Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ക്രിക്കറ്റ് ആവേശം തലസ്ഥാനത്തേയ്ക്ക്; മത്സരത്തിന് വേദിയാകാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഐപിൽ ആവേശങ്ങൾ കൊടിയേറുമ്പോൾ ക്രിക്കറ്റ് ആരാധകർക്ക് അടുത്ത സന്തോഷ വാർത്തയുമായി ബിസിസിഐ. ഏകദിന മത്സരങ്ങൾ വീണ്ടും തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ബിസിസിഐ. സെപ്റ്റംബറിൽ ഇന്ത്യ– വെസ്റ്റിൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനമാണ് കാര്യവട്ടം സ്റ്റേഡയത്തിൽ നടക്കുന്നത്. ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലെ മത്സരമായിരുന്നു അവസാനമായി കാര്യവട്ടത്തു നടന്നത്.

വെസ്റ്റിൻഡീസ്, ശ്രീലങ്ക, സിംബാബ്‌വെ, ഓസ്‌ട്രേലിയ എന്നിങ്ങനെ നാല് ടീമുകൾ പങ്കെടുക്കുന്ന വിവിധ ഫോർമാറ്റുകളിലുള്ള മത്സരങ്ങളാണ് വരാനിരിക്കുന്ന സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 17 നഗരങ്ങളിലായി 22 രാജ്യാന്തര മത്സരങ്ങളാണ് നടക്കുക. സെപ്റ്റംബർ 27ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരമായിരിക്കും തിരുവനന്തപുരത്ത് നടക്കുക. 2026 സെപ്റ്റംബറിൽ വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തോടെ സീസൺ ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ് ഈ പര്യടനത്തിലുള്ളത്.

Tags :

Recent News

Advertisement