തിരുവനന്തപുരം: പാലോട്-മങ്കയം പമ്പ് ഹൗസിന് സമീപം, റബ്ബർ മരത്തിലും ആറ്റിലിലും 13 കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി. ആറ്റിൽ എത്തിയ സ്ത്രീകളാണ് കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടത്.
പിആർടി സംഘം സ്ഥലത്ത് എത്തി കുരങ്ങുകളുടെ ജഡങ്ങൾ പെരിങ്ങമ്മൽ ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് മാറ്റി. വായിൽ നിന്നും നുരയും പതയും വന്ന് അവശ നിലയിലായിരുന്ന കുരങ്ങുകളെ കണ്ടെത്തിയതായി അറിയിച്ചു. സംഭവത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല.




