Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നവർ ഒന്നും രണ്ടുമല്ല…

സംസ്ഥാനത്ത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണ്. ജവഹർലാൽ നെഹ്റുവിന് ശേഷം പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചവരിൽ നെഹ്റുവിൻ്റെ വസതിയിലുണ്ടായിരുന്ന ക്യാബിനറ്റ് മന്ത്രി ടിടി കെ കൃഷ്ണമാചാരിയുമുണ്ടായിരുന്നു. ഇടക്കാല പ്രധാനമന്ത്രിയുടെ ചുമതലയെങ്കിലും തന്നെ തേടിയെത്തുമെന്ന ടിടികെ യുടെ വിശ്വാസത്തെ തകർത്തത് അന്നത്തെ കോൺഗ്രസ്സ് അധ്യക്ഷനായിരുന്ന കാമരാജിൻ്റെ തന്ത്രങ്ങളായിരുന്നു. അന്ന് ദേശീയ തലത്തിലുണ്ടായ ആ അസാധരണമായ പുകച്ചിൽ സംസ്ഥാന കോൺഗ്രസ്സിലും ഏതാണ്ട് പടർന്ന് തുടങ്ങിയിട്ടുണ്ട്. സർക്കാരിനെതിരെ വലിയതോതിലുള്ള പ്രതിഷേധങ്ങൾ നിലനിൽക്കുമ്പോഴും അതിനെ ഭരണ മാറ്റത്തിലേക്ക് നയിക്കുന്നതിനുള്ള സംവിധാനം യുഡിഎഫിന് ഉണ്ടോ എന്നതാണ് […]
Read more

സർവ്വാധിപത്യം തുടർന്ന് ഏഷ്യാനെറ്റ്; അടിതെറ്റി റിപ്പോർട്ടർ

പോയ വാരത്തിലെ ബാർക് റേറ്റിങ്ങുകൾ പുറത്തു വരുമ്പോൾ സർവ്വാധിപത്യം തുടർന്ന് ഏഷ്യാനെറ്റ്. മുൻ ആഴ്ചയേക്കാൾ പോയിന്റുകൾ വർദ്ധിപ്പിച്ചാണ് ഏഷ്യാനെറ്റിന്റെ നേട്ടം. 2025ലെ രണ്ടാം ആഴ്ചയിൽ ഏഷ്യാനെറ്റ് ന്യൂസിന് 90.41 പോയിന്റാണുള്ളത്. ആദ്യ ആഴ്ചയേക്കാൾ 3.21 പോയിന്റിന്റെ ഉയർച്ച. കഴിഞ്ഞ 25 വർഷമായി മലയാളം വാർത്താ ചാനലുകളിൽ ഒന്നാം സ്ഥാനം കൈയ്യടക്കിയിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിംഗിൽ 2024 ആഗസ്റ്റ് വരെ ചുടർച്ചയായി നാല് ആഴ്ചകളിൽ ട്വന്റി ഫോർ പിന്തള്ളിയിരുന്നു. പിന്നീട് ഒന്നാം പദവി അതിവേഗം ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചു […]
Read more

പുരുഷ കമ്മീഷൻ വരുമോ…?; രാഹുൽ ഈശ്വറിന് എൽദോസ് കുന്നപ്പിള്ളി കൂട്ട്

സമീപകാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് പുരുഷ കമ്മീഷനെന്നത്. പുരുഷന്മാരുടെ ക്ഷേമത്തിനും മറ്റ് വിഷയങ്ങളിലെ പരിഹാരങ്ങൾക്കും വേണ്ടി ഒരു കമ്മീഷൻ വേണമെന്ന് വാദം ഉയർത്തുന്നവർ നിരവധിയാണ്. രാഹുൽ ഈശ്വർ ആണ് അത്തരം ഒരു വാദത്തിന് കൂടുതൽ ഊർജ്ജം നൽകുന്നത്. പാറശാല ഷാരോൺ വധക്കേസിലെ കുറ്റവാളി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എഎം ബഷീറിൻ്റെ കട്ടൌട്ടിൽ പാലഭിഷേകം നടത്താൻ ഓൾ കേരള മെൻസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാഹുൽ ഈശ്വറിന്റെ പരാമർശം. […]
Read more

ഐക്യമില്ലാത്ത കോൺഗ്രസ് പിണറായിയുടെ ഐശ്വര്യം

സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ ചക്കിളത്തിപ്പോരും ഭിന്നതയും മൂന്നാം പിണറായി ഭരണത്തിന് വഴിയൊരുക്കുകയാണ്. അടുത്ത വർഷം സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ കെപിസിസിയിലെ അന്തർസംഘർഷവും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുള്ള താൻപോരിമയും കേന്ദ്രനേതൃത്വത്തിന് ഉൾപ്പടെ അമർഷമുണ്ടാക്കിയിട്ടുണ്ട്. കെ സുധാകരനും വി ഡി സതീശനും രണ്ടുവഴിക്ക് നീങ്ങുമ്പോൾ ധാർഷ്ട്യവും കാർക്കശ്യവും അണികളെ ഉലയ്ക്കുന്നുണ്ടെന്നും പാർട്ടിയുടെ അടിത്തട്ടിൽ ഏകോപനമില്ലായ്മ ഉണ്ടാകുന്നുണ്ടെന്ന വിമർശനവും ഹൈക്കമാൻഡിന് മുന്നിൽ ഉയരുന്നുണ്ട്. കെപിസിസി പ്രസിഡന്റിന്റെ ആരോഗ്യപ്രശ്‌നങ്ങളും ഒന്നിച്ച് വാർത്താസമ്മേളനത്തിന് വരെ പ്രത്യക്ഷപ്പെടാറുള്ള സതീശന്റേയും സുധാകരന്റേയും അഭിപ്രായ ഭിന്നതകളും […]
Read more

ന്യൂനപക്ഷങ്ങളെയും വനിതകളെയും തഴഞ്ഞ് സിപിഎം

സിപിഎം അവരുടെ ജില്ലാ സമ്മേളനങ്ങൾ പൂർത്തീകരിച്ച് സംസ്ഥാന സമ്മേളനത്തിലേക്കുള്ള യാത്രയിലാണ്. പല ജില്ലകളിലും ഏറെക്കുറെ ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഏരിയ സെക്രട്ടറിമാരുടെ ലിസ്റ്റ് ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട് ഏരിയ സെക്രട്ടറിമാരിൽ ഒരൊറ്റ വനിതാ മുഖങ്ങളെ പോലും ഉൾപ്പെടുത്തുവാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. ഇതാണ് പലതരത്തിലുള്ള വിമർശനങ്ങൾക്ക് പ്രധാനമായും വഴി വെച്ചിരിക്കുന്നത്. എ പി അബുബക്കർ മുസ്ലിയാരുടെ വിമർശനത്തോടെയായിരുന്നു വിവാദമായി ഇത് മാറുന്നത്. കണ്ണൂരിൽ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ ഇല്ലെന്നും […]
Read more

2026ൽ കായംകുളത്തും കോഴിക്കോട് നോർത്തിലും ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഒന്നര വർഷക്കാലം മാത്രം ബാക്കിനിൽക്കെ പാർട്ടികളും മുന്നണികളും എങ്ങനെയും പരമാവധി മണ്ഡലങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകളിൽ ആണ്. അധികാരം നിലനിർത്തേണ്ടത് ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ നിർണായകമാണ്. എങ്ങനെയും തിരികെ അധികാരത്തിൽ എത്തുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. കരുത്ത് തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപിയും കേരളത്തിൽ അപ്രസക്തമാകുന്ന സ്ഥിതിയാണ്. നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് ഓരോ മുന്നണിയും പാർട്ടികളും നടത്തുന്നത്. സമീപകാലത്ത് തങ്ങളിൽ നിന്നും അകന്നവരെ തിരികെ കൊണ്ടുവരാനുള്ള പരിശ്രമങ്ങളും അതാത് പാർട്ടികൾ നടത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ […]
Read more

സമീപകാലത്തെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ട; കുളപ്പുറത്ത് 20,000 ലിറ്റർ സ്പിരിറ്റ് പിടികൂടി

മലപ്പുറം: മലപ്പുറം കുളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം വരുന്ന സ്പിരിറ്റാണ് പിടികൂടിയത്. തമിഴ്‌നാട് രെജിസ്ട്രേഷൻ ചരക്ക് ലോറിയെ പിന്തുടർന്ന പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. 635 ക്യാനുകളിലായാണ് സ്പിരിറ്റ് കണ്ടെടുത്തത്. കർണാടകയിൽ നിന്നുമാണ് സ്പിരിറ്റ് ലോറി എത്തിയത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണ് കുളപ്പുറത്ത് പിടികൂടിയത്. ലോറി ഡ്രൈവറേയും ക്ലീനറേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശികളായ അൻപഴകൻ, മൊയ്തീൻ എന്നിവരാണ് പിടിയിലായത്.
Read more

‘സ്വന്തം ഫിഗർ മാത്രം’ മതിയെന്ന അനൂപ് ജേക്കബ് ലൈൻ പാർട്ടിയെ നശിപ്പിക്കുമ്പോൾ

കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ഏക എംഎൽഎയാണ് അനൂപ് ജേക്കബ്. അവസാന യുഡിഎഫ് ഭരണകാലത്ത് മന്ത്രിസഭ അംഗവുമായിരുന്നു അദ്ദേഹം. തന്റെ പിതാവായ ടി എം ജേക്കബിന്റെ വിയോഗത്തെ തുടർന്ന് ഒഴിവു വന്ന സീറ്റിൽ ആയിരുന്നു അനൂപിന്റെ മത്സരവും തുടർന്നുള്ള വിജയവും. ആദ്യ വിജയത്തിന് ശേഷം പിന്നീടങ്ങോട്ട് മണ്ഡലത്തെ കുത്തകയാക്കി വെച്ചിരിക്കുകയാണ് അനൂപ് ജേക്കബ്. ഇതിൽ പാർട്ടിക്കുള്ളിൽ ഉള്ളവർക്കും മുന്നണിക്കുള്ളിൽ ഉള്ളവർക്കും എതിർപ്പുകൾ ഉണ്ടെന്നാണ് അറിയുന്നത്. ടി എം ജേക്കബ് എന്ന രാഷ്ട്രീയ നേതാവ് കേരള രാഷ്ട്രീയത്തിലെ എണ്ണമറ്റ […]
Read more

മണ്ഡലത്തിലും സഭയിലും പാർട്ടിയിലുമില്ലാതെ ചാണ്ടി ഉമ്മൻ

നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും സഭയിൽ ചാണ്ടി ഉമ്മൻ എത്തിയിട്ടില്ല. മണ്ഡലത്തിലും അത്രകണ്ട് സജീവമല്ല ഉമ്മൻ ചാണ്ടിയുടെ പിൻതലമുറക്കാരനായി കടന്നുവന്ന ചാണ്ടി. ഉമ്മൻ ചാണ്ടിയെന്ന കേരളത്തിന്റെ ജനകീയ നേതാവ് എത്ര തിരക്കുകൾ ആണെങ്കിലും സജീവമായി നിയമസഭയിൽ എത്താറുണ്ടായിരുന്നു. അത്രത്തോളം തന്നെ തന്റെ മണ്ഡലത്തിലും അദ്ദേഹം സമയം ചെലവഴിക്കുമായിരുന്നു. പുതുപ്പള്ളിക്കാർക്കും തലസ്ഥാനത്ത് എത്തുന്നവർക്കും ഉമ്മൻ ചാണ്ടിയെ ഒരിക്കലും കാണാനില്ലെന്ന പരാതികൾ ഉയർന്നിട്ടില്ല. എന്നാൽ ചാണ്ടി ഉമ്മനെ നാട്ടുകാർക്കും പാർട്ടിക്കാർക്കും കാണാൻ പോലും കിട്ടാത്ത സ്ഥിതിയാണ്. നിയമസഭയിൽ ചാണ്ടി എഴുതി കൊടുത്ത […]
Read more

പരോളിലിറങ്ങി മുങ്ങി; 34 കൊല്ലത്തിന് ശേഷം കീഴടങ്ങി; ആൾ മാറാട്ടമോയെന്ന് അന്വേഷണം

തിരുവനന്തപുരം: 34 വർഷങ്ങൾക്ക് മുമ്പ് ജയിലിൽ നിന്നിറങ്ങി ഒളിവിൽ പോയ പ്രതി തിരിച്ചെത്തി. കാട്ടാക്കട നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിലാണ് സംഭവം. വധക്കേസ് പ്രതിയായ ഇടുക്കി നെടുങ്കണ്ടം സ്വദേശി ഭാസ്കരൻ (65)ആണ് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് തിരിച്ചെത്തിയത്. ശിഷ്ടകാലം തനിക്ക് ജയിലിൽ കഴിയണമെന്ന ആവശ്യവുമായാണ് ഭാസ്കരൻ തുറന്ന ജയിലിൽ എത്തിയത്. ഇയാളുടെ ആവശ്യപ്രകാരമുള്ള അന്വേഷണത്തിൽ പരോളിൽ മുങ്ങിയവരിൽ ഭാസ്ക്‌കരനെന്ന പേരുകാരനുണ്ടെന്ന് ജയിൽ അധികൃതർ കണ്ടെത്തി. പക്ഷെ, 34 വർഷം മുമ്പ് മുങ്ങിയ ആളാണോ ഇതെന്ന് കണ്ടെത്താൻ സാധിച്ചില്ല. ഇയാളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer