Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ഭിന്നിപ്പിച്ചു ഭരിക്കൽ ബ്യൂറോക്രസിയുടെ അഴിഞ്ഞാട്ടത്തിന് കാരണം: ചെറിയാൻ ഫിലിപ്പ്

കേരള സർക്കാരിന്റെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രമാണ് ബ്യൂറോക്രസിയുടെ അഴിഞ്ഞാട്ടത്തിനു മുഖ്യകാരണമെന്നത് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. മന്ത്രിമാരുടെ എല്ലാവിധ അഴിമതികൾക്കും കൂട്ടുനിൽക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും സത്യസന്ധരും തമ്മിലുള്ള പരസ്യമായ ചേരിപ്പോരാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചില വകുപ്പുകളിൽ മന്ത്രിയും വകുപ്പു സെക്രട്ടറിമാരും തമ്മിലുള്ള കുട്ടുകച്ചവടമാണ്. സി.പി.ഐ. എം നേതാക്കൾ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്നുവെന്നും ചെറിയാൻ ഫിലിപ്പ് വിമർശിച്ചു. ഇതിനു വഴങ്ങാത്തവരെ വർഗ്ഗ ശത്രുക്കളായി ചാപ്പകുത്തുന്നു. ചില കഴിവുകെട്ട മന്ത്രിമാരുടെ വകുപ്പുകളിൽ ഉദ്യോഗസ്ഥരുടെ സർവ്വാധിപത്യമാണെന്നും അദ്ദേഹം […]
Read more

മൂന്ന് ഫോർമാറ്റിലും കളിക്കാൻ സഞ്ജു യോഗ്യൻ : ഡിവില്ലിയേഴ്‌സ്

ഡര്‍ബന്‍: ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാൻ സഞ്ജു സാംസൺ യോഗ്യനെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്‌സ്. എല്ലാ ഫോര്‍മാറ്റുകളിലും സെലക്റ്റര്‍മാര്‍ സഞ്ജുവിനെ പരിഗണിക്കും. സഞ്ജു സ്‌പെഷ്യല്‍ ക്രിക്കറ്റര്‍ ആണെന്നും എല്ലാ ഫോര്‍മാറ്റുകളും കളിക്കുന്നത് എനിക്ക് കാണണമെന്നും, എല്ലാം കളിക്കാന്‍ കഴിയുന്ന താരമായിട്ടാണ് താൻ സഞ്ജുവിനെ കാണുന്നത് എന്നും തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവച്ചു. ഞാന്‍ സഞ്ജുവിന്റെ വലിയ ആരാധകനാണ്. അവന്‍ കളിക്കുന്ന രീതി എനിക്കിഷ്ടമാണ്. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുകയെന്നത് അവിശ്വസനീയമാണ് എന്നും […]
Read more

വയനാടും ചേലക്കരയും അവസാന ലാപ്പിലേക്ക്; പാലക്കാട്ട് വിവാദങ്ങൾക്കിനിയും സമയമുണ്ട്

ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. എഐസിസി അഖിലേന്ത്യ ജനറൽ സെക്രട്ടറിയും മുൻ എംപി രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് വയനാട്. പ്രിയങ്ക പാർലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം വയനാട്ടിലൂടെയാണ്. അതുകൊണ്ടുതന്നെ ആവേശം അതിന്റെ പരമ കോടിയിൽ എത്തിക്കുന്നതിന്റെ പ്രവർത്തനങ്ങളിലാണ് കോൺഗ്രസ് നേതൃത്വം. ഓരോ ബൂത്തുകൾക്ക് പോലും ദേശീയ നേതാക്കളുടെ ചുമതലയാണ് ഉള്ളത്. വയനാട്ടിൽ ഏതെങ്കിലും തരത്തിലുള്ള അത്ഭുതം നടക്കുമെന്ന് […]
Read more

എലിയെ കൊല്ലാൻ വിഷം ചേർത്ത് വെച്ച തേങ്ങാകഷ്ണം കഴിച്ച വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ തകഴിയിൽ എലിയെ കൊല്ലാനായി വിഷം ചേർത്ത് വെച്ച തേങ്ങാകഷ്ണം കഴിച്ച സ്കൂൾ വിദ്യാർഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്ന് വിഷം ചേർത്ത് തേങ്ങകഷ്ണം വെച്ചിരുന്നു എന്നാൽ ഇത് അറിയാതെ കുട്ടി എടുത്ത് കഴിക്കുകയായിരുന്നു . ആ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിൽ പോയ സമയത്താണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കുട്ടിയെ […]
Read more

പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: സിപിഐഎം പത്തനംതിട്ട ഫേയ്സ്ബുക്ക് പേജിലെ പോസ്റ്റില്‍ പ്രതികരണവുമായി പാലക്കാട് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പത്തനംതിട്ടയില്‍ മാത്രമല്ല, പാലക്കാടും തനിക്ക് സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്ന് രാഹുല്‍ പ്രതികരിച്ചു. അതിന്റെ പ്രതിഫലനമാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കണ്ടത്. സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃവിരുദ്ധ തരംഗം ശക്തമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ടയിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കും തനിക്കും ഒരേ നിലപാടാണ്. പത്തനംതിട്ട സിപിഐഎമ്മില്‍ വിഭാഗീയതയുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന […]
Read more

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ചങ്ങാടത്തിൽ കുടുങ്ങി മന്ത്രി

ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയിൽ വഴിക്കടവിൽ ചങ്ങാടത്തിൽ കുടുങ്ങി മന്ത്രി ഒ ആർ കേളു. അരമണിക്കൂറോളമാണ് മന്ത്രി ചങ്ങാടത്തിൽ കുടുങ്ങിയത്. പുന്നപ്പുഴ കടക്കുന്നതിനിടെയായിരുന്നു സംഭവം. മന്ത്രിക്കൊപ്പം മറ്റ് എൽഡിഎഫ് നേതാക്കളുമുണ്ടായിരുന്നു. അരമണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പൊലീസും നാട്ടുകാരും തണ്ടർബോൾട്ട് സംഘവും ചേർന്ന് മന്ത്രിയേയും മറ്റ് നേതാക്കന്മാരേയും കരയ്‌ക്കെത്തിച്ചത്. മന്ത്രി ഉള്‍പ്പെടുന്ന പത്തംഗ സംഘം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ട് പുഞ്ചക്കൊല്ലി കോളനിയിലേക്ക് വരികയായിരുന്നു. ഇതിനിടയിലാണ് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ചങ്ങാടം പുഴയ്ക്ക് നടുവിലായിട്ടുള്ള ഒരു കല്ലില്‍ തട്ടി നിന്നത്. 2018ലെ പ്രളയത്തിൽ പുന്നപ്പുഴക്ക് […]
Read more

നവംബര്‍ രണ്ടാം വാരം കേരളത്തില്‍ മഴ ശക്തമാകില്ല: കാലാവസ്ഥാവകുപ്പ്

തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. അതിശക്ത മഴ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും സംസ്ഥാനത്താകെ ശക്തമായ മഴ ലഭിച്ചിട്ടില്ല. പുതിയ കാലാവസ്ഥ പ്രവചനം പ്രകാരം നവംബര്‍ രണ്ടാം വാരത്തിലും സംസ്ഥാനത്ത് മഴ ശക്തമാകില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്നടക്കം അടുത്ത 3 ദിവസവും സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം 13-ാം തിയതി മുതല്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നിലവിലുണ്ട്. 13 -ാം തിയതി 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി […]
Read more

എന്‍ പ്രശാന്ത് വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനൻ: ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലം: എന്‍ പ്രശാന്ത് ഐഎഎസ് വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. എന്‍ പ്രശാന്ത് യൂഡിഎഫിന് വേണ്ടി വിടുപണി ചെയ്ത ആളാണെന്ന് മേഴ്‌സിക്കുട്ടിയമ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തി. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ അതിന്റെ ഭാഗമായിരുന്നുവെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തില്‍ വില്ലന്റെ റോളില്‍ പ്രശാന്ത് പ്രവര്‍ത്തിച്ചെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാതക്കി. മേഴ്‌സിക്കുട്ടി അമ്മയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ശ്രീ […]
Read more

ആന്ധ്രപ്രദേശില്‍ നിന്നും സൈക്കിളിലെത്തി പ്രിയങ്കക്കായി പ്രചരണം നടത്തി ശ്രീനിവാസലു

കല്‍പ്പറ്റ: ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കാവലിയില്‍ നിന്നും സൈക്കിളില്‍ വയനാട്ടിലെത്തി പ്രിയങ്കാഗാന്ധിക്കായി പ്രചരണം നടത്തി ശീനി കുന്തുരു എന്ന കെ ശ്രീനിവാസലു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 26നാണ് ശ്രിനി കാവലിയില്‍ നിന്നും സൈക്കിളില്‍ യാത്ര തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പ്രചരണരംഗത്ത് സജീവമാണ് ശ്രീനി. സുല്‍ത്താന്‍ബത്തേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തന്റെ സൈക്കിളുമായെത്തി പ്രിയങ്കാഗാന്ധിക്കായി ഇതിനകം തന്നെ വോട്ടഭ്യര്‍ഥിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന ശ്രീനി ഗുരുവായ കരീം പാഷയുടെ പാത പിന്തുടര്‍ന്നാണ് കോണ്‍ഗ്രസ് അനുഭാവിയാകുന്നത്. പിന്നീട് പലപ്പോഴും കൊടികള്‍ കെട്ടിയ പതാകയുമായി […]
Read more

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു: രണ്ട് പേര്‍ക്ക് പൊളളലേറ്റു

കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുല്‍ അക്ബര്‍, റഫീഖ് എന്നിവര്‍ക്കാണ് ശരീരമാസകലം പൊള്ളലേറ്റത്. ഇന്നലെ രാത്രി 11.45ഓടെയായിരുന്നു സംഭവം. ബേപ്പൂര്‍ ഹാര്‍ബറിലെ അഹല ഫിഷറീസ് എന്ന ബോട്ടിന്റെ എന്‍ജിനില്‍ നിന്നാണ് തീപടര്‍ന്നത്. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. മത്സ്യ ബന്ധനത്തിനായി പുറപ്പെടാനിരുന്ന ബോട്ടിനാണ് തീപിടിച്ചത്.ബോട്ടിലുണ്ടായിരുന്ന ഗ്യാസിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.
Read more
Advertisement
WhiteswanTV Footer