Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെടെ നാല് പേർ പിടിയിൽ. യൂത്ത് കോൺഗ്രസ് ബൂത്ത് ഭാരവാഹിയായ മുഹമ്മദ് ഹുസൈനാണ് അറസ്റ്റിലായത്. എറണാകുളം വെങ്ങോല സ്വദേശികളായ പി.എ. അബ്ദുൾ സലാം, കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ബാസ് എന്നിവരാണ് മറ്റ് പ്രതികൾ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചന്ദേര പൊലീസാണ് ഇവരെ പിടികൂടിയത്.

വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റാണ് മുഹമ്മദ് ഹുസൈൻ. പിടിയിലായ നാല് പേരും സജീവ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് വിവരം. കാലിക്കടവിൽ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് 139.29 ഗ്രാം എംഡിഎംഎ പിടികൂടിയതായി പൊലീസ് അറിയിച്ചു. കോൺഗ്രസിന്റെ ലഹരിവിരുദ്ധ പ്രചാരണങ്ങളിലും മുഹമ്മദ് ഹുസൈൻ പങ്കെടുത്തിരുന്നു.

ഇതിനിടെ മുഹമ്മദ് ഹുസൈന്റെയും അബ്ദുൾ സലാമിന്റെയും വീടുകൾ വി.ഡി. സതീശൻ സന്ദർശിച്ചിരുന്ന ചിത്രങ്ങളും പുറത്തുവന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം അബ്ദുൾ സലാം നിയമസഭയിലെത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മന്ത്രിയാകുന്നതിന് മുമ്പുള്ള സന്ദർശനത്തിന്റെ ദൃശ്യങ്ങളാണിതെന്നാണ് വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix