തൃശ്ശൂർ: ചാലക്കുടി സെൻമേരിസ് ഫൊറാന പള്ളിയിലെ അമ്പു തിരുനാളിന്റെ ഭാഗമായി നടത്തുന്ന മാർക്കറ്റിലെ അമ്പ് തിരുനാളിന് ചാലക്കുടി ഫോറോനാ പള്ളി വികാരി ഫാദർ വർഗീസ് പാത്താടൻ കൊടിയേറ്റം നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൻ, ആലിസ്ഷിബു, കൗൺസിലർ അൽഫോൻസാ ചാക്കോ, മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയ് മുത്തേടൻ, തിരുനാൾ ജനറൽ കൺവീനർ ജോഷി പുത്തരിക്കൽ മാർക്കറ്റ് അമ്പ് കൺവീനർ ആൻറണി.പി വി, ജോമോൻ കെ.വി. വിമൽ, മമ്മദ്, തോമാസ് അയിഞ്ഞാടൻ, ബെന്നി കല്ലേലി, മധുസൂദനൻ, ലാലു, തുടങ്ങിയവർ നേതൃത്വം നൽകി. ശനിയും ഞായറും ആണ് അമ്പു തിരുനാൾ ആഘോഷിക്കുന്നത്. തിരുനാളിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികളും ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.




