തിരുവനന്തപുരം: പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. പെരുംകുളം സ്വദേശി താഹ (33)യെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി എട്ടോടെ പാലാംകോണം സലഫി സെന്ററിന് സമീപമായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും കാറും ഉൾപ്പെടെ എട്ടോളം വാഹനങ്ങളാണ് പ്രതി അക്രമാസക്തനായി അടിച്ചുതകർത്തത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ താഹയ്‌ക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.




