Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: gujarath

വഡോദരയിൽ യുവാവിനെ മുതല ആക്രമിച്ച് വലിച്ചിഴച്ചു; മൃതദേഹത്തിനായി തെരച്ചില്‍

വഡോദര: ഗുജറാത്തിലെ വഡോദരയിൽ നദീതീരത്ത് വെള്ളം എടുക്കാനെത്തിയ 22കാരനെ മുതല ആക്രമിച്ച് വലിച്ചിഴച്ചു. ദേവ് നദിയിലാണ് ദാരുണ സംഭവം നടന്നത്. മിഥുൻ മഹേഷ്ഭായ് വാസവയാണ് ആക്രമണത്തിന് ഇരയായത്. കാഗ്ഡിപുര ഗ്രാമത്തിന് സമീപം കന്നുകാലികളെ മേയ്ക്കാനെത്തിയ മിഥുൻ വെള്ളം കുടിക്കാൻ നദീതീരത്തേക്ക് ഇറങ്ങിയപ്പോഴാണ് ഏകദേശം 12 അടി നീളമുള്ള മുതല ആക്രമിച്ചത്. യുവാവിന്റെ അരക്കെട്ടിൽ കടിച്ചുപിടിച്ച മുതല നിമിഷങ്ങൾക്കകം വെള്ളത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. സംഭവസമയം നദിക്കരയിൽ ഉണ്ടായിരുന്നവർ ദൃശ്യങ്ങൾ പകർത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞതോടെ വാഗോഡിയ പൊലീസ്, […]
Read more

ഭാര്യയെ കൊലപ്പെടുത്തി;കണ്ടെത്താതിരിക്കാൻ മൃതദേഹം പെട്ടിയിലാക്കി സിമന്റ് ഒഴിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. കൊലപാതക ശേഷം കണ്ടെത്താതിരിക്കാനായി മൃതദേഹം പെട്ടിയിലാക്കി സിമന്റ് ഒഴിച്ചു വെച്ചു. ഡയറ്റീഷ്യനായ ശില്‍പ സാല്‍വിയാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ ഇരുപതിനായിരുന്നു ക്രൂരകൃത്യം നടത്തിയത്. ശില്‍പയുടെ മൃതദേഹം മരപ്പെട്ടിയിലാക്കി സലബത്പുരയിലെ തന്റെ പഴയ വീട്ടിലേക്ക് കൊണ്ടുപോയി. പതിനഞ്ചുവര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ സൂറത്തിലെ ഗോദധാരയിലായിരുന്നു മകനോടൊപ്പം താമസിച്ചിരുന്നത്. പിന്നീട് മകന് ഒരു കത്തെഴുതിവെച്ച് ഇയാള്‍ നാടുവിട്ടു. കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സലബത്പുരയിലെ പഴയ വീട്ടിലെത്തിയതോടെയാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ശില്‍പയുടെ ഭര്‍ത്താവ് വിശാല്‍ […]
Read more

കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷണശ്രമം; പൊതിരെ തല്ല് കിട്ടി യുവതി

ഗുജറാത്ത്: ജ്വല്ലറിയിൽ കയറി കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷ്ടിക്കാൻ ശ്രമിച്ച പദ്ധതി പൊളിഞ്ഞ് യുവതി. ഗുജറാത്തിലെ അഹമ്മദാബാദിൽ ആണ് സംഭവം. ഉടൻ പ്രതികരിച്ച കടയുടമ യുവതിയെ പൊതിരെ തല്ലി കീഴ്‌പ്പെടുത്തി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നവംബർ മൂന്നിനു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖം മറച്ച യുവതി സ്വർണം വാങ്ങാനെന്ന പേരിലാണ് ജ്വല്ലറിയിലെത്തിയത്. പെട്ടെന്ന് മുളകുപൊടി കടയുടമയ്ക്ക് നേരെ എറിഞ്ഞു. എന്നാൽ മുളകുപൊടി കടയുടമയുടെ കണ്ണിൽ വീണില്ല. മോഷണശ്രമം തിരിച്ചറിഞ്ഞ കടയുടമ […]
Read more

സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തു; 20 കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതിന് യുവാവ് യുവതിയെ കഴുത്തറത്ത് കൊന്നു. ഗുജറാത്തിലെ കച്ച് മേഖലയിലെ ഭുജിലാണ് സംഭവം. ബിസിഎ വിദ്യാര്‍ഥിനി സാക്ഷിയാണ് (20)കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാര (22) എന്നയാളെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. കച്ചിലെ എയര്‍പോര്‍ട്ട് റിങ്ങ് റോഡിലെ ശങ്കര്‍ കൊളേജ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന കുട്ടിയെ താമസ സ്ഥലത്ത് നിന്നും വിളിച്ചിറക്കിയാണ് ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സുഹൃത്തിനും […]
Read more

ഗുജറാത്തിൽ വിമാനാപകടം; വിമാനത്തിൽ 242 യാത്രക്കാർ

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു. ലണ്ടനിലേക്ക് പോയാ യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം തകർന്നുവീണത് ജനവാസമേഖലയിലാണ്. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നുവീണത്. Content: Plane crashes in Gujarat; 130 passengers on board
Read more

മൂന്ന് ലക്ഷത്തിന്റെ ഷൂ 5000 രൂപയ്ക്ക് നൽകാം: ഷൂ വിഷയത്തിൽ പ്രതികരണവുമായി വി ഡി സതീശൻ

തിരുവനന്തപുരം: വീണ ജോർജിന്റെ ബാഗിന് ശേഷം സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു വിഷയമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഷൂസും ഷൂസിന്റെ വിലയും ,എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ഷൂ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് പ്രചരിപ്പിച്ചതിന് പിന്നില്‍ സിപിഎം സൈബര്‍ ഹാന്റിലുകളാണ് എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഞാന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണ്. വിദേശത്ത് […]
Read more

പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: മരണം 18 ;അഞ്ച് പേര്‍ ഗുരുതരാവസ്ഥയിലൽ

ഗുജറാത്ത് : അഹമ്മദാബാദിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം പതിനെട്ടായി. ഗുജറാത്ത് ഡീസയിലെ പടക്ക നിര്‍മ്മാണശാലയിലും ഗോഡൗണിലുമാണ് സ്ഫോടനമുണ്ടായത്. അതേസമയം അപകടത്തിപ്പെട്ട അഞ്ച് പേരുടെ നില ഗുരുതരമാണ്. നിലവിൽ രക്ഷാപ്രവത്തനം പുരോഗമിക്കുകയാണ് . അഗ്‌നിശമന സേന, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്. കൃത്യമായി എത്ര പേർ അപകടത്തിൽപ്പെട്ടിട്ടുണ്ട് എന്ന വിവരം ലഭ്യമല്ല അതുകൊണ്ട് തന്നെ മരണ സംഖ്യാ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
Read more
Advertisement
WhiteswanTV Footer