Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

തദ്ദേശ റോഡ് പുനരുദ്ധാരണം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തദ്ദേശ റോഡ് പുനരുദ്ധാരണം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പൊതുമാനദണ്ഡം അനുസരിച്ച് എം.എൽ.എമാർ നിർദ്ദേശിക്കുന്ന പ്രവൃത്തികൾ സർക്കാരിൽ സമർപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ധനകാര്യ വകുപ്പ് ഇവ മുൻഗണന ക്രമത്തിൽ ക്രമീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറും. ഇതനുസരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഭരണാനുമതി പുറപ്പെടുവിക്കണം. പ്രധാന റോഡുകൾ, സ്‌കൂൾ, കോളേജ്, ആശുപത്രി, ടൂറിസം മേഖലകൾ മുതലായവയെ ബന്ധിപ്പിക്കുന്ന തദ്ദേശ റോഡുകൾ, ജൽജീവൻ മിഷൻ പ്രവൃത്തികളുടെ ഭാഗമായി കുഴിക്കേണ്ടി വന്നതും പൂർവ്വസ്ഥിതിയിലാക്കാൻ സാധിക്കാത്തതുമായ […]
Read more

നടന്മാർക്കെതിരായ കേസിൽ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരി

തിരുവനന്തപുരം : ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നടന്മാർക്കെതിരായ പരാതിയുമായെത്തിയ നടി കേസിൽ നിന്ന് പിന്മാറുന്നു. മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരായ കേസിൽ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരിയായ നടി അറിയിച്ചു. അന്വേഷണ സംഘത്തിന് ഇതുസംബന്ധിച്ച് ഇമെയിൽ ​അയക്കുമെന്നും നടി പറഞ്ഞു. സർക്കാറിന്റെ ഭാഗത്ത് നിന്നും വേണ്ട പിന്തുണ ലഭിക്കാത്തതാണ് കേസിൽ നിന്ന് പിന്മാറാനുള്ള പ്രധാനകാരണമെന്നും നടി വ്യക്തമാക്കി. തനിക്കെതിരെ ചുമത്തപ്പെട്ട പോക്സോ കേസിൽ സത്യം തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും നടി കൂട്ടിച്ചേർത്തു. മുകേഷിനെ കൂടാതെ മറ്റ് ചില […]
Read more

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് ആദ്യ ഒന്നര മണിക്കൂറില്‍ തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ റണ്ണെടുക്കാതെയും വിരാട് കോഹ്ലി അഞ്ച് റണ്ണിനും പുറത്തായി. ഓസീസിനായി ജോഷ് ഹാസില്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (26), ഋഷഭ് പന്ത്(3) എന്നിവരാണ് ക്രീസില്‍. ഇന്ത്യയ്ക്കായി ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, പേസര്‍ […]
Read more

നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം : മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലീന, അഷിത, അഞ്ജന എന്നീ വിദ്യാർത്ഥിനികൾക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. മൂന്ന് സഹപാഠികളിൽ നിന്നും അമ്മുവിന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. അമ്മു ഒരിക്കലും […]
Read more

ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടത്തിന് ഇന്ന് തുടക്കം, ആദ്യ ടെസ്റ്റ് പെര്‍ത്തില്‍

പെര്‍ത്ത്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബൂംറയാണ് ഇന്ത്യയെ നയിക്കുന്നത്. താരങ്ങളുടെ പരുക്ക് ഇന്ത്യയെ അലട്ടുന്നുണ്ട്. രോഹിതിന് പകരം കെഎല്‍ രാഹുലാകും യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ ഇറങ്ങേണ്ട ഗില്‍ കൈയ്ക്ക് പരുക്കേറ്റ് വിശ്രമത്തിലാണ്. ഗില്ലിന് കളിക്കാനായാല്‍ അത് ഇന്ത്യയ്ക്ക് ആശ്വാസമേകും. രോഹിതിനൊപ്പം മികച്ച ഫോമിലുള്ള ഗില്ലും ബാറ്റിംഗ് നിരയില്‍ […]
Read more

മുനമ്പം – വഖഫ് ഭൂമി പ്രശ്‌നം : യോഗത്തിലെ തീരുമാനം എന്താകും ?

ദിനംപ്രതി ചൂടേറുകയാണ് വഖഫ് ഭൂമിയുടേയും, 610 കുടുംബങ്ങളുടേയും പ്രശ്‌നം. മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് തന്നെയാണ് സിഎല്‍സി സംസ്ഥാന കമ്മിറ്റി അറിയിച്ചിരിക്കുന്നതും. സമരവും ചര്‍ച്ചകളുമങ്ങനെ തുടരുകയാണ്. ജനകീയ സമരം ആരംഭിച്ചിട്ട് 41 ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍, ഇന്ന് തലസ്ഥാനത്ത് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ സമരസമിതി നേരിട്ട് കണ്ടപ്പോള്‍ ലഭിച്ച അനൂകൂലമായ മറുപടികളുടേയും തീരുമാനമുണ്ടാകുമെന്ന ഉറപ്പും പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയതുകൊണ്ടുതന്നെ ഈ യോഗത്തെയും സമരസമിതി പോസിറ്റീവായിട്ടാണ് കാണുന്നത്. ഒപ്പം റവന്യൂ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടുമെന്ന […]
Read more

ദി ബീസ്റ്റ് ആന്‍ഡ് ദി ബെസ്റ്റ്

ആരാധകരെ ത്രില്ലടിപ്പിച്ച് റൊണാൾഡോയും മിസ്റ്റര്‍ ബീസ്റ്റും മുഖാമുഖം എത്തിയിരിക്കുന്നു. ലൈവ് ആരംഭിച്ച് നിമിഷങ്ങള്‍ക്കകം ഒരുലക്ഷത്തി അന്‍പതിനായിരം കാഴ്ചക്കാരെത്തി. അതിഥിയുമായെത്തുന്നുവെന്ന റോണാള്‍ഡോയുടെ അറിയിപ്പിനുശേഷം നിരവധി ഓപ്ഷനുകളുമായെത്തിയിരുന്നു ആരാധകര്‍. റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും ഒത്തുചേരൽ ആകാമെന്ന് ഊഹിച്ച ആരാധകരുടെ പ്രതീക്ഷകൾ തകർത്തുകൊണ്ടാണ് പ്രമുഖ യൂട്യൂബറായ മിസ്റ്റര്‍ ബീസ്റ്റുമായി റൊണാള്‍ഡോ എത്തിയിരിക്കുന്നത്.
Read more

പാലക്കാടന്‍ പോര് : അവകാശവാദവുമായി മുന്നണികള്‍, പോളിംഗ് കുറഞ്ഞതില്‍ ആശങ്ക

പാലക്കാട് : പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുകളിലാണ് മുന്നണികള്‍. ഭൂരിപക്ഷം കുറഞ്ഞത് മൂന്ന് മുന്നണികളിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അത് പുറത്തുകാണിക്കാതെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. വിജയിക്കുമെന്ന് മൂന്ന് മുന്നണികളും കട്ടായം പറയുന്നു. ഇത്തവണ ഏറെ വാശിയേറിയ പാലക്കാടന്‍ പോരാണ് നടന്നത്. ഒരു മാസത്തിലേറെ നീണ്ട തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍. പക്ഷെ പ്രചരണത്തിലെ ആവേശം വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ല എന്നാണ് കണക്ക് കാണിക്കുന്നത്. 70.51 ആണ് പോളിംഗ് ശതമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തോളമാണ് […]
Read more

രാജ്യത്താദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌പോര്‍ട്സ് ലീഗ്

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ കോളേജുകളിലും സ്‌പോര്‍ട്‌സ് ക്ലബ് തുടങ്ങുമെന്നും മന്ത്രി ഡോ. ബിന്ദുവും കായികവകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാനും വാർത്താ സമ്മേളനത്തിൽ […]
Read more

അദാനി നടത്തുന്ന അഴിമതികളില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ട് : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗൗതം അദാനിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അദാനിക്കെതിരെ തട്ടിപ്പിനും വഞ്ചനക്കും ന്യൂയോര്‍ക്ക് കോടതി കേസെടുത്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുകയാണ്. അദാനി നടത്തുന്ന അഴിമതികളില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്നും രാഹുല്‍ ആരോപിച്ചു. അദാനിയുടെ സംരക്ഷകയായ മാധബി പുരി ബുച്ചിനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സൗരോര്‍ജ കരാറുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്. ഗൗതം അദാനി, സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix