Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് കാലവർഷമെത്തി. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നാളെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ വേനൽമഴക്ക് പിന്നാലെയാണ് കാലവർഷത്തിൻ്റെ വരവ്.

ഒരു മാസത്തോളം നീണ്ട വേനൽമഴയുടെ ദുരിതം മാറും മുമ്പാണ് കാലവർഷമെത്തിയത്. ജൂൺ ഒന്നിന് എത്തേണ്ട കാലവർഷത്തിൻ്റെ വരവ് രണ്ട് ദിവസം മുമ്പാണ്. ഇത്തവണ കാലവർഷക്കാലത്ത് മഴയുടെ ശക്തികൂടുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ജൂണിലെ മഴ തന്നെ അതിശക്തമാകാനും സാധ്യതയുണ്ട്.

ഓടകൾ വൃത്തിയാക്കുന്നതടക്കമുള്ള മഴക്കാലപൂ‍ർവ്വ ശുചീകരണങ്ങൾ എങ്ങുമെത്താതിരിക്കെയായിരുന്നു വേനൽമഴ എത്തിയത്. ചുരുങ്ങിയ സമയത്ത് പെയ്ത മഴയിൽ പോലും തിരുവനന്തപുരവും കൊച്ചിയും അടക്കമുള്ള നഗരങ്ങൾ മുങ്ങുന്ന സ്ഥിതിയായിരുന്നു. ശുചീകരണം തുടങ്ങാനാകാത്ത സ്ഥിതിയെ ശക്തമായ കാല‍വർഷം എത്രത്തോളം ദുരിതമുണ്ടാക്കുമെന്ന ആശങ്കയുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer