Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

കങ്കുവയുടെ രണ്ടാം ഭാഗത്തിൽ താൻ ഉണ്ടാകും : നടൻ ബാല

സൂര്യ നായകനായി ശിവ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് കങ്കുവ. വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്ന ശിവ പ്രശസ്ത നടൻ ബാലയുടെ സഹോദരനാണ്. കങ്കുവ നല്ലൊരു ചിത്രമാണെന്നും ചരിത്ര സിനിമയാണെന്നും ബാല അവകാശപ്പെട്ടു. സിനിമ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോൾ താൻ പേടിച്ചു പോയെന്നും ഉഷാറില്ലാത്ത പോലെ തോന്നിയെന്നും ബാല പറഞ്ഞു. ആദ്യമൊന്നും മനസിലായില്ലെങ്കിലും ഫ്ലാഷ്ബാക്കിലേക്ക് പോയപ്പോഴാണ് ഇത്രയും വലിയ സംഭവമാണെന്ന് മനസിലായത്. രണ്ടാം പകുതിയിലെ ചില സീനുകൾ കണ്ട് അറിയാതെ […]
Read more

ബറോസ് തീയറ്ററുകളിലേക്ക് എത്തുന്നു ; റിലീസ് തീയതി പ്രഖ്യാപിച്ച് ഫാസില്‍

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 3 ഡി ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 25 ക്രിസ്മസിന് ചിത്രം തീയറ്ററുകളിൽ എത്തും. റിലീസ് തീയതി കഴിഞ്ഞദിവസം സംവിധായകൻ ഫാസിലാണ് പ്രഖ്യാപിച്ചത്. മോഹൻലാൽ എന്ന 19 കാരൻ നടനെ താൻ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസായത് ഒരു ഡിസംബർ 25-നാണെന്ന് ഓർക്കുകയാണ് ഫാസിൽ. പിന്നീട് മോഹൻലാലിനെ വെച്ച് സംവിധാനംചെയ്ത മണിചിത്രത്താഴും റിലീസായത് മറ്റൊരു ഡിസംബർ 25-നാണെന്നും ഇത് ദൈവനിശ്ചയമാണെന്ന് തോന്നിയെന്നും അദ്ദേഹം […]
Read more

വയനാട് ദുരന്തം: കേന്ദ്രത്തിന്റെ തനിനിറം പുറത്തുവന്നെന്ന് വിഡി സതീശന്‍

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ്. കേന്ദ്രസര്‍ക്കാരിന്റെ തനിനിറം തുറന്ന് കാണിക്കപ്പെട്ടിരിക്കുന്നെന്നും കേരളം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. കേന്ദ്ര നിലപാടിനെതിരെ ദേശീയ-സംസ്ഥാന തലങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ നിധി സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. വയനാടിന് വേണ്ടത് എസ്ഡിആര്‍എഫ് അല്ല മറിച്ച് സ്‌പെഷ്യല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ്‌സ് ആണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ സഹായം കൊടുത്തിട്ടുണ്ട്. കേരളത്തെ […]
Read more

വയനാട്‌ ദുരന്ത സഹായ നിഷേധം : കേന്ദ്രം കാട്ടുന്നത്‌ കടുത്ത വിവേചനം

തിരുവനന്തപുരം : വയനാട്‌ ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർത്ഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ്‌ പ്രകടമാകുന്നതെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നത്. മലയാളികളോട് ഇത്ര വൈരാഗ്യം പുലര്‍ത്താന്‍ തക്കവണ്ണം എന്തു തെറ്റാണ് ചെയ്‌തിട്ടുള്ളതെന്ന്‌ കേന്ദ്ര സർക്കാർ വ്യക്തമാക്കണം. വയനാട് ദുരന്ത ബാധതിരുടെ കണ്ണീരൊപ്പാൻ കാലണ പോലും നല്‍കില്ലെന്ന കേന്ദ്ര […]
Read more

ശ്രീലങ്കൻ തെരഞ്ഞെടുപ്പ് ; അനുര കുമാര ദിസ്സനായക ഭൂരിപക്ഷം നേടി

ശ്രീലങ്കൻ തെരഞ്ഞടുപ്പിൽ പ്രസിഡന്റ് അനുര കുമാര ടിസ്സനായകയുടെ പാർട്ടിയായ നാഷണൽ പീപ്പിൾസ് പവർ പാർലമെന്റിൽ ഭൂരിപക്ഷം നേടി. 225 അംഗ പാർലമെന്റിൽ 137 സീറ്റുകളാണ് നേടിയത്. എണ്ണി തീർന്ന ആകെ വോട്ടുകളിൽ 62 % വോട്ടുകൾ എൻപിപി ക്ക് ലഭിച്ചു. പ്രതിപക്ഷ നേതാവായ പ്രേമദാസിന്റെ പാർട്ടിക്ക് 18 % വോട്ടാണ് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ പോളിംഗ് 65 ശതമാനം ആയിരുന്നു. സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ദിസ്സനായകയുടെ പാർട്ടിക്ക് പാർലമെന്റിൽ 3 അംഗങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. […]
Read more

സ്വർണ്ണവിലയിൽ നേരിയ വർധന

രണ്ടാഴ്ചകൊണ്ട് താഴേക്കിറങ്ങിയ സ്വർണ്ണവിലയിൽ നേരിയ വർധന. 4160 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരിക്കുന്നത്. ഇന്നലെ പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായിരുന്നു. ഇന്ന് പവന് 55,560 രൂപയും ഗ്രാമിന് 6945 രൂപയുമായി. ഗ്രാമിന് ഇന്നലെ 110 രൂപയാണ് കുറഞ്ഞത്. 59,640 വരെ ഉയർന്ന ശേഷമാണ് സ്വർണവില കുത്തനെ ഇടിഞ്ഞത്.
Read more

മൂന്ന് മാസം മുന്‍പ് വാടക വീട് എടുത്ത് സരിന്‍ വോട്ട് ചേര്‍ത്തു: വി ഡി സതീശൻ

പാലക്കാട് ഇരട്ട വോട്ട് വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമനടപടി എന്ന് പറഞ്ഞ് എന്നെ വിരട്ടേണ്ടെന്ന് ഇടത് സ്ഥാനാര്‍ത്ഥി ഡോ പി സരിനുള്ള മറുപടി പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞു. മൂന്ന് മാസം മുന്‍പ് വാടക വീട് എടുത്ത് സരിന്‍ വോട്ട് ചേര്‍ത്തുവെന്നും സതീശന്‍ ആരോപണം ഉന്നയിച്ചു. മന്ത്രി, അളിയന്‍, ജില്ല സെക്രട്ടറി എന്നിവര്‍ ചേര്‍ന്നുള്ള ലോബിയാണ് പാലക്കാട് സിപിഐഎമ്മിനെ നിയന്ത്രിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഒരു പണിയും എടുക്കാത്ത […]
Read more

മുണ്ടക്കൈ ഉരുൾപൊട്ടൽ ; കേന്ദ്ര നിലപാടിനെതിരെ വിമർശനവുമായി കേരളം

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം. ഈ തീരുമാനത്തിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ രംഗത്തെത്തി . കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ചൂരല്‍മലയിലെ ദുരന്തബാധിതരെ ആകെ വീണ്ടും ദുരിതത്തിലാക്കുന്ന ഒന്നാണ് ഈ കത്തെന്നും ആദ്യത്തെ ഇന്റർമിനിസ്റ്റീരിയൽ ഡിസാസ്റ്റര്‍ സംഘം എത്തിയപ്പോള്‍ മുതല്‍ ആവശ്യപ്പെടുന്ന കാര്യമാണ് ദുരന്തത്തെ എല്‍3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ വ്യാപ്തിയെ കുറിച്ച് കേന്ദ്രവുമായി ചര്‍ച്ച ചെയ്തു. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് […]
Read more

ഇ.പിയെ സി.പി.ഐ.എം ഇഞ്ചിഞ്ചായി കൊല്ലുന്നു: ചെറിയാൻ ഫിലിപ്പ്

സി.പി.ഐ.എമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ഇ.പി.ജയരാജനെ പാർട്ടി തുടർച്ചയായ അവഗണനകളാൽ പീഡിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും പുറത്താക്കിയ ജയരാജനെ ഏപ്രിലിൽ സി.പി.ഐ. എം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മറ്റിയിൽ നിന്നും ഒഴിവാക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി കഴിഞ്ഞാൽ പാർട്ടിയിൽ ഏറ്റവും സീനിയറായ ഇ.പി.ജയരാജനെ തഴഞ്ഞാണ് കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ, എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടറിമാരാക്കിയതെന്നും ചെറിയാൻ ഫിലിപ്പ് ചുണ്ടിക്കാട്ടി. 1980-ൽ ഡി.വൈ.എഫ്.ഐ യുടെ പ്രഥമ പ്രസിഡണ്ടായ […]
Read more

മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത അറ്റാദായം 2,517 കോടി രൂപ

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2517 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,140 കോടി രൂപയായിരുന്നു. 18 ശതമാനമാണ് വര്‍ധന. അതേസമയം രണ്ടാം പാദത്തില്‍ 1,321 കോടി രൂപയാണ് സംയോജിത അറ്റാദായം. മുന്‍വര്‍ഷത്തെ 1,095 കോടി രൂപയേക്കാള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനമാണ് വര്‍ധന. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ ആദ്യ പകുതിയില്‍ 1,04,149 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 79,493 കോടി […]
Read more
Advertisement
WhiteswanTV Footer