Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Politics

തിരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യാന്‍ വൈകുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അപ്‌ഡേറ്റ് ചെയ്യുന്നതില്‍ താമസം നേരിട്ടത്തില്‍തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷനുമേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തുകയാണോയെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്‌സില്‍ ചോദിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫലങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നുവെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ജയറാം രമേശ് പറഞ്ഞു. വിവരങ്ങള്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി […]
Read more

നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കില്‍ തറയില്‍ ഇരിക്കും; പി വി അന്‍വര്‍

തിരുവനന്തപുരം: നിയമസഭയില്‍ തനിക്ക് സ്പീക്കര്‍ സ്വതന്ത്ര ബ്ലോക്ക് തരണമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇന്ന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും ജീവനോടെ ഉണ്ടെങ്കില്‍ നാളെ നിയമസഭയില്‍ എത്തിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഒരു ദിവസം കൂടി നോക്കും, താന്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കില്ല, സ്വതന്ത്ര എംഎല്‍എ ആയിട്ട് സീറ്റ് അനുവദിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ സീറ്റില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ തറയില്‍ ഇരിക്കും. സ്പീക്കര്‍ സ്വതന്ത്ര ബ്ലോക്ക് തരണം. സ്വതന്ത്ര ബ്ലോക്ക് തരണമെന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും അന്‍വര്‍ […]
Read more

ഹരിയാനയില്‍ ബിജെപിയുടെ നാടകീയ തിരിച്ചുവരവ്; എഐസിസി ആസ്ഥാനത്ത് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബിജെപിയുടെ അവിശ്വസനീയ തിരിച്ചുവരവിന് രാജ്യം സാക്ഷിയാകുന്നു. ആദ്യഘട്ടത്തില്‍ മുന്നേറിയ കോണ്‍ഗ്രസ് ബിജെപി മുന്നേറ്റത്തില്‍ അടിത്തെറ്റി. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ഹരിയാനയില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 46 സീറ്റുകളില്‍ ബിജെപിയും 37 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് ഹരിയാനയില്‍ മുന്നേറുന്നത്. ബിജെപി മുന്നിലെത്തിയതോടെ ഹരിയാനയിലെയും ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെയും ആഘോഷങ്ങള്‍ ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തിവെച്ചു. തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫലസുചന […]
Read more

നിയമസഭ പിരിച്ചു വിടാന്‍ കാരണം പ്രതിപക്ഷം; പി രാജീവ്

തിരുവനന്തപുരം: നിയമസഭയില്‍ വാക്ക്‌പോരും കയ്യാങ്കളിയും മൂലം സഭ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി മന്ത്രിമാര്‍. സഭ പിരിച്ചുവിട്ടതിന് പിന്നാലെ മീഡിയ റൂമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചത്. സഭ ഇന്ന് പിരിച്ചുവിട്ടതിന് കാരണക്കാര്‍ പ്രതിപക്ഷമാണെന്ന് മന്ത്രിമാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം സംബന്ധിച്ച് അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സമ്മതിച്ചതോടെ പ്രതിപക്ഷം വെട്ടിലായെന്നും അതിനാലാണ് സഭ പ്രതിപക്ഷം അലങ്കോലപ്പെടുത്തിയതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. പ്രതിപക്ഷം ഭീരുക്കളാണെന്നും അടിയന്തിര പ്രമേയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സഭയില്‍ […]
Read more

മന്ത്രിമാറ്റ ചര്‍ച്ചകള്‍ക്കിടെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി പി സി ചാക്കോ

തിരുവനന്തപുരം: മന്ത്രിമാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി പി സി ചാക്കോ. പൂനെയില്‍വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. മന്ത്രിമാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാട് പവാറിനെ അറിയിക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം. എന്‍സിപി 14ന് നടത്താനിരുന്ന സംസ്ഥാന നേതൃയോഗം മാറ്റി വെച്ചതായി അറിയിപ്പ് നല്‍കി. എംഎല്‍എ മാരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം മാറ്റിവെച്ചതെന്നാണ് പുറത്തു വരുന്ന വിവരം. എന്‍സിപി മന്ത്രിമാറ്റ തര്‍ക്കത്തില്‍ എ കെ ശശീന്ദ്രനെയാണ് സ്റ്റേറ്റ് കൗണ്‍സില്‍ അനുകൂലിച്ചത്. ശരദ് പവാറിന് അയച്ച കത്തില്‍ ഭൂരിപക്ഷം അംഗങ്ങളും […]
Read more

നിയമസഭയില്‍ വാക്ക്‌പോരും കയ്യാങ്കളിയും; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭയില്‍ അസാധാരണ നാടകീയ സംഭവങ്ങള്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുളള വാക്ക്‌പോര് സഭയില്‍കയ്യാങ്കളിയിലേയ്ക്ക് എത്തിച്ചു. എംഎല്‍എമാര്‍ക്കെതിരെ ബലപ്രയോഗം നടന്നതോടെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ ഡയസിന് മുകളില്‍ കയറി. ഇതോടെ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക നില്‍ക്കാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേത്തിന്റെ തുടക്കം. സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അഴിമതിക്കാരനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ […]
Read more

സ്പീക്കര്‍ രാജിവെയ്ക്കണം; നിയമസഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

സംസ്ഥാന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം ചോദ്യോത്തര വേളയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നക്ഷത്രമിട്ട ചോദ്യങ്ങള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചത്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് നക്ഷത്രമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും സ്പീക്കര്‍ പറഞ്ഞു. ഇതോടെ സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഹനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സഭാ […]
Read more

എംആര്‍ അജിത്ത്കുമാറിന്റെ സ്ഥാനമാറ്റം; സര്‍ക്കാര്‍ വാക്കു പാലിച്ചുവെന്ന് എം വി ഗോവിന്ദന്‍

എഡിജിപി എംആര്‍ അജിത് കുമാറിനെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയ നടപടിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അജിത്ത് കുമാറിനെതിരെ കൈകൊണ്ട നടപടിയുടെ കാരണം രാഷ്ട്രീയം അറിയുന്നവര്‍ക്ക് മനസ്സിലാവുമെന്നാണ് എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല. എന്നാല്‍ കുറ്റകൃത്യമല്ലെന്ന ധാരണ മാറ്റാന്‍ സമുദായ നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വാക്കു പാലിച്ചുവെന്നും എഡിജിപിക്കെതിരെ നടപടി എടുത്തുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയിലും പാലക്കാടും സിപിഎമ്മിന് […]
Read more

പി വി അന്‍വര്‍ ഡി എം കെയിലേക്ക്; ചെന്നൈയില്‍ നേതാക്കളുമായി കൂടി കാഴ്ച്ച നടത്തി

കേരള രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. അന്‍വര്‍ ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ചെന്നൈയിലെത്തി അന്‍വറിന്റെ അനുയായികള്‍ സ്റ്റാലിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പി വി അന്‍വറിന്റെ ലക്ഷ്യം ഇന്‍ഡ്യ മുന്നണിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നത്. എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാരിനെയും ആഭ്യന്തര […]
Read more

Recent News

Advertisement
WhiteswanTV Footer