Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ല് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എട്ട് പേജുകളുള്ള ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. ബില്ലിനെതിരെ ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ബില്ല് ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയമെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കി. ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ […]
Read more

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. വാൽപ്പാറ സ്വദേശി ചന്ദ്രനാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച വാൽപ്പാറയ്ക്ക് സമീപം ഗജം മുടി എസ്റ്റേറ്റില്‍ പുലർച്ചെ ആന തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്നിടത്തേക്ക് ഓടിക്കയറുകയായിരുന്നു. ആളുകൾ അവിടെ നിന്ന് ചിതറിയോടി . ഓടുന്നതിനിടെയാണ് ചന്ദ്രനും ഒപ്പം ഉണ്ടായിരുന്നവർക്കും പരിക്കേൽക്കുന്നത്. ആക്രമണത്തില്‍ ചന്ദ്രന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് പരിക്കേറ്റത്
Read more

കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം. സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സെമിനാര്‍ ഉദ്ഘാടനത്തിനെത്തിയ ഗവര്‍ണ്ണറെ സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. ക്യാമ്പസ് യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസിയും ഗവര്‍ണറും അനുവദിക്കുന്നില്ലെന്നാണ് പ്രതിഷേധകര്‍ ആരോപിക്കുന്നത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ ഗേറ്റ് മറികടക്കാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കണത്തിലെടുത്ത് സെനറ്റ് ഹാളിന്റെ മുഴുവന്‍ വാതിലുകളും ജനലുകളും അടച്ചു. രണ്ട് […]
Read more

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസുകള്‍ ജനുവരി 26ന് ഫ്‌ലാഗ് ഓഫ് ചെയ്യും

രാജ്യത്ത് ആദ്യമായി നിര്‍മിച്ച വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന് സമര്‍പ്പിക്കും. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസുകള്‍ ജനുവരി 26ന് ഫ്‌ലാഗ് ഓഫ് ചെയ്യും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ട്രെയിനുകള്‍ സജ്ജമാകുന്നതെന്ന് ഐസിഎഫ് ജനറല്‍ മാനേജര്‍ പറഞ്ഞു. ഡൽഹി ശ്രീനഗര്‍ റൂട്ടില്‍ സര്‍വീസ് നടത്താനാണ് ആലോചന. ചെയര്‍ കാര്‍ കോച്ചുകളുള്ള 136 വന്ദേഭാരത് ട്രെയിനുകള്‍ക്ക് പിന്നാലെയാണ് 16 സ്ലീപ്പര്‍ കോച്ചുകളുള്ള വന്ദേഭാരതിന്റെ വരവ്. ഡൽഹിയില്‍ നിന്ന് രാത്രി ഏഴിന് പുറപ്പെടുകയും രാവിലെ എട്ടിന് ശ്രീനഗറില്‍ […]
Read more

കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം : പ്രതികൾ പിടിയിൽ

വയനാട് :വയനാട് മാനന്തവാടിയിൽ ആദിവാസിയെ അരക്കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. ഹർഷിദ്‌, അഭിറാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഹർഷിദാണ് കാർ ഓടിച്ചിരുന്നത്. കേസിലെ മറ്റ് 2 പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. മാനന്തവാടിയില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. ഗുരുതരമായി പരിക്കേറ്റ മാതന്‍ മാനന്തവാടി ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയ്ക്കും കാലിനും പുറത്തും സാരമായി പരിക്കേറ്റെന്ന് മാതന്‍ പറഞ്ഞു.
Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തെക്കന്‍ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്താണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ശക്തിപ്രാപിക്കുന്ന ന്യൂനമര്‍ദ്ദം തമിഴ്നാട് ഭാഗത്തേക്ക് നീങ്ങിയേക്കും. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് […]
Read more

കേരളത്തില്‍ രണ്ട് വ്യാജ സര്‍വ്വകലാശാലകള്‍: പട്ടിക വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

കേരളത്തില്‍ രണ്ട് വ്യാജ യൂണിവേഴ്സിറ്റികള്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. വ്യാജ സര്‍വകലാശാലകളുടെ പട്ടിക വെളിപ്പെടുത്തി വിദ്യാര്‍ത്ഥികളെ രക്ഷിക്കാനും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാര്‍ ഇന്നലെ ലോക്സഭയില്‍ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. 2014നും 2024നും ഇടയില്‍ 12 വ്യാജ സര്‍വകലാശാലകള്‍ പൂട്ടിയതായും മന്ത്രി പറഞ്ഞു. പുതുക്കിയ പട്ടിക പ്രകാരം കോഴിക്കോട് കുന്നമംഗലത്തുള്ള ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഒഫ് പ്രൊഫറ്റിക് മെഡിസിന്‍ ആണ് ഇപ്പോള്‍ വ്യാജ സര്‍വകലാശാലയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തേ കേരളത്തില്‍ നിന്ന് ഒരു സര്‍വകലാശാല മാത്രമാണ് ഈ […]
Read more

ലിവിങ് ടുഗെതര്‍ ബന്ധത്തിലുണ്ടാവുന്ന കുട്ടികളെ ചൊല്ലി തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നു; വനിതാ കമ്മീഷന്‍

കൊച്ചി: ലിവിങ് ടുഗെതര്‍ ബന്ധത്തില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്കായി തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതിദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന കമ്മീഷന്‍ ജില്ലാ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. ലിവിങ് ടുഗെതര്‍ ബന്ധങ്ങള്‍ വര്‍ധിക്കുന്നതിനോടോപ്പം കുട്ടികള്‍ ജനിച്ചു കഴിയുമ്പോള്‍ അവര്‍ക്കു സംരക്ഷണം നല്‍കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളും കൂടുന്നുവെന്നാണ് പി സതിദേവി പറഞ്ഞത്. വടക്കേ ഇന്ത്യയില്‍നിന്നുള്ള യുവതിയുടെ പരാതിയെ തുടര്‍ന്ന് ലിവിങ് ടുഗെതറില്‍ ജനിച്ച കുട്ടിക്കും യുവതിക്കും പ്രതിമാസം 15,000 രൂപ നല്‍കാന്‍ കമ്മീഷന്‍ […]
Read more

കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസ് ഐപിഒ ഡിസംബര്‍ 19 മുതല്‍

 കൊച്ചി: കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ഡിസംബര്‍ 19 മുതല്‍ 23 വരെ നടക്കും. 175 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 4,186,368 ഇക്വിറ്റി ഓഹരികളുടെ  ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  5 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന്  665 രൂപ  മുതല്‍ 701  രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 21 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 21ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.
Read more

‘എസെക്കിയേൽ’ ചിത്രീകരണം തുടങ്ങി

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “എസെക്കിയേൽ” എന്ന ചിത്രവുമായി സംവിധായകൻ സതീഷ് പോൾ എത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം കോതമംഗലത്തും പരിസരങ്ങളിലുമായി ആരംഭിച്ചു. ഓൾ സ്മൈൽസ് ഡ്രീം മൂവീസ്,പൈ മൂവീസ് എന്നീ ബാനറുകൾക്ക് വേണ്ടി ഡോ. ടൈറ്റസ് പീറ്റർ, ജി.കെ.പൈ, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന, സംവിധാനം പ്രൊഫസർ സതീഷ് പോൾ നിർവ്വഹിക്കുന്നു. ഫിംഗർപ്രിന്റ്,കാറ്റ് വിതച്ചവർ, ഗാർഡിയൻ തുടങ്ങിയ വ്യത്യസ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ പ്രൊഫസർ സതീഷ് പോൾ ഒരുക്കുന്ന പുതിയ ചിത്രമാണ് “എസെക്കിയേൽ”. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix