Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

കരയ്ക്ക് പുറമേ കടലും കൊള്ളയടിക്കുന്ന സർക്കാർ

സംസ്ഥാന-കേന്ദ്ര സർക്കാരുകൾ കഴിയുന്നത്ര ജനങ്ങളെ കൊള്ളയടിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണല്ലോ. കരയിലെ അഴിമതിയും തട്ടിപ്പും വെട്ടിപ്പുമെല്ലാം കടലിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് സർക്കാർ. കടലിന്റെയും കാടിന്റെയും കരയുടെയും കരൾ പറിച്ചെടുത്ത് അർമാദിക്കുന്ന ഭരണകൂടം ഭൂമിയിലെ സകല ജീവികളെയും ജീവിതത്തെയും ജിവിതമാർഗങ്ങളെയും ഉന്മൂലനം ചെയ്യുകയാണ്. കാട്ടിലെ മരങ്ങൾ കണ്ണിൽച്ചോരയില്ലാത്ത തരത്തിൽ കവർന്നെടുത്ത് വനങ്ങളെപ്പോലും വെട്ടിമാറ്റി മൊട്ടക്കുന്നുകളാക്കിയിരിക്കുന്നു. പാറയും മണ്ണും ഗർഭം ധരിച്ച ആ കുന്നുകൾ ഇടിച്ചുനിരത്തി ‘എഐ’ മരുഭൂമികൾ സൃഷ്ടിക്കുകയാണ്. മനുഷ്യപ്പറ്റില്ലാത്ത വികസനത്തിന്റെ മറവിൽ മനുഷ്യരെ ആവാസസ്ഥലങ്ങളിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും […]
Read more

കോണ്‍ഗ്രസിനെ വിറ്റ് ശശി തരൂര്‍; തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ്

വിദ്യാർത്ഥി-യുവജന സംഘടനകളുടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആളൊന്നുമല്ല ശശി തരൂർ. അതുകൊണ്ടുതന്നെ കോൺഗ്രസിനോട് തരൂരിന് അത്രകണ്ട് ആത്മാർത്ഥമായ പ്രതിബദ്ധതയൊന്നുമില്ല. നാലുതവണ എംപിയായി എന്നതിനപ്പുറത്തേക്ക് കോൺഗ്രസിന്റെ പ്രാദേശികമായ യാതൊരു സ്ഥാനമാനങ്ങളിലും അദ്ദേഹം ഒരു നിമിഷം പോലും ഇരുന്നിട്ടുമില്ല. അയാൾക്കുവേണ്ടി നാലുതവണ മത്സരിക്കുമ്പോഴും പോസ്റ്റർ ഒട്ടിച്ചവരുടെയും ചുമർ എഴുതിയവരുടെയും കഷ്ടപ്പാടുകളെ പറ്റി അയാൾക്ക് ധാരണയും ഉണ്ടാകില്ല. അതുകൊണ്ടൊക്കെ തന്നെയാണ് സ്വന്തം പാർട്ടിയുടെ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം സമീപനങ്ങളുമായി മുന്നോട്ടുപോകുന്നത്. സ്വന്തം പാളയത്തിലേക്ക്‌ ശശി തരൂർ വീണ്ടും വെടിപൊട്ടിച്ചതോടെ കരുതലോടെ നീങ്ങാനാണ് പാർട്ടി […]
Read more

അരങ്ങുവാഴാൻ ‘അപു ജോസഫ്’തൊടുപുഴയിൽമത്സരിച്ചേക്കും

വളരുംതോറും പിളരുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ തന്നെ ഒരാളായ കെഎം മാണി പോലും പിന്നീട് ആ പാർട്ടി വിട്ട് പുറത്തേക്ക് പോയിട്ടുണ്ട്. ഇന്ന് കേരള കോൺഗ്രസിനെ നയിക്കുന്നത് പി ജെ ജോസഫ് ആണ്. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും ജോസഫിനെ രാഷ്ട്രീയ രംഗത്തുനിന്നും പിന്നോട്ട് വലിക്കുന്നുണ്ട്. ഒരുപക്ഷേ വിശ്രമ ജീവിതത്തിലേക്ക് പതിയെ കടക്കുകയാണ് കേരള കോൺഗ്രസിന്റെ ഇന്നിന്റെ നേതാവ് പിജെ ജോസഫ്. ഇനി ആരാകും കേരള കോൺഗ്രസിനെ നയിക്കുകയെന്ന ചോദ്യശരങ്ങളാണ് എവിടെയും ഉയരുന്നത്. അതിനുള്ള […]
Read more

പവാറിന് തന്നെ പണി കൊടുത്ത് ചാക്കോ…

എൻസിപി-എസിൽ വീണ്ടും കലഹം രൂക്ഷമാവുകയാണ്. പാർട്ടിയുടെ മുൻ ദേശീയ സെക്രട്ടറി സതീഷ് തോന്നക്കൽ ആണ് പിസി ചാക്കോയ്ക്കും ശരത് പവാറിനും എതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്വയമേധയാ രാജിവെച്ച തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കി എന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും സാമ്പത്തിക തിരിമറിയും നടത്തിയെന്നും ആരോപിക്കുകയാണെന്നും കാണിച്ച് സതീഷ് തോന്നയ്ക്കൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി. പാർട്ടിയിലെ ആഭ്യന്ത്രര പ്രശ്നങ്ങൾ മൂലം ഫെബ്രുവരി 9 നു താൻ രാജി വെയ്ക്കുകയായിരുന്നെന്നും എന്നാൽ ഫെബ്രുവരി 17 […]
Read more

തരൂരിന്റെ ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം ?

വീണ്ടും ശശി തരൂർ വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് ചേക്കേറുകയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ നേതൃത്വ ദാരിദ്ര്യം ഉണ്ടെന്ന് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരം പരാമര്‍ശങ്ങൾ. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് മൂന്നാംതവണയും പ്രതിപക്ഷത്തിരിക്കുമെന്നും തരൂര്‍ പറഞ്ഞുവെക്കുന്നുണ്ട്. കോണ്‍ഗ്രസ് വോട്ടുകൊണ്ടു മാത്രം കേരളത്തില്‍ ജയിക്കില്ലെന്നും ജനങ്ങളുടെ വലിയ പിന്തുണ തനിക്കുണ്ടെന്നും കോണ്‍ഗ്രസ് വിരുദ്ധവോട്ടുകളും തനിക്ക് ലഭിച്ചെന്നും തരൂര്‍ പറയുന്നു. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്നതിനാലാണ് നാലുതവണ എംപിയായതെന്നും പാര്‍ട്ടി മാറുന്നത് ആലോചനയിലില്ലെന്നും […]
Read more

ശശീന്ദ്രന്റെയും തോമസ് കെ തോമസിന്റെയും എംഎൽഎ സ്ഥാനം ഉടൻ തെറിക്കും

എൻസിപി-എസിന്റെ എംഎൽഎമാരായ രണ്ടുപേരാണ് ഇടത് സർക്കാരിന്റെ ഭാഗമായി നിൽക്കുന്നത്. ഒരാൾ മന്ത്രിയായ എ കെ ശശീന്ദ്രനും മറ്റെയാൾ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും. ഇരുവരുടെയും എംഎൽഎ സ്ഥാനം ഉടൻ നഷ്ടമാകും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കേരളത്തിൽ എത്തിയ എൻസിപിയുടെ ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേൽ ആണ് ഇരുവരെയും എംഎൽഎ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകുമെന്ന് പ്രസ്താവന നടത്തിയിരിക്കുന്നത്. എൻസിപി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം. […]
Read more

ഇടതുമുന്നണി വിടാനൊരുങ്ങി സിപിഐ

ഒരുകാലത്ത് ഇടതുമുന്നണിയുടെ അഭിവാജ്യ ഘടകം ആയിരുന്നു സിപിഐ. സംസ്ഥാന ദേശീയ രാഷ്ട്രീയത്തിലേക്ക് ഒട്ടേറെ പ്രമുഖരെ സംഭാവന ചെയ്ത രാഷ്ട്രീയ മുന്നേറ്റത്തിന്റെ പേരായിരുന്നു സിപിഐ എന്നത്. ആ സിപിഐയെ ചോരയും ചാറും ഊറ്റി നശിപ്പിച്ചു കളഞ്ഞിരിക്കുകയാണ് സിപിഎം. ഇടതുമുന്നണിയിൽ നിലവിൽ സിപിഎമ്മിന്റെ ആട്ടും തുപ്പും അനുഭവിച്ച് തുടരേണ്ട ഗതികേടിലാണ് സിപിഐ. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ സിപിഐയില്‍ സിപിഎം നയങ്ങള്‍ക്കെതിരെ ശക്തമായ വിയോജിപ്പുണ്ടായിരുന്നു. ആഭ്യന്തരവകുപ്പിന് എതിരായ വിമര്‍ശനങ്ങളാണ് സിപിഐ നിരന്തരം ഉന്നയിച്ചുവന്നിരുന്നതെങ്കിലും, ഇടതുമുന്നണിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് […]
Read more

പി ശശി അടുത്ത സിപിഐ(എം) സംസ്ഥാന സെക്രട്ടറി?

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിന്റെ തിരക്കിലാണ്. ജില്ലാ സമ്മേളനങ്ങൾ മുഴുവനും പൂർത്തീകരിച്ച് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നു. മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. സംസ്ഥാന സമ്മേളനത്തോടെ സിപിഎമ്മിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പൊതുവേ രാഷ്ട്രീയ നിരീക്ഷകർ ചുണ്ടിക്കാട്ടുന്നത്. പ്രധാനമായും പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും എം വി ഗോവിന്ദന് മാറ്റം ഉണ്ടാകുമെന്നാണ് പലരും വിലയിരുത്തുന്നത്. അത്തരത്തിൽ മാറ്റമുണ്ടായാൽ ആരെയാകും സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് പരിഗണിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. […]
Read more

കുന്നത്തൂരിൽ ഇനി കുഞ്ഞുമോൻ നിലംതൊടില്ല; കളം നിറഞ്ഞ് ഉല്ലാസ് കോവൂർ

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാണ് കുന്നത്തൂർ. ജില്ലയിലെ പട്ടികജാതി സംവരണ നിയമസഭാ മണ്ഡലങ്ങളിൽ ഒന്ന് കൂടിയാണ് കുന്നത്തൂർ. കിഴക്കേ കല്ലട , മൺറോ ദ്വീപ് , കുന്നത്തൂർ , മൈനാഗപ്പള്ളി , പോരുവഴി , ശാസ്താംകോട്ട , ശൂരനാട് വടക്ക് , ശൂരനാട് തെക്ക് , പടിഞ്ഞാറൻ കല്ലട , പവിത്രേശ്വരം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ നിയമസഭാ മണ്ഡലം. 1965 വരെ കുന്നത്തൂർ നിയോജകമണ്ഡലം രണ്ടംഗ മണ്ഡലമായിരുന്നു. 1967 ലെ നിയമസഭാ തെരഞ്ഞെടുപ്പ് […]
Read more

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി?

ഈ വര്‍ഷം രണ്ടാം പകുതിയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പും സംസ്ഥാനത്ത് നടക്കും. എന്നാല്‍ ആര് ഭരണം പിടിക്കും എന്നതിന് അപ്പുറം, മുഖ്യമന്ത്രി ആരാകും എന്ന ചര്‍ച്ചകളാണ് അന്തരീക്ഷത്തില്‍. മുൻപേ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരാളെ ഉയർത്തിക്കാട്ടി മുന്നണികൾ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന രീതി കേരളത്തിൽ പതിവില്ലാത്തതാണ്. എന്നാൽ ഇന്നിപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒട്ടേറെ പേരുകളാണ് ഉയർന്നുവരുന്നത്. പൊതുവെ ഇടതിന് ഭരണം ലഭിച്ചാൽ സിപിഎമ്മിനും യുഡിഎഫിന് ഭരണം ലഭിച്ചാൽ കോൺഗ്രസിനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix