Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ മൊഴി പുറത്ത്

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴി പുറത്ത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്. പാട്യം ജംഗ്ഷനിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് ഇക്ബാല്‍ പുറകിലൂടെ കടന്നുപിടിക്കുകയായിരുന്നുവെന്നും സംഘടനയില്‍ ഭാവി ഉണ്ടാകാന്‍ വഴങ്ങണമെന്ന് പറഞ്ഞതായും പരാതിക്കാരി ആരോപിച്ചു. പരാതിക്കാരിയെ താത്ക്കാലിക ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ശ്രമങ്ങള്‍ നടന്നു. അതേസമയം കുറ്റാരോപിതനായ ഇക്ബാലിനെ വീണ്ടും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ഇതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. പാര്‍ട്ടിയില്‍ നിന്നും നീതി […]
Read more

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് രാത്രി 9 മണിയോടെ അപകടമുണ്ടായത്. സംഭവ സമയം വീട്ടില്‍ 19 പേരോളം ഉണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റ് മൂന്ന് പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഫയര്‍ ബ്രിഗേഡ് സംഘവും, പൊലീസും എന്‍ഡിആര്‍എഫും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊട്ടിത്തെറി ഉണ്ടാകാനുള്ള കാരണം അന്വേഷിക്കണമെന്നും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം […]
Read more

ഓൾ കേരള ഇന്റർ കോളേജി യേറ്റ് വോളിബോൾ ടൂർണ്ണമെന്‍റ് ; മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

ഉഴവൂർസെന്റ് സ്റ്റീഫൻസ് കോളേജിൽ വച്ച് നടക്കുന്ന ഓൾ കേരള ഇന്റർ കോളേജി യേറ്റ് വോളിബോൾ ടൂർണ്ണമെന്‍റ് മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ ആശംസകളും വിജയവും നേര്‍ന്ന് അദ്ദേഹം സംസാരിച്ചു.
Read more

ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ്സിദ്ദിഖിന്റെ വാദം. പഴയ ഫോണുകള്‍ തന്റെ കൈയില്‍ ഇല്ലെന്നും ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും സിദ്ദിഖ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. പൊലീസ് തന്നെയും തന്റെ കുടുംബാംഗങ്ങളെയും പിന്തുടര്‍ന്നു. ഇത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണെന്നും സിദ്ദിഖ് ആരോപിക്കുന്നു. സിദ്ദിഖ് […]
Read more

ഉത്സവ കാലത്ത് ഡിജിറ്റൽ പേയ്മെന്റ് തട്ടിപ്പിൽ നിന്നും സുരക്ഷ നേടാൻ എൻപിസിഐയുടെ ഉപദേശം

കൊച്ചി: ഉത്സവകാല ഷോപ്പിംഗുകൾക്കിടിയിൽ പല ഉപഭോക്താക്കളും സുരക്ഷാ സമ്പ്രദായങ്ങളെ അവഗണിക്കുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളും വിളിച്ചുവരുത്താറുണ്ട്. ഉത്സവ കാലം കൂടുതൽ സുരക്ഷിതമായി ആഘോഷിക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശമൊരുക്കിയിരിക്കുകയാണ് എൻപിസിഐ. • പെട്ടെന്നുള്ള ഓഫറുകളും കിഴിവുകളും ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും. ഇത് വാങ്ങാനുള്ള തിരക്കിൽ പ്ലാറ്റഫോമിൻറെ വിശ്വാസ്യതയെ പലപ്പോഴും അവഗണിച്ചേക്കാം. പരിചയമില്ലാത്ത കച്ചവടക്കാരിൽ നിന്നും വെബസൈറ്റുകളിൾ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് മതിയായ അന്വേഷണം നടത്തണം. • ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ അമിതമായി വ്യക്തിഗത […]
Read more

സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച 11.2 ശതമാനം

കൊച്ചി: സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 11.8 ശതമാനത്തില്‍ നിന്ന് 11.2 ശതമാനമായി കുറഞ്ഞതായി നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന്‍റെ (എന്‍എസ്ഇ) വിലയിരുത്തല്‍ ചൂണ്ടിക്കാട്ടുന്നു. 21 സംസ്ഥാനങ്ങളുടെ ബജറ്റുകള്‍ വിശകലനം ചെയ്താണ് എന്‍എസ്ഇ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മധ്യപ്രദേശിന്‍റെ കാര്യത്തില്‍ ഇത് 0.6 ശതമാനമാണെങ്കില്‍ മിസോറാമിന്‍റെ കാര്യത്തില്‍ 22.1 ശതമാനമാണ് എന്ന രീതിയില്‍ ഗണ്യമായ വ്യത്യാസമാണ് വിവിധ സംസ്ഥാനങ്ങളുടെ കാര്യത്തിലുള്ളത്. റവന്യൂ വരുമാനത്തിന്‍റെ കാര്യത്തില്‍ 10.6 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങളുടെ മൂലധന ചെലവുകള്‍ മൂന്നു […]
Read more

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കാസര്‍കോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 24 മുതല്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 23 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. […]
Read more

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; നാളെ പത്രിക സമര്‍പ്പണം

വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകുന്നേരത്തോടെയായിരിക്കും പ്രിയങ്ക ഗാന്ധിയെത്തുക. ഇന്ന് മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇരു നേതാക്കളും പ്രചാരണത്തിനെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും. നാമനിര്‍ദ്ദേശ പത്രിക നാളെ സമര്‍പ്പിക്കും. സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും.രണ്ട് കിലോമീറ്റര്‍ റോഡ്‌ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. രാവിലെ 11 ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ […]
Read more

നവീന്‍ ബാബുവിന്റെ മരണം; ജില്ലാ കളക്ടറുടെ മൊഴിയെടുത്തു

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി രേഖപ്പെടുത്തി. രാത്രി കളക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം സാക്ഷി മൊഴിയില്‍ താന്‍ സത്യം സത്യമായി പറഞ്ഞിട്ടുണ്ടെന്നും സത്യം പുറത്തുവരുമെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കളക്ടറുടെ ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്രയയപ്പ് ചടങ്ങിലെത്തിയതെന്ന് പി പി ദിവ്യ പറഞ്ഞിരുന്നു. എന്നാല്‍ കളക്ടര്‍ ഈ വാദങ്ങള്‍ തള്ളുകയായിരുന്നു. ഡിഎമ്മിന്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടര്‍ സംഭവത്തില്‍ വകുപ്പ് തലത്തില്‍ […]
Read more

പാലക്കാട് മുന്‍തൂക്കം ബിജെപിക്കോ ?

എല്‍ഡിഎഫും യുഡിഎഫും അരങ്ങുവാഴുന്ന കേരളരാഷ്ട്രീയത്തിലേക്ക് ഒരു മൂന്നാം മുന്നണിയായി ബിജെപിയെ ഉയര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്ന പാലക്കാട്, ഇത്തവണ പാലക്കാട് ബിജെപി തലയുയര്‍ത്തുമോ, അതോ കോണ്‍ഗ്രസ് പിടിച്ചുവാങ്ങിയിടത്തില്‍ കോണ്‍ഗ്രസ് തന്നെ തുടരുമോ, ഇനി അതുമല്ല, കളംമാറി ചവിട്ടിയ സരിനിലൂടെ ഇടതുമുന്നണി നേടുമോ…? മാറിമറിയുന്ന രാഷ്ട്രീയഭൂപടത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് പാലക്കാട് നിയമസഭാ മണ്ഡലം. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന മണ്ഡലം. നാല് പതിറ്റാണ്ടിലധികമായി ബിജെപിക്ക് 10 ശതമാനത്തിലധികം വോട്ടുള്ള മണ്ഡലം. സിപിഐഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തുടര്‍ച്ചയായി രണ്ട് […]
Read more
Advertisement
WhiteswanTV Footer