Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുഖ്യമന്ത്രിയുടെ ഓഫീസ് രാവണൻ കോട്ട: ചെറിയാൻ ഫിലിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസ് ഉദ്യോഗസ്ഥ പ്രമുഖർക്കും ജനങ്ങൾക്കും പ്രവേശനമില്ലാത്ത ഒരു രാവണൻ കോട്ടയാണെന്ന് ചെറിയാൻ ഫിലിപ്പ്. എ. കെ. ജി സെൻ്ററിൻ്റെ അനക്സായ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണം നിയന്ത്രിച്ചിരുന്നത് സി.പി.എം നേതാക്കളായ പി.ശശി, എ പ്രദീപ്കുമാർ എന്നിവരായിരുന്നു. പോലീസ് ഭരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പാർട്ടി തീരുമാനങ്ങളാണ് ഇവർ നടപ്പാക്കിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സൂപ്പർ സി.എം ആയ സി.എം രവീന്ദ്രൻ എന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ മണിക്കൂറുകൾ കാത്തിരുന്ന് വണങ്ങുന്ന ഐ.എ.എസ്,ഐ. പി.എസ് ഉദ്യോഗസ്ഥർക്കു മാത്രമേ മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ. മുഖ്യമന്തിയെ പൊതുജനങ്ങൾക്കു കാണുന്നതിനുള്ള സെക്രട്ടറിയേറ്റിലെ പതിവു സന്ദർശന സമയം പൂർണ്ണമായും റദ്ദാക്കി. ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യ ബോർഡുകളിലും ടെലിവിഷൻ പാളികളിലും മാത്രമേ ജനങ്ങൾക്ക് കാണാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix