Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Sports

കോപ്പയില്‍ ബ്രസീല്‍ പുറത്ത്; ഷൂട്ടൗട്ടിലെ വിജയത്തോടെ യുറുഗ്വായ് സെമിയില്‍

ന്യൂയോര്‍ക്ക്:കോപ്പ അമേരിക്ക 2024ല്‍ ബ്രസീലിന് സെമി കാണാതെ മടക്കം.കൂട്ടയടിയുടെ വക്കോളമെത്തിയ ക്വാര്‍ട്ടറില്‍ 4-2നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ ഉറുഗ്വോ മലര്‍ത്തിയടിച്ചത്. ബ്രസീലിന്റെ എഡര്‍ മിലിറ്റാവോ, ഡഗ്ലസ് ലൂയിസ് എന്നിവരുടെ കിക്കുകള്‍ പാഴായി. വമ്പന്‍ സേവുകളുമായി ഗോളി സെര്‍ജിയോ റോഷെ ഉറുഗ്വോയുടെ രക്ഷകനായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സെമിയില്‍ കൊളംബിയയാണ് ഉറുഗ്വോയ്ക്ക് എതിരാളികള്‍.
Read more

ഞാനാ എട്ടു മിനിറ്റും ആസ്വദിക്കുന്നു;ലൂയിസ് സുവാരസ്

കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഉറുഗ്വേ നാളെ ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുമ്പോള്‍ ലൂയിസ് സുവാരസാണ് മത്സരത്തിലെ ചര്‍ച്ചാവിഷയം.കാരണം ലൂയിസ് സുവാരസ് ടൂര്‍ണമെന്റില്‍ ഇതുവരെ എട്ട് മിനിറ്റ് മാത്രമെ കളിച്ചിട്ടുള്ളു.എന്നാല്‍ മത്സരത്തിലെ എല്ലാ നിമിഷവും താന്‍ ആസ്വദിക്കുന്നുവെന്നാണ് ഉറുഗ്വേ താരത്തിന്റെ വാക്കുകള്‍. താന്‍ ഫുട്ബോള്‍ മതിയാക്കുന്ന കാലം അടുത്തുകൊണ്ടിരിക്കുകയാണ്.ഇപ്പോള്‍ കളിക്കാന്‍ കഴിയുന്ന ചെറിയ അവസരങ്ങള്‍ പോലും വലുതാണ്.ഉറുഗ്വേ നിരയിലെ ഒരു താരം മാത്രമാണ് താന്‍.കളിച്ചാലും ഇല്ലെങ്കിലും താന്‍ സന്തോഷവാനാണ്. ടീമിനെ കഴിയാവുന്ന രീതിയിലെല്ലാം താന്‍ സഹായിക്കുമെന്നും സുവാരസ് പ്രതികരിച്ചു.
Read more

കോപ്പയില്‍ തീപാറും ക്വാര്‍ട്ടര്‍; അര്‍ജന്റീനക്ക് എതിരാളികള്‍ ഇക്വഡോര്‍, ബ്രസീലിന് ഉറൂഗ്വായ്

ലാറ്റിന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മികച്ച ടീമിനെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കടന്ന മികച്ച എട്ട് ടീമുകളാണ് ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്. എട്ടില്‍ നിന്ന് അവസാന നാലില്‍ എത്താനുള്ള നോക്ക് ഔട്ടില്‍ ജീവന്‍മരണ പോരാട്ടങ്ങളാണ് കളി ആരാധാകര്‍ പ്രതീക്ഷിക്കുന്നത്.ഇന്ന് രാവിലെ ആറരക്ക് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഇക്വഡോറും തമ്മിലാണ് ആദ്യമത്സരം. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ എക്കാലത്തെയും കരുത്തരായ ബ്രസീലിന് ബലാബലത്തില്‍ ഒട്ടും മോശക്കാരല്ലാത്ത ഉറൂഗ്വായ് ആണ് എതിരാളികള്‍. കളിച്ച മൂന്ന് […]
Read more

ടീം ഇന്ത്യയ്ക്ക് വീരോചിത വരവേല്‍പ്പ്; 125 കോടിയുടെ ചെക്ക് കൈമാറി ബിസിസിഐ

വിശ്വവിജയം നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് വൈകാരിക വരവേല്‍പ്പ്. മഴയെ പോലും അവഗണിച്ച് ജനസഹസ്രങ്ങളാണ് വിക്ടറി പരേഡില്‍ പങ്കെടുത്ത്. പിന്നാലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ ടീമിന് പ്രഖ്യാപിച്ച 125 കോടി രൂപ പാരിതോഷികം ബിസിസിഐ കൈമാറി. സ്‌നേഹവായ്പുകളേകാന്‍ മുംബൈ മറൈന്‍ഡ്രൈവിലും വാങ്കഡെ സ്റ്റേഡിയത്തിലും പതിനായിരക്കണക്കിന് പേരാണ് എത്തിയത്. ആരാധകരുടെ തിക്കുംതിരക്കുംമൂലം ടീം നരിമാന്‍ പോയിന്റിലെത്താന്‍ മണിക്കൂറുകളോളം വൈകി. ഒരു ഘട്ടത്തില്‍ ഇനിയാരും മെൈറന്‍ ഡ്രൈവിലേക്ക് എത്തരുതെന്ന് മുംബൈ പോലീസിന് അറിയിപ്പ് നല്‍കേണ്ടിവന്നു. ഒടുവില്‍ ആരാധകരുടെ സ്‌നേഹക്കടലിലേക്ക് […]
Read more

ലോകകപ്പ് ജേതാക്കൾ ജന്മനാട്ടിൽ;വൻ സ്വീകരണമൊരുക്കാൻ ബിസിസിഐ

ട്വന്റി20 ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നാട്ടിൽ ആവേശോജ്വലമായ സ്വീകരണം. ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകർ ഡൽഹി വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടി. എഐസി 24 ഡബ്യുസി (എയർ ഇന്ത്യ ചാംപ്യൻസ് 24 വേൾഡ്കപ്പ്) എന്നാണ് ചാർട്ടേട് വിമാനത്തിലാണ് ലോക ചാംപ്യൻമാർ എത്തിയത്. ടെർമിനൽ മൂന്നിലേക്കാണ് ടീം എത്തുന്നത്. ‘‘ ഈ പ്രത്യേക നിമിഷം നിങ്ങളോടൊത്ത് ആസ്വദിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വൈകുന്നേരം 5:00 മണി മുതൽ മറൈൻ ഡ്രൈവിലും വാങ്കഡെയിലും ഒരു വിജയ പരേഡിലൂടെ […]
Read more

കീരിടവുമായി എത്താന്‍ ഇനിയും വൈകും;ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോഴും ബാര്‍ബഡോസില്‍ തന്നെ

ട്വന്റി 20 ലോകകപ്പ് കിരീടവുമായി ടീം ഇന്ത്യ നാട്ടിലേക്ക് തിരിച്ചെത്തുന്നത് വീണ്ടും വൈകും.ബാര്‍ബഡോസില്‍ ചുഴലിക്കാറ്റും കനത്ത മഴയും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഇന്ത്യന്‍ ടീമിന്റെ മടക്കം വൈകിയത്. ബാര്‍ബഡോസില്‍ നിന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു തീരുമാനം. പിന്നീട് ബുധനാഴ്ച്ച രാത്രി 8 മണിയോടെ പ്രത്യേക വിമാനത്തില്‍ എത്തുമെന്നായിരുന്നു വിവരം.എന്നാല്‍ കാലാവസ്ഥ വീണ്ടും മോശമായതോടെ ഈ ശ്രമവും ഉപേക്ഷിച്ചു. ടീം ഡല്‍ഹിയില്‍ വ്യാഴാഴ്ച്ച രാവിലെ അഞ്ച് മണിയോടെ മാത്രമേ […]
Read more

സിംബാബെ പരമ്പര;ആദ്യ രണ്ട് മത്സരങ്ങളില്‍ സജ്ഞു ഉണ്ടാവില്ല

ന്യൂഡല്‍ഹി:സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാകില്ല.പ്രഖ്യാപിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ബിസിസിഐ പ്രഖ്യാപിച്ചത്.സഞ്ജുവിനൊപ്പം ശിവം ദുബെ,യശസ്വി ജയ്സ്വാള്‍ എന്നീ താരങ്ങളും രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉണ്ടാകില്ല. മൂന്ന് താരങ്ങള്‍ക്ക് പകരക്കാരായി സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ബിസിസിഐ ഉള്‍പ്പെടുത്തി.ഇതിന്റെ ഫലമായാണ് ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ മാനേജ്മെന്റ് നിര്‍ബന്ധിതരായത്.അവസാന മൂന്ന് മത്സരങ്ങളില്‍ മൂവരും ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.
Read more

ഹസ്തദാനത്തിന് കൈ നീട്ടി ജയ് ഷാ;അവഗണിച്ച് രോഹിത് ശര്‍മ്മ

ടി20 ലോകകപ്പിലെ ഇന്ത്യയുടെ കീരിട നേട്ടം രാജ്യം ആഘോഷമാക്കുകയാണ്.നായകന്‍ രോഹിതിനും കൂട്ടര്‍ക്കും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.എന്നാല്‍ ഇതിനെല്ലാമിടയിലും ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ഹസ്തദാനം നല്‍കാന്‍ രോഹിത് വിസമ്മതിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളളുത്തിയിരിക്കുകയാണ്. റെസ്ലിങ്ങ് ഇതിഹാസം റിക്ക് ഫ്‌ലെയറെ അനുകരിച്ച് കപ്പെടുക്കാനായി രോഹിത് ശര്‍മ്മയെത്തി.നടന്നെത്തിയ രോഹിതിന് ഹസ്തദാനം നല്‍കാനായി ജയ് ഷാ കെനീട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.എന്നാല്‍ ജയ് ഷായ്ക്ക് മുഖം നല്‍കാതെ നീട്ടിയ കൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ അവഗണിച്ചതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം.ജയ് ഷായുടെ മുഖത്ത് പോലും […]
Read more

ടി20 ലോകകപ്പുയര്‍ത്തി ഇന്ത്യ, രണ്ടാം കിരീടം

17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ […]
Read more

ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ

ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ.ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസെടുത്തു പുറത്തായി.ഇന്ത്യയ്ക്ക് 68 റൺസ് വിജയം. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. പത്തു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2014ലെ ഫൈനലിൽ ഇന്ത്യയെ ആറു വിക്കറ്റുകൾക്കു തോൽപിച്ച് ശ്രീലങ്ക കിരീടം നേടിയിരുന്നു. 2007 ലെ ആദ്യ ട്വന്റി20 ലോകകപ്പിലെ ചാംപ്യന്‍മാരാണ് ഇന്ത്യ. സ്കോർ– ഇന്ത്യ […]
Read more

Recent News

Advertisement
WhiteswanTV Footer