Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാം; ആന്ധ്ര ഹൈക്കോടതി

അമരാവതി: പ്രായ പൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാനും പങ്കാളികളെ തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ലെസ്ബിയന്‍ പങ്കാളിയെ പിതാവ് തടങ്കലില്‍ വച്ചെന്ന് ആരോപിച്ച് മറ്റൊരു സ്ത്രീ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി വിധി. ജസ്റ്റിസുമാരായ ആര്‍ രഘുനന്ദന്‍ റാവുവും കെ മഹേശ്വര റാവുവും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി ശരിവച്ചത്. നരസിപട്ടണത്തെ പിതാവിന്റെ വസതിയില്‍ തന്റെ പങ്കാളിയെ വീട്ടു തടങ്കലില്‍ താമസിച്ചുവെന്നാരോപിച്ച് കാട്ടിയായിരുന്നു യുവതി ഹര്‍ജി നല്‍കിയത്. ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് […]
Read more

ഇന്ത്യ-ചൈന അതിർത്തി പ്രശ്‌ന പരിഹാര യോഗം; ആറ് വിഷയങ്ങളിൽ ധാരണ

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്‌ന പരിഹാരത്തിന്റെ ഭാ​ഗമായി ചേർന്ന പ്രത്യേക പ്രതിനിധിതല യോഗം വിജയകരം. ബെയ്ജിങ്ങിൽ വെച്ച് നടന്ന എസ്ആർ 23-ാമത് യോഗത്തിലാണ് അതിർത്തി കടന്നുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള ആറ് വിഷയങ്ങളിൽ ധാരണയായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. വർഷങ്ങളായി തകരാർ നേരിടുന്ന ഇന്ത്യ -ചൈന ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് ഈ കൂടിക്കാഴ്ച. അതിർത്തി കടന്നുള്ള നദീതട സഹകരണം, നാഥു ലാ അതിർത്തി […]
Read more

ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി നിർദ്ദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചട്ടങ്ങൾ പാലിച്ച് ആനയെഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി വി നാഗരത്ന ജസ്റ്റിസ് എൻ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ അപ്പീലിലാണ് നടപടി. ഹൈക്കോടതി ഉത്തരവ് പ്രയോഗികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസിൽ സംസ്ഥാന സർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകൾക്കും സുപ്രീം കോടതി നോട്ടീസ് നൽകി. രണ്ട് ആനകൾ തമ്മിൽ കുറഞ്ഞത് 3 മീറ്റർ […]
Read more

സന്തോഷ് ട്രോഫി: ഒഡീഷയെ രണ്ട് ഗോളിന് തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍

ഹൈദരാബാദ്: ഒഡീഷയെ രണ്ട് ഗോളിന് തകര്‍ത്തുകൊണ്ട് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടറില്‍. ഡെക്കന്‍ അരീന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബി ഗ്രൂപ്പില്‍ രണ്ടു കളികള്‍ ബാക്കി നില്‍ക്കെ ഒഡീഷയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് കേരളം ക്വാര്‍ട്ടറില്‍ ഇടം നേടിയത്. കേരളത്തിനായി മുഹമ്മദ് അജ്‌സല്‍ (40), നസീബ് റഹ്‌മാന്‍ (54) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ആക്രമിച്ചു കളിച്ച ഒഡീഷയെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ കേരളം നേരിട്ടു. ഗോവ, മേഘാലയ ടീമുകളെ തോൽപ്പിച്ച കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ […]
Read more

” പ്രേമപ്രാന്ത് ” ടൈറ്റിൽ പോസ്റ്റർ റിലീസായി

നടൻ കലാഭവൻ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം” പ്രേമപ്രാന്ത് ” എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രശസ്ത താരം നിവിൻ പോളി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽഎബ്രിഡ് ഷൈന്റെ മകൻ ഭഗത് ആദ്യമായി നായകനായി അഭിനയിക്കുന്നു. എബ്രിഡ് ഷൈൻ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഇഷാൻ ചാബ്ര നിർവ്വഹിക്കുന്നു. 2014-ൽ റിലീസായ “1983” എന്ന നിവിൻ പോളി ചിത്രത്തിൽ ബാലതാരമായിട്ടാണ് ഭഗത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2021-ൽ റിലീസായ “മ്യാവൂ “സൗബിൻ-ലാൽ […]
Read more

വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു: എഐ ക്യാമറകളുമായി പൊലീസ്

തിരുവനന്തപുരം: ഗതാഗത നിയമ ലംഘകരെ കുടുക്കാന്‍ എഐ ക്യാമറകളുമായി പൊലീസ്. സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് എഐ ക്യാമറകള്‍ സ്ഥാപിക്കാൻ പൊലീസ് തയ്യാറെടുക്കുന്നത്. എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമായത്. നിരവധി വിവാദങ്ങള്‍ ഉണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ എഐ ക്യാമറകള്‍ വിജയകരമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച 675 ക്യാമറകളാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെടാത്ത ഇടങ്ങള്‍ കേന്ദ്രീകരിച്ചാകും പൊലീസ് ക്യാമറകള്‍ സ്ഥാപിക്കുക.
Read more

വയനാട് ദുരന്ത ബാധിതര്‍ക്ക് പണം അടയ്ക്കാന്‍ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ

കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതര്‍ക്ക് പണം അടയ്ക്കാന്‍ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ. താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്ന ചൂരല്‍ മലയിലെ രണ്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.കെഎസ്എഫ്ഇ മേപ്പാടി ബ്രാഞ്ച് ആണ് നോട്ടീസ് നല്‍കിയത്. അടിയന്തരമായി മുടങ്ങിയ തവണകള്‍ അടയ്ക്കാനാണ് നിര്‍ദേശം. ദുരിത ബാധിതരില്‍ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇ ഇത്തരത്തില്‍ നോട്ടീസ് അയച്ചത്. വയനാട് ദുരന്തത്തിനടക്കം അനുവദിച്ച എയര്‍ലിഫ്റ്റ് സേവനങ്ങള്‍ക്ക് അനുവദിച്ച തുക കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ തിരികെ […]
Read more

പത്തനംതിട്ട അപകടം : മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് പേരുടെ സംസ്കാരം ഇന്ന് നടക്കും. പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ പൊതുദർശനത്തിന് വെച്ചു . ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സംസ്‌ക്കാരം നടക്കും. കഴിഞ്ഞ ഞായറാഴ്ച മുറിഞ്ഞകല്ലിൽ നടന്ന വാഹനാപകടത്തിലാണ് നവദമ്പതികളും അവരുടെ പിതാക്കന്മാരും ഉള്‍പ്പെടെ നാലു പേര്‍ മരിച്ചത്. നവദമ്പതിമാരായ നിഖിലും അനുവും ഇരുവരുടെയും അച്ഛന്മാരായ ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മലേഷ്യയിൽ നിന്ന് നാട്ടിലേക്കെത്തിയ […]
Read more

നടി മീന ഗണേഷ് അന്തരിച്ചു

ഷൊര്‍ണൂര്‍: പ്രശസ്ത സിനിമ,സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. 1976 മുതല്‍ സിനിമ സീരിയല്‍ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്. ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് മീന ഗണേഷ്. മീന ഗണേഷിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രമാണ് വാസന്തിയും, ലക്ഷ്മിയും, പിന്നെ ഞാനും. ഇതിലെ അമ്മ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. കാലിന് വയ്യാതെ വന്നതോടെ രണ്ട് വര്‍ഷത്തിലധികമായി മീന അഭിനയ രംഗത്ത് നിന്ന് […]
Read more

എക്‌സാലോജിക്ക് കരിമണല്‍ ഇടപാട്: പണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്ന് എസ് എഫ് ഐ ഒ

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥയിലുളള എക്‌സാലോജിക് കരിമണല്‍ കമ്പനിയായായ സി എം ആര്‍ എല്ലില്‍ നിന്നും 180 കോടി രൂപ കൈപ്പറ്റിയതായും, കള്ളപ്പണം ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് കൈമാറിയതായും റിപ്പോര്‍ട്ട്. എസ് എഫ് ഐ ഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളുള്ളത്. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കരിമണല്‍ കമ്പനിയുമായി ബന്ധപ്പെട്ട ഒരു പ്രമുഖനാണ് പണം കൈമാറിയിരിക്കുന്നത്. എക്‌സാലോജിക്കുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ ദുരൂഹത ആരോപിച്ച് ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix