Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വഡോദരയിൽ യുവാവിനെ മുതല ആക്രമിച്ച് വലിച്ചിഴച്ചു; മൃതദേഹത്തിനായി തെരച്ചില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വഡോദര: ഗുജറാത്തിലെ വഡോദരയിൽ നദീതീരത്ത് വെള്ളം എടുക്കാനെത്തിയ 22കാരനെ മുതല ആക്രമിച്ച് വലിച്ചിഴച്ചു. ദേവ് നദിയിലാണ് ദാരുണ സംഭവം നടന്നത്. മിഥുൻ മഹേഷ്ഭായ് വാസവയാണ് ആക്രമണത്തിന് ഇരയായത്.

കാഗ്ഡിപുര ഗ്രാമത്തിന് സമീപം കന്നുകാലികളെ മേയ്ക്കാനെത്തിയ മിഥുൻ വെള്ളം കുടിക്കാൻ നദീതീരത്തേക്ക് ഇറങ്ങിയപ്പോഴാണ് ഏകദേശം 12 അടി നീളമുള്ള മുതല ആക്രമിച്ചത്. യുവാവിന്റെ അരക്കെട്ടിൽ കടിച്ചുപിടിച്ച മുതല നിമിഷങ്ങൾക്കകം വെള്ളത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.

സംഭവസമയം നദിക്കരയിൽ ഉണ്ടായിരുന്നവർ ദൃശ്യങ്ങൾ പകർത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞതോടെ വാഗോഡിയ പൊലീസ്, വനം വകുപ്പ്, അഗ്നിശമന സേന എന്നിവിടങ്ങളിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

അതേസമയം, യുവാവിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. വഡോദരയ്ക്ക് സമീപമുള്ള നദികളിൽ മുതലകളുടെ സാന്നിധ്യം കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer