Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

അമ്മയുടെ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊന്ന കേസ്: പ്രതിക്ക് ദിനേശനോട് വർഷങ്ങൾ നീണ്ട പക

ആലപ്പുഴയിൽ അമ്മയുടെ ആൺ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊന്ന കേസിൽ പ്രതിയായ കിരണിന് കൊല്ലപ്പെട്ട ദിനേശനോടുള്ളത് വർഷങ്ങൾ നീണ്ട പക. ഈ പക തന്നെയാണ് ക്രൂരകൃത്യത്തിന് കിരൺ പ്രേരിപ്പിച്ചതും. കിരണും കൊല്ലപ്പെട്ട ദിനേശനും തമ്മിൽ സംഘര്ഷങ്ങള് ഇതിന് മുന്പും നടന്നിട്ടുണ്ട്. നാല് വർഷം മുമ്പ് ദിനേശൻ കിരണിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അന്ന് നിയമനടപടികളിലേക്ക് കിരൺ കടന്നിരുന്നില്ല. കഴിഞ്ഞ പുതുവർഷ ദിനത്തിലും ഇരുവരും തമ്മിൽ സംഘർഷമുണ്ടായിരുന്നു, ഇതിന് മുന്പും കിരൺ ദിനേശനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു, എന്നാൽ ഈ ശ്രമം പരാജയപ്പെട്ടു. ഒടുവിൽ […]
Read more

വീട് തല്ലിത്തകര്‍ക്കുന്ന തരത്തിലുള്ള ആക്രമണം നടത്തിയാൽ ജാമ്യത്തിന് നഷ്ടപരിഹാരം കെട്ടിവെക്കണമെന്ന വ്യവസ്ഥയും ഏർപ്പെടുത്താമെന്ന് ഹൈക്കോടതി

കൊച്ചി: വീട് തല്ലിത്തകർക്കുന്ന തരത്തിലുള്ള ആക്രമണം നടത്തിയാൽ പ്രതികൾക്ക് ജാമ്യത്തിനായി നഷ്ടപരിഹാരം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്താമെന്ന ഹൈക്കോടതി. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ക്ക് നഷ്ടപരിഹാരവും കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഓരോരുത്തരും വളരെ കഷ്ടപ്പെട്ടാണ് അവരുടെ സ്വപ്‍ന ഭവനം നിർമിക്കുന്നത്. മറ്റൊരാൾക്ക് അത് തകർക്കാൻ എളുപ്പമാണ്. അതിനു വേണ്ടി കഷ്ടപ്പെട്ടവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കണം. ശരീരത്തിനേല്‍ക്കുന്ന പരിക്ക് ചികിത്സിച്ച് ഭേദമാക്കാം. സ്വത്തുവകകള്‍ നിശിപ്പിച്ചാല്‍ പണം മാത്രമാണ് […]
Read more

കൊച്ചിയിൽ നാളെ ഹോൺ വിരുദ്ധ ദിനം:ഈ മേഖലകളിൽ ഹോൺ മുഴക്കിയാലും പിടിവീഴും

അമിതമായി ഹോൺ മുഴക്കുന്നതിനാലുള്ള ശബ്​ദ മലിനീകരണത്തെയും ആരോ​ഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാൻകൊച്ചി നഗരത്തിൽ നാളെ ഹോൺ വിരുദ്ധ ദിനം ആചരിക്കും. നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ ഈ ​ദിനം ആചരിക്കുന്നത്. നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവയുടെ പരിസരങ്ങളിൽ ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും.കൂടാതെ ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടക്കും. നിരോധിത മേഘലകളിൽഹോൺ മുഴക്കുന്ന […]
Read more

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തും: കെ. സുധാകരന്‍

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെയും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു.ബ്ലു സാമ്പത്തിക നയത്തിന്റെ പേരുപറഞ്ഞ് കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം മത്സ്യമേഖലയുടെ മരണമണിയാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതും കടലിന്റെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുമായ കടല്‍ മണല്‍ ഖനനത്തിന് ഒരു സ്ഥാപനങ്ങളെയും കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നും അദ്ധേഹം കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. […]
Read more

ബന്ധുവിൻ്റെ വീട്ടിൽ ജോലിക്ക് പോയി; കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം വനത്തിൽ നിന്നും കണ്ടെത്തി

തിരുവനന്തപുരം: പാലോട് -മങ്കയം അടിപ്പറമ്പ് വനത്തിൽ 5 ദിവസത്തോളം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. മടത്തറ- ശാസ്താംനട – വലിയ പുലിക്കോട് ചതുപ്പിൽ ബാബുവിന്റെ (50) മൃതദേഹം ആണ് കണ്ടെത്തിയത്. ഇയാൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതായാണ് സംശയം. ശാസ്താം നടയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ബുധനാഴ്ച്ച ജോലിക്കായി അടിപ്പറമ്പിലെ ബന്ധു വീട്ടിൽ പോയതാണ് ബാബു. ഇത്രയും ദിവസമായിട്ടും വീട്ടിൽ തിരിച്ച് എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധു വീട്ടിലും എത്തിയില്ലെന്ന് മനസ്സിലായി. തുടർന്ന് ബന്ധുകൾ വനത്തിൽ നടത്തിയ […]
Read more

പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന 11 വയസുകാരൻ മരിച്ചു

ആലപ്പുഴ: 11 വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ചാരുംമൂട് സ്വദേശിയായ സ്മിതാ നിവാസിൽ ശ്രാവൺ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നായിരുന്നു മരണം. ഫെബ്രുവരി ആറിനാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ കുട്ടിയത് വീട്ടിൽ അത് പറഞ്ഞിരുന്നില്ല. കാര്യമായ പരിക്കുകൾ ഇല്ലാതിരുന്നതിനാലും തെരുവ് നായ ആക്രമിച്ചത് വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടില്ല. ഇതിനിടെ നൂറനാട്ടെ ആശുപത്രിയിൽ പനി […]
Read more

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഒരു മരണം, ഇടുക്കിയിൽ 45കാരി ആക്രമിക്കപ്പെട്ടത് കുളിക്കാൻ പോയപ്പോൾ

ഇടുക്കി: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സോഫിയയുടെ കുടുംബം […]
Read more

കേരളത്തിലെ റെയിൽവേ വികസനത്തിന്റെ തടസ്സം ഭൂമി ഏറ്റെടുത്ത് നൽകുനതിലെ കാലതാമസമാണ്: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ദില്ലി: സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് തടസ്സം ഭൂമി ഏറ്റെടുത്ത് നൽകുന്നതിലെ കാലതാമസമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ ജെബി മേത്തർ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി. 476 ഹെക്ടർ ഭൂമിയാണ് റെയിൽവേയുടെ വികസനത്തിന് ആവശ്യം. എന്നാൽ 14 ശതമാനം ഭൂമി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 2111.83 കോടി രൂപ കേരളത്തിന് കൈമാറിയിട്ടുണ്ട്. അങ്കമാലി – ശബരി പാതക്ക് 391.6 ഹെക്ടർ, കുമ്പളം – തുറവൂർ 4.6 ഹെക്ടർ, തിരുവനന്തപുരം – കന്യാകുമാരി […]
Read more

ആന എഴുന്നള്ളത്ത് നിയന്ത്രിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയില്‍‌

ദില്ലി: ഹൈക്കോടതിയുടെ ആന എഴുന്നള്ളത്ത് നിയന്ത്രിക്കാനുള്ള ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോടതിയില്‍‌. ഉത്തരവിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നല്‍‌കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ പൂരപ്രേമി സംഘം അപേക്ഷ നല്‍കി. ഉത്തരവിന് കാരണമായ ഹര്‍ജി സുപ്രീം കോടതി ആഭ്യന്തര സമിതി പരിശോധിക്കുക, പ്രത്യേക ബെഞ്ചിന്‍റെ പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും പുനഃപരിശോധിക്കുക, ഉല്‍സവങ്ങള്‍ക്കും എഴുന്നള്ളത്തിനും ഭരണഘടനാപരമായ സംരക്ഷണം നല്‍കുക. ക്ഷേത്രോത്സവങ്ങള്‍‌ക്ക് വിദേശ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം അന്വേഷിക്കുക മുതലായ ആവശ്യങ്ങളാണ് പൂരപ്രേമി സംഘം മുന്നോട്ടു വെയ്ക്കുന്നത്. അതെസമയം എഴുന്നള്ളത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ […]
Read more

സൈക്കിള്‍ ട്രാക്കുകള്‍ ഉണ്ടാക്കണമെന്നത് ദിവാസ്വപ്‌നം കാണുകയാണ് : സുപ്രീംകോടതി

ആളുകൾക്ക് താമസിക്കാൻ വീടോ കുടിക്കാൻ ശുദ്ധ ജലമോ ഇല്ലാത്ത സാഹചര്യത്തില്‍ സൈക്കിള്‍ ട്രാക്കുകളെ ക്കുറിച്ച് ദിവാ സ്വപ്‌നം കാണുകയാണോയെന്ന് സുപ്രീംകോടതി. രാജ്യത്ത് പ്രത്യേക സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ ഈ പരാമര്‍ശം. ചേരിക്കലിലേക്ക് പോകാനും അവിടെ ആള്കുകൾ ഏത് സാഹചര്യത്തിലാണ് ജീവിക്കുന്നത് എന്ന് മനസിലാക്കാനും സുപ്രീംകോടതി പറയുന്നുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21നെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ആശങ്കപ്പെടണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടുകയാണ്. അപ്പോഴാണോ നിങ്ങള്‍ക്ക് സൈക്കിള്‍ ട്രാക്കുകള്‍ ആവശ്യമെന്നും സുപ്രീംകോടതി ചോദിച്ചു. നിരവധി […]
Read more

Recent News

Advertisement
WhiteswanTV Footer