Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

വിദ്യാര്‍ത്ഥിയെ മാതാപിതാക്കളുടെ അനുവാദമില്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളണ്ടിയര്‍ മാര്‍ച്ചിനായി കൊണ്ടുപോയതായി പരാതി

എൻഎസ്‌എസ് ക്യാമ്പിൽ നിന്ന് വിദ്യാർത്ഥിയെ രക്ഷിതാക്കളുടെ അനുമതി ഇല്ലാതെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ റെഡ് വോളണ്ടിയർ മാർച്ചിനായി കൊണ്ടുപോയതായി പരാതി. സംഭവത്തില്‍ ഏണിക്കര സ്വദേശി ഹരികുമാർ പേരൂർക്കട പൊലീസില്‍ പരാതി നല്‍കി. അയല്‍വാസിയായ വിഷ്‌ണു, മകനെ റെഡ് വോളണ്ടിയർ മാർച്ചിന് വിടണം എന്നാവശ്യപ്പെട്ട് ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ എൻഎസ്‌എസ് ക്യാമ്ബിലാണെന്നും പരിപാടിക്ക് അയക്കുന്നില്ല എന്നും വിദ്യാർത്ഥിയുടെ വീട്ടുക്കാർ അറിയിച്ചു. തുടർന്ന് ഇയാള്‍ വീട്ടിലെത്തി മറ്റൊരു കുട്ടിക്കാണെന്ന് പറഞ്ഞ് മകന്റെ യൂണിഫോം വാങ്ങിക്കൊണ്ട് പോവുകയും, പിന്നീട് ക്യാമ്ബിലെത്തി കുട്ടിയെ […]
Read more

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയുടെ കൊലപാതകം; മെഡിക്കല്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക മെഡിക്കല്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയത്. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും കോടതിക്ക് കൈമാറിയിട്ടുണ്ട്. ജയിലിലെ കുറ്റങ്ങള്‍ക്ക് ഇത് വരെയും അമീറുല്‍ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട് നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. മാനസികമായ പ്രശ്‌നങ്ങള്‍, വ്യാകുലത, […]
Read more

ഡല്‍ഹി തെരഞ്ഞെടുപ്പ്: ജനപ്രിയ പദ്ധതികളുമായി അരവിന്ദ് കെജ്രിവാള്‍, കുറ്റപത്രവുമായി ബിജെപി

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ കളം നിറയുമ്പോള്‍ അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രവുമായി ബിജെപി. തെരഞ്ഞെടുപ്പിന് ജനപ്രിയ പദ്ധതികളുമായി നീങ്ങുമ്പോഴാണ് കെജരിവാളിനെതിരെ ബിജെപി രംഗത്തെത്തുന്നത്. ബിജെപി എം പി അനുരാഗ് താക്കൂര്‍ പുറത്തിറക്കിയ കുറ്റപത്രം ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണമിട്ട് നിരത്തുന്നു. കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിച്ചതും കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യം,മദ്യനയ അഴിമതിയിലൂടെ കോടികള്‍ വെട്ടിച്ചു തുടങ്ങിയവ ഉള്‍പ്പെട്ട കുറ്റപത്രം കെജ്രിവാളിനെ തുറന്ന് കാട്ടുന്നതാണെന്ന് അനുരാഗ് താക്കൂര്‍. മദ്യനയ അഴിമതി കേസും ഭരണത്തിലെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുന്ന […]
Read more

അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിതനെ കെട്ടിയിട്ട് മർദിച്ച് കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ഛത്തീസ്ഗഡിലെ റായ് ഗഡ് ജില്ലയിൽ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിതനെ കെട്ടിയിട്ട് മർദിച്ച് കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഒരു ആദിവാസി വിഭാഗക്കാരൻ ഉൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. 50 വയസുളള പഞ്ച് റാം സാർത്തി എന്നയാളാണ് കൊല്ലപ്പെട്ടത്. സാർത്തിയെ മരത്തിൽ കെട്ടിയിട്ട് മുളവടികൊണ്ട് അടിക്കുകയും ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാർത്തിയെ അബോധാവസ്ഥയിലാണ് പൊലീസ് കണ്ടെത്തിയത്.
Read more

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴിയുടെ അടിസ്ഥാനത്തില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. മേക്കപ്പ് മാനേജര്‍ സജീവിനെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തില്‍ നിലവില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചു. ഇതുവരെ നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറയിച്ചിരുന്നു.
Read more

ഷിരൂരില്‍ നിന്ന് കണ്ടെത്തിയ എല്ലുകള്‍ മനുഷ്യന്റേതെന്ന് സ്ഥിരീകരിച്ചു

കര്‍ണാടക: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ കര്‍ണാടക സ്വദേശികള്‍ക്കായുള്ള തെരച്ചിലില്‍ പ്രദേശത്ത് നിന്ന് ലഭിച്ചത് മനുഷ്യന്റെ എല്ലുകളാണെന്ന് ലാബ് സ്ഥിരീകരിച്ചു. എന്നാല്‍ കാണാതായ ലോകേഷിന്റെയോ ജഗന്നാഥിന്റെയോ ശരീരഭാഗങ്ങളാണോ ഇത് എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ഹുബ്ബള്ളി ഫൊറന്‍സിക് ലാബ് വ്യക്തമാക്കി. ഡിഎന്‍എ പരിശോധന നടത്തിയിട്ടും ഇത് ആരുടേതെന്ന് തിരിച്ചറിയാനാകുന്നില്ല. മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ ശേഷവും ഇവിടെ തെരച്ചില്‍ തുടര്‍ന്നിരുന്നു. ഈ തെരച്ചിലിനൊടുവിലാണ് എല്ലുകള്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് ആരുടേതെന്ന് തിരിച്ചറിയാനാവാതെ ലാബ് പൊലീസിന് മടക്കി […]
Read more

യു.എസില്‍ ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കും: ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിൽ ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റ വിവാ​ദ പരാമർശം. ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി യു.എസില്‍ ഉണ്ടാവുകയുള്ളുവെന്നും ബൈനറി ജൻഡർ പോളിസി അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാനുള്ള ഉത്തരവുകളില്‍ ഒപ്പിടും, സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കും. കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ […]
Read more

സംഘപരിവാറിന്റെയോ വിഎച്ച്പിയുടെയോ പ്രവർത്തകർ പാലക്കാട് കരോൾ തടഞ്ഞിട്ടില്ല

കോഴിക്കോട്: വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കരോൾ തടയാന്‍ ഉണ്ടായിട്ടില്ലെന്ന് കെ സുരേന്ദ്രന്‍. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും ഗൂഡാലോചന സംശയിക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. അടുത്തിടെ ബിജെപി വിട്ടുപോയവര്‍ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ബിജെപിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നില്‍ ഉണ്ടെങ്കില്‍ പോലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Read more

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തോല്‍വി

വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയ്ക്കെതിരെ കേരളത്തിന് 62 റണ്‍സിന്റെ തോല്‍വി. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച നടന്ന മത്സരത്തിൽ 404 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്ന കേരളം 45.5 ഓവറില്‍ 341 റണ്‍സിന് എല്ലാവരും പുറത്തായി. മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ മത്സരമാണിത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബറോഡയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. പക്ഷേ ഈ തീരുമാനം തെറ്റാണെന്നു തെളിയിക്കുന്നതായിരുന്നു ബറോഡയുടെ ബാറ്റിങ്.
Read more

പെരിയ ഇരട്ടക്കൊലപാതകം ; വിധി ഡിസംബര്‍ 28ന്

മുൻ എം.എൽഎ കെ വി കുഞ്ഞിരാമൻ അടക്കം സിപിഎം നേതാക്കൾ ഉൾപ്പെട്ട പെരിയ ഇരട്ടക്കൊലപാതകക്കേസിൽ കൊച്ചി സിബിഐ കോടതി ഈ മാസം 28 ന് വിധി പറയും .സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി വിധി പറയുന്നത്. കേസിൽ 24 പ്രതികളാണുള്ളത് . 2019 ഫെബ്രുവരി 17നാണ് കാസർകോ‍ഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. 14 പേരെയാണ് ആദ്യം കേസന്വേഷിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix