Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലയോര മേഖലയുടെ വികസനത്തിലൂടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക ലക്ഷ്യം ; മാണി സി.കാപ്പൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മേലടുക്കം : മലയോര മേഖലയുടെ വികസനത്തിലൂടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മാണി സി.കാപ്പൻ എം.എൽ.എ. മേലടുക്കം -സി.എസ്.ഐ പള്ളി – പഴുക്കാക്കാനം റോഡിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഈ പ്രദേശത്തെ 350 ഓളം കുടുംബങ്ങൾക്ക് ‘ ഏക ആശ്രയമായ റോഡ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ മുടക്കി നവീകരിക്കാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും മലയോര മേഖലയിൽ വികസന വിപ്ലവം സാധ്യമാക്കാൻ എല്ലാവരും തുടർന്നും സഹകരിക്കണമെന്നും എം.എൽ. എ പറഞ്ഞു.

ഈ രാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സെൻ്റ് പോൾ സി.എസ്.ഐ പള്ളി വികാരി റവ. ജോബി ബേബി അനുഗ്രഹ പ്രഭാഷണവും ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യൻ നെല്ലു വേലി മുഖ്യ പ്രഭാഷണവും നിർവഹിച്ചു.

തലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുധാകരൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡൻ്റ് സോളി ഷാജി, പഞ്ചായത്ത് മെമ്പർമാരായ രോഹിണി ഭായ് ഉണ്ണികൃഷ്ണൻ, ഷെമീല ഹനീഫ, റോബിൻ, റവ. ബാബു, താഹ തലനാട് എന്നിവർ പ്രസംഗിച്ചു.

Recent News

Advertisement
WhiteswanTV Footer