Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

ആന്‍ഡമാനില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ‘ദന’ ചുഴലിക്കാറ്റായി മാറും

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ആന്‍ഡമാന്‍ കടലിന് മുകളില്‍ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ‘ദന’ എന്നാണ് ചുഴലിക്കാറ്റിന് നല്‍കിയിരിക്കുന്ന പേര്. ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക. അതുകൊണ്ടുതന്നെ കേരളത്തിന് ‘ദന’ വലിയ ഭീഷണി ഉയര്‍ത്തില്ലെന്നാണ് സൂചന. കേരളത്തില്‍ തുലാവര്‍ഷമായതിനാല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും […]
Read more

രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു; സത്യന്‍ മൊകേരി

കല്‍പ്പറ്റ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. രാഹുല്‍ വയനാട്ടിലെ ജനങ്ങളുടെ ഒരു വിഷയത്തിലും ഇടപെട്ടില്ലെന്നും മണ്ഡലത്തിലെ ജനങ്ങളെ വഞ്ചിച്ചെന്നുമാണ് സത്യന്‍ മൊകേരിയുടെ വിമര്‍ശനം. മണ്ഡലത്തില്‍ ഒരു വികസനവും കൊണ്ട് വരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ലക്ഷം വോട്ടിന് ജയിക്കും എന്ന് പറയുന്നത് ഭയം കൊണ്ടാണ്. വയനാട്ടിലെ ജനങ്ങള്‍ യുഡിഎഫിന് എതിരായ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പോകുകയാണ്. ഇടതുപക്ഷത്തിന് വലിയ സ്വാധീനമുളള മണ്ഡലമാണ് വയനാടെന്നും അദ്ദേഹം […]
Read more

തൃശ്ശൂര്‍ പൂരം വെട്ടിക്കെട്ട്; കേന്ദ്ര നിര്‍ദ്ദേശത്തിനെതിരെ തിരുവമ്പാടി ദേവസ്വം

തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യവുമായി തിരുവമ്പാടി ദേവസ്വം. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികമാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചില്ലെങ്കില്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഓര്‍മയാകുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീകുമാര്‍ പ്രതികരിച്ചു. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും ഉത്തരവില്‍ തിരുത്ത് വേണമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി. വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജന്‍സി പെസോ പുറത്തിറക്കിയ ഉത്തരവില്‍ 35 നിയന്ത്രണങ്ങളാണ് പറഞ്ഞിരിക്കുന്നത്. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്റെ പരിസരത്തുപോലും […]
Read more

ഡല്‍ഹി സ്ഫോടനം ; ഖലിസ്ഥാൻ സംഘടനയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിന് പിന്നാലെയും പൊലീസ്

ന്യൂഡൽഹി : ഡൽഹി രോഹിണിയിൽ സി.ആർ.പി.എഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് ടെലഗ്രാമിൽ ഖലിസ്ഥാൻ സംഘടനയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിന് പിന്നാലെയും പൊലീസ്. ഖലിസ്ഥാൻ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗ് ഇന്ത്യയുടെ പേരിലാണ് ടെലഗ്രാം പോസ്റ്റ് പ്രചരിക്കുന്നത്. ഇതിൽ, സ്ഫോടന ദൃശ്യത്തിന്റെ സ്ക്രീൻഷോട്ടിന് താഴെ ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്ന കുറിപ്പുമുണ്ട്. ‘ഭീരുക്കളായ ഇന്ത്യൻ ഏജൻസിയും അവരുടെ യജമാനനും ചേർന്ന് ഗുണ്ടകളെ വാടകക്കെടുത്ത് ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വെക്കുന്നവർ വിഡ്ഢികളുടെ […]
Read more

ക്രോസ് വോട്ട് പരാമര്‍ശം; സരിന് സിപിഐഎം നിര്‍ദ്ദേശം

പാലക്കാട്: പാലക്കാട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി സരിന് നിര്‍ദേശവുമായി സിപിഐഎം നേതൃത്വം. ക്രോസ് വോട്ട് പരാമര്‍ശം വിവാദമായതോടെയാണ് സരിന് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സരിന്‍ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥന നടത്തിയാല്‍ മാത്രം മതിയെന്നും വിവാദ വിഷയങ്ങള്‍ മാധ്യമങ്ങളോടോ വോട്ടര്‍മാരോടോ പറയേണ്ടതില്ലെന്നുമാണ് നിര്‍ദേശം. 2021ല്‍ ബിജെപിയെ പേടിച്ച് ഇടതുപക്ഷം ഷാഫിക്ക് വോട്ട് ചെയ്തെന്നും ഇതാണ് ഷാഫി ജയിക്കാന്‍ കാരണമെന്നുമായിരുന്നു സരിന്‍ പറഞ്ഞത്. ഷാഫി ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നും ഇത്തവണ നിഷേധിക്കാന്‍ പോകുന്നത് 2021ല്‍ ഇടതുപക്ഷം ഷാഫിക്ക് അനുകൂലമായി ചെയ്ത വോട്ടാണെന്നും […]
Read more

നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലപാട് വ്യക്തമാക്കാനൊരുങ്ങി ഭാര്യ മഞ്ജുഷ. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ നീതി പൂര്‍വ്വമായി പൊലീസ് അന്വേഷണം നടത്തി നിയമത്തിന് മുന്നില്‍ എത്തിച്ച് ശിക്ഷ നല്‍കണമെന്ന ആവശ്യമാണ് മഞ്ജുഷ മുന്നോട്ട് വെച്ചത്. വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായിട്ടില്ല. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വന്ന ശേഷം നിലപാട് വ്യക്തമാക്കാനാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ തീരുമാനം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് […]
Read more

ഉറക്കം വരാതിരിക്കാന്‍ മൂന്നു മാസമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സീരിയൽ നടി

കൊല്ലം : ലഹരിയുമായി പരവൂർ പൊലീസിന്‍റെ പിടിയിലായ ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ നന്ദനത്തിൽ പാർവതി എന്ന ഷംനത്ത് വിഷാദവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതിരിക്കാന്‍ മൂന്നു മാസമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴി. നടിയെ പരവൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ്‌ ചെയ്തു. പരവൂരിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. കടയ്ക്കൽ ഭാഗത്തു നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്നാണ് നടിയുടെ മൊഴി. സിനിമ–സീരിയല്‍ രംഗത്തുള്ളവര്‍ക്ക് രാസലഹരി കൈമാറുന്ന സംഘമാണോ ഷംനത്തിനും […]
Read more

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാ കാലത്തും എൽ.ഡി.എഫ് – യു.ഡി.എഫ് ധാരണ ഉണ്ടായിരുന്നു ; കെ.സുരേന്ദ്രന്‍

കോഴിക്കോട് : നിലപാടില്‍ മലക്കം മറിഞ്ഞെങ്കിലും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാ കാലത്തും എൽ.ഡി.എഫ്- യു.ഡി.എഫ് ധാരണ ഉണ്ടായിരുന്നവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് മെട്രോമാന്‍ ഇ. ശ്രീധരനെ തോല്‍പിക്കാന്‍ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിച്ചെന്ന എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.പി.സരിന്‍ പറഞ്ഞത് വസ്തുതയാണ്. ഇത്തവണ അത്തരം ധാരണകള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാമേഖലയിലും ഈ പരസ്പര ധാരണയുണ്ട്. പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നു പറയുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി.പി. ദിവ്യയുടെ അറസ്റ്റ് എന്തുകൊണ്ട് നടക്കുന്നില്ലെന്ന് […]
Read more

മലയോര മേഖലയുടെ വികസനത്തിലൂടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക ലക്ഷ്യം ; മാണി സി.കാപ്പൻ

മേലടുക്കം : മലയോര മേഖലയുടെ വികസനത്തിലൂടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മാണി സി.കാപ്പൻ എം.എൽ.എ. മേലടുക്കം -സി.എസ്.ഐ പള്ളി – പഴുക്കാക്കാനം റോഡിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രദേശത്തെ 350 ഓളം കുടുംബങ്ങൾക്ക് ‘ ഏക ആശ്രയമായ റോഡ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ മുടക്കി നവീകരിക്കാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും മലയോര മേഖലയിൽ വികസന വിപ്ലവം സാധ്യമാക്കാൻ എല്ലാവരും തുടർന്നും സഹകരിക്കണമെന്നും എം.എൽ. എ പറഞ്ഞു. […]
Read more

രാഹുലേട്ടന്റെ എക്സാമും ഞങ്ങൾ പാസാക്കും

ഇന്ന് രാവിലെ പാലക്കാട് സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻ കത്തീഡ്രലിൽ എത്തിയതായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ദേവാലയത്തിലെത്തിയവർ രാഹുലിനെ സ്നേഹത്തോടെ വരവേറ്റു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകണമെന്ന് ചിലർ രാഹുലിനോട് പറഞ്ഞു. ഒപ്പം ഉണ്ടാകുമെന്നും പാലക്കാടിന്റെ വികസനത്തിന് തുടർച്ച നൽകുമെന്നും രാഹുൽ ഉറപ്പുനൽകി. സ്ഥാനാർഥി കത്തീഡ്രൽ ഭാരവാഹികളോട് സംസാരിക്കുകയും പിന്തുണ തേടുകയും ദേവാലയത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. ഇതേസമയം, ഒരുകൂട്ടം കുട്ടികൾ ദേവാലയത്തിലെ തന്നെ ഒരു പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. കുട്ടികളെ കണ്ടതും അവർക്ക് അടുത്തെത്തിയ രാഹുൽ […]
Read more
Advertisement
WhiteswanTV Footer