളിലും. ഇനിയൊരു കൃപേഷും ശരത് ലാലും ഉണ്ടാകരുതെന്ന പ്രാർത്ഥനയാണ് ഓരോരുത്തർക്കും ഉള്ളത്.

Tags :

Recent News

Advertisement
WhiteswanTV Footer