Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

സംശയത്തിൻ്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത യുവാവ് സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

പാലക്കാട്: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട് നെന്മാറയിലാണ് സംഭവം. വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസിൽ സംശയത്തിൻ്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അയിലൂർ സ്വദേശിയാണ് സ്റ്റേഷനിൽ വെച്ച് കൈഞരമ്പ് മുറിച്ചത്. ചായ നൽകിയ ഗ്ലാസ് ഇയാൾ പൊട്ടിച്ച് ചില്ലുകഷണം കൊണ്ട് കൈ മുറിക്കുകയായിരുന്നു. യുവാവ് തന്റെ ഇടത് കൈയിലാണ് സ്വയം മുറിവേൽപ്പിച്ചത്. പരുക്കേറ്റ ഇയാളെ പൊലീസുകാർ ഉടൻ തന്നെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇന്നലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Read more

കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയ ഇസ്മയിലിന് നാടിന്റെ യാത്രാമൊഴി; സർക്കാർ സഹായം കൈമാറി

ഇടുക്കി: നാടിനെ ആകെ കണ്ണീരിലാഴ്ത്തി സോഫിയ ഇസ്മയിലിന് നാട്ടുകാരുടെ യാത്രാമൊഴി. പെരുവന്താനത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിൻ്റെ മൃതദേഹം സംസ്കരിച്ചു. ചെന്നാപ്പാറയിലെ പൊതുദർശനത്തിനുശേഷം മുണ്ടക്കയം വരിക്കാനി ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം. സോഫിയയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായതിന്റെ ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപ കൈമാറി. ഇന്ന് ഉച്ചയ്ക്ക് 12 ഓടുകൂടിയാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി സോഫിയയുടെ മൃതദേഹം ചെന്നാപ്പാറയിലേക്ക് എത്തിച്ചത്. ഒരു മണിക്കൂറോളം പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹം മുണ്ടക്കയം വരിക്കാനി ജുമ […]
Read more

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം: അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മാങ്കാവ് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നിസാറിന്റെ ഭാര്യവീട്ടില്‍ വെച്ചായിരുന്നു സംഭവം. രണ്ടര വര്‍ഷം മുമ്പ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് നിസാറിന്റെ മൂത്ത മകനും മരിച്ചത്. രണ്ടാമത്തെ കുഞ്ഞും സമാന സാഹചര്യത്തില്‍ മരിച്ചതോടെയാണ് സംഭവത്തിൽ ദുരൂഹത ആരോപിച്ച് നിസാര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നും മറ്റ് അസ്വാഭാവികതകള്‍ […]
Read more

ബിജെപിയിൽ ചേർന്നാൽ തമിഴ്‌നാടിന് കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് മോദി പറഞ്ഞു; വെളിപ്പെടുത്തി ഡിഎംകെ

കേന്ദ്ര സർക്കാരിനെതിരെയുള്ള എം കെ സ്റ്റാലിന്റെ കുറ്റപ്പെടുത്തലിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഡിഎംകെ. ബിജെപിയിലേക്ക് ക്ഷണമുണ്ടായെന്നും എൻഡിഎയിൽ ചേർന്നാൽ തമിഴ്‌നാടിന് കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുവെന്നും പാർട്ടി ഖജാൻജിയും എംപിയുമായ ടിആർ ബാലുവിന്റെ വെളിപ്പെടുത്തി. ഈ കാര്യം കഴിഞ്ഞദിവസം കാഞ്ചീപുരത്ത് പാർട്ടി പൊതുയോഗത്തിൽ സംസാരിക്കവേയാണ് ബാലു അവകാശപ്പെട്ടത്. തേൻപുരട്ടിയ വിഷമെന്നാണ് മോദിയുടെ വാക്കുകളെ ബാലു വിശേഷിപ്പിച്ചത്. ഇത്തരം ചതിക്കുഴികളിൽ വീണുപോകരുതെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരെ ഉപദേശിക്കുകയും ചെയ്‌തു. വിദ്യാഭ്യാസ മേഖലയിൽ തമിഴ്‌നാടിനു കിട്ടേണ്ട വിഹിതം […]
Read more

ഒന്നരവർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്താൽ ജീവൻ നഷ്ടമായത് 11 പേർക്ക്

ദിനം പ്രതി വന്യ ജീവികളുടെ ആക്രമണം സംസ്ഥാനത്ത് കൂടി വരുകയാണ്. ഇന്നലെയും ഇന്നുമായി തന്നെ സംസ്ഥാനത്ത് മൂന്ന് പേർക്കാണ് വന്യ ജീവികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത് . കഴിഞ്ഞ ഒന്നരവർഷത്തിനിടെ വന്യ ജീവികളുടെ ആക്രമണത്താൽ ജീവൻ നഷ്ട്ടപ്പെട്ടവരുടെ കണക്ക് എടുത്ത് നോക്കുകയാണെങ്കിൽ അത് ഞെട്ടിക്കുന്നതാണ്. ഒന്നരവർഷത്തിനിടെ 11 പേരാണ് വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്. പടമല അജീഷിന്റെ മരണം ഒഴികെ മറ്റെല്ലാം വനത്തിലോ, കാടതിർത്തിയിലോ ആണ് സംഭവിച്ചിട്ടുള്ളത് എന്നതാണ് […]
Read more

വന്യമൃ​ഗശല്യത്തിന് നഷ്ടപരിഹാരമല്ല, പ്രശ്നപരിഹാരമാണ് വേണ്ടതെന്ന് ഓർത്തഡോക്സ് സഭ

പത്തനംതിട്ട: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ. വന്യമൃ​ഗ ശല്യം കൊണ്ട് മലയോര ജനത പൊരുതി മുട്ടിയെന്നും ജനങ്ങളെ സംരക്ഷിയ്ക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. വന്യമൃഗ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരമല്ല, പ്രശ്ന പരിഹാരമാണ് വേണ്ടതെന്നും കാട്ടുമൃഗങ്ങൾ എന്ന പ്രയോഗം ഇന്ന് അപ്രസക്തമായിക്കഴിഞ്ഞു. കാട്ടിലെ മൃഗങ്ങൾ മുഴുവൻ നാട്ടിലാണെന്നും മനുഷ്യൻ്റെ അധ്വാനം മുഴുവൻ മൃഗങ്ങൾ ഇല്ലാതാക്കുകയാണെന്നും കാതോലിക്ക ബാവ വിമർശിച്ചു. 108 മത് […]
Read more

8മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; പിതാവിന്റെ പരാതിയിൽ കേസെടുത്തു

കോഴിക്കോട് : 8മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ അടപ്പ് കുടുങ്ങി മരിച്ച സംഭവത്തിൽ പരാതിയുമായി കുഞ്ഞിന്റെ പിതാവ്.പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്.മരിച്ച കുട്ടി രണ്ടാഴ്ച്ച മുൻമ്പ് ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് അപകടം പറ്റിയിരുന്നു. അതേസമയം ഇവരുടെ മറ്റൊരു കുഞ്ഞും 14 ദിവസം പ്രായമുള്ള കുഞ്ഞും ഇതേ രീതിയിൽ മരിച്ചിരുന്നു. അന്ന് മുലപാൽ തെണ്ടയിൽ കുടുങ്ങിയായിരുന്നു മരണം.ആദ്യ കുട്ടി മരിച്ചത് 2023ലായിരുന്നു. ഇപ്പോൾ വീണ്ടും ഒരു കുഞ്ഞ് കൂടി മരിച്ച […]
Read more

എല്ലാ റെക്കോർഡുകളും തകർത്ത് സ്വർണവില; പവന് 64000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ 280 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 64,480 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയാണ് സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത്. ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 2900 ഡോളർ കടന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില ഉയരാൻ കാരണമായത്. […]
Read more

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന: 50 വയസുകാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം

തിരുവനതപുരം : തിരുവനതപുരം ജില്ലയിൽ പാലോട് മധ്യവയസ്ക്കൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം. അമ്പത് വയസുകാരനായ മാടത്തറ പുലിക്കോട് ചതുപ്പിൽ ബാബു ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നെ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരണകാരണം വ്യക്തമായിരുന്നില്ല. തുടർന്ന് മൃതദേഹം കിടക്കുന്ന അടിപ്പറമ്പ് വനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ എത്തി പരിശോധിച്ചാണ് കാട്ടാന ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്.ജോലിക്കായി അടപ്പറമ്പിലെ ബന്ധുവീട്ടിൽ പോയശേഷം ബാബുവിനെക്കുറിച്ച് വിവരമില്ലായിരുന്നു. തുടർന്ന് വീട്ടുക്കാർ നടത്തിയ അന്വേഷണത്തിൽ ബന്ധുവീട്ടിൽ ബാബു എത്തിയില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ഇന്നലെ വനമേഖലയിൽ […]
Read more

അഞ്ചാംക്ലാസ്സുകാരി പീഡിപ്പിച്ച പരാതിയിൽ പ്രായപൂർത്തിയാക്കാത്ത രണ്ടുപേർ പിടിയിൽ

പത്തനംതിട്ട :പത്തനംതിട്ട അടൂരിൽ അഞ്ചാംക്ലസ്സുകാരിയെ പീഡിപ്പിച്ച പരാതിയിൽ പ്രായപൂർത്തിയാക്കാത്ത രണ്ടുപേർ പിടിയിൽ . പിടിയിലായ പതിനാറും , പത്തൊമ്പതും പ്രായക്കാരായ പ്രതികൾ ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടൂർ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Read more

Recent News

Advertisement
WhiteswanTV Footer