Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

പാതിവില തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കേരളം മുന്‍പ് കണ്ടിട്ടില്ലാത്ത വ്യാപ്തിയുള്ള തട്ടിപ്പ് എന്നത് കണക്കിലെടുത്ത് പാതിവില തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി പൊലീസ് മേധാവിയുടെ ഉത്തരവ്.അഞ്ചു ജില്ലകളിലായി രജിസ്റ്റര്‍ ചെയ്ത 34 കേസുകള്‍ ആയിരിക്കും ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. കൂടാതെ ക്രൈം ബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കും. ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും കേസന്വേഷണം.എറണാകുളം 11, ഇടുക്കി 11, ആലപുഴ 8, കോട്ടയം 3, കണ്ണൂര്‍ 1 എന്നിങ്ങനെ 34 കേസുകളാണ് ക്രൈം […]
Read more

പെരിന്തൽമണ്ണ കണ്ട് സിപിഎം പനിക്കേണ്ട; ജന മനസ്സുകൾ കീഴടക്കി നജീബ് കാന്തപുരം

പെരിന്തൽമണ്ണ മണ്ഡലത്തിൽ സിപിഎമ്മിനെ ഞെട്ടിച്ചു കൊണ്ടായിരുന്നു മുസ്ലീംലീഗ് നേതാവ് നജീബ് കാന്തപുരത്തിന്റെ ആധികാരിക വിജയം. പെരിന്തൽമണ്ണ കഴിഞ്ഞതവണ കൈവിട്ടു പോകുമെന്ന് സിപിഎം കരുതിയതേയില്ല. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആയിരുന്നു നജീബിന് ലഭിച്ചിരുന്നത്. കേവലം 35 വോട്ടുകൾക്ക് മാത്രമായിരുന്നു നജീബിന്റെ വിജയം. തന്റെ ഭൂരിപക്ഷം കുറഞ്ഞത് മുന്നോട്ടുള്ള പ്രയാണത്തിൽ നജീബിന് കൂടുതൽ കരുത്ത് പകരുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് വിജയം നേടി എന്ന് മാത്രമല്ല, വിജയത്തിന് ശേഷവും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നജീബ് കാന്തപുരം എംഎൽഎ […]
Read more

സ്വന്തമായി വീടില്ലാത്തവർക്ക് വീട് വെയ്ക്കാൻ അനുമതി നൽകിയില്ലെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് അനുമതി നൽകിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി.വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും പഞ്ചായത്തോ നഗരസഭയോ അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ അഞ്ച് സെന്‍റും സ്ഥലത്ത് വീട് വെയ്ക്കാനാണ് അനുമതി നൽകേണ്ടത്. അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസവും […]
Read more

കയര്‍ ബോര്‍ഡില്‍ മാനസിക പീഡനമെന്ന് പരാതി നല്‍കിയ ജീവനക്കാരി മരിച്ചു

കയർ ബോർഡിൽ മാനസിക പീഡനമെന്ന് പരാതി നൽകിയ ജീവനക്കാരി മരിച്ചു. സെറിബ്രല്‍ ഹെമിറേജ് ബാധിച്ച് അമൃത ആശുപത്രിയില്‍ ചികിത്സകയിലായിരുന്ന ക്യാന്‍സര്‍ അതിജീവിത കൂടിയായ ജോളി മധുവാണ് മരിച്ചത്. അതേസമയം കൊച്ചി ഓഫീസ് മേധാവികള്‍ക്കെതിരെ പരാതി ഉയർത്തിയിരിക്കുകയാണ് ജോളി മധുവിന്റെ കുടുംബം . വിധവയും അര്‍ബുദ ബാധിതയുമായ ജോളി മധുവിന് അവശേഷിക്കുന്നത് മൂന്നുവര്‍ഷത്തെ സര്‍വീസ് മാത്രമായിരുന്നു. ഇതിനിടയിലാണ് പ്രതികാര നടപടിയായി ആന്ധ്രയിലേക്ക് സ്ഥലം മാറ്റിയിരുന്നു. നടപടിയിൽ രോഗിയാണെന്ന പരിഗണന പോലും നല്‍കിയില്ലെന്ന് കുടുംബം പറയുന്നു. ഇത് ഇവരെ മാനസികമായി […]
Read more

തനിക്കെതിരായ ആരോപണം തെറ്റ്: തന്നെ തേജോവധം ചെയ്യരുത്; മാത്യു കുഴൽനാടൻ

പകുതി വില തട്ടിപ്പ് കേസിലെ തനിക്കെതിരായ ആരോപണം തെറ്റെന്ന് മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. തന്നെ തേജോവധം ചെയ്യരുതെന്നും അനന്തു കൃഷ്‌ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. തൻ്റെ അകൗണ്ട് പരിശോധിക്കാമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി . മാത്യു കുഴൽനാടൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് അനന്തു കൃഷ്ണൻ പണം നൽകിയെന്നായിരുന്നു എന്നാണ് പുറത്ത് വന്ന വാർത്ത. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസ്, ഇടുക്കി എം പി ഡീൻ […]
Read more

കുതിച്ചുയർന്ന് സ്വർണവില; പവന് 280 രൂപ വർദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7980 രൂപയും പവന് 63840 രൂപയുമായി ഉയര്‍ന്നു. ഇനി കേവലം 160 രൂപമാത്രം മതി സ്വര്‍ണവില 64000-ത്തില്‍ എത്താന്‍. അതെസമയം ഗ്രാമിന് 8000 എന്ന നിലയിലേക്കെത്താന്‍ ഇനി 20 രൂപ കൂടി മാത്രം മതി!സര്‍വകാല റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടുള്ള മുന്നേറ്റമാണ് ഇന്നും സ്വർണത്തിന്. ദിനംപ്രതി പുതിയ തലത്തിലേക്കാണ് വില കുതിക്കുന്നത്.18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 രൂപ […]
Read more

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് പ്രാഗ്രാജിൽ എത്തും

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മഹാകുംഭമേള ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രയാഗ്‌രാജിലെത്തും. എട്ടു മണിക്കൂറോളം പ്രയാഗ്‌രാജിൽ തുടരുന്ന രാഷ്ട്രപതി അക്ഷയവത്, ഹനുമാൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തും. കൂടാതെ മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് പ്രാഗ്രാജിൽ ഏർപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദും മുൻപ് കുംഭമേളയിൽ സ്‌നാനം നടത്തിയിരുന്നു. പൗഷ് പൗര്‍ണമിയായ ജനുവരി 13നാണ് കുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26ന് മഹാശിവരാത്രിയിലാണ് കുംഭമേള അവസാനിക്കുക
Read more

എംവി ഗോവിന്ദൻ, ബിനോയ് വിശ്വം, കടകംപളളി, മുഹമ്മദ് ഷിയാസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകേണ്ടത് നേതാക്കളുടെ വലിയ നിര

വിവിധയിടങ്ങളിലെ പൊതുവഴി തടസപ്പെടുത്തി സമരവും സമ്മേളനവും നടത്തിയ കേസിൽ ഹൈക്കോടതിയെടുത്ത കോടതിയലക്ഷ്യ നടപടി ഇന്ന് വീണ്ടും പരിഗണിക്കും.കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുൻ മന്ത്രി എം വിജയകുമാർ, എംഎൽഎമാരായ വി ജോയ്, കടകംപളളി സുരേന്ദ്രൻ, വികെ പ്രശാന്ത്, മുൻ എംപി എ സമ്പത്ത് എന്നിവരോടും മുൻ എംപി ബിനോയ് വിശ്വം, മുൻ എംഎൽഎ പന്ന്യൻ രവീന്ദ്രൻ, കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷിയാസ്, ടിജെ വിനോദ്, ഡൊമിനിക് പ്രസൻറേഷൻ, പൊലീസ് ഉദ്യോഗസ്ഥരായ ജി സ്പർജൻകുമാർ, പുട്ട […]
Read more

വാഹനം ഇടിച്ച് 9 വയസുകാരിയെ കോമാവസ്ഥയിലാക്കിയ കേസ്; ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ

ഒമ്പത് വയസ്സുകാരിയെ കോമയിലായ വാഹനാപകടത്തിലെ പ്രതി പിടിയിൽ. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു.ലുക്കൗട്ട് സർക്കുലർ നിലവിലുള്ളതിനാൽ ആണ് ഇയാളെ എയർപോർട്ടിൽ വെച്ച് പിടികൂടിയത്. പുറമേരി സ്വദേശി ഷെജിലിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് . അപകടത്തിൽ പരുക്കേറ്റ കുട്ടി ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ അവസ്ഥയിൽ തുടരുകയാണ് . 9 വയസ്സുകാരി ദൃഷാനയാണ് കോമയിൽ തുടരുന്നത്കുട്ടിയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം അപകടം നടന്ന് ഒമ്പത് മാസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. […]
Read more

‘ഓഫീസർ ഓൺ ഡ്യൂട്ടി’ ട്രെയ്‌ലർ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കോഴിക്കോട് ലുലു മാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായ ജീത്തു അഷ്റഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix