ചായ കുടിക്കുമ്പോള്‍ ഉറക്കവും മടുപ്പുമൊക്കെ മാറി ഉന്മേഷം തിരിച്ചുകിട്ടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ കടകളില്‍ നിന്ന് ഡിസ്‌പോസിബിള്‍ കപ്പുകള്‍ അഥവാ പേപ്പര്‍ കപ്പുകളില്‍ കിട്ടുന്ന ചായ കാലക്രമേണ നമ്മുടെ ആരോഗ്യത്തെ ഇല്ലാതാക്കുമെന്ന് അറിയാമോ?
പേപ്പറാണെങ്കിലും അതിനുള്ളില്‍ പ്ലാസ്റ്റിക്കിന്റെ നേര്‍ത്ത പാളിയുണ്ടാകും. ഉള്ളിലെ പാനീയം പുറത്തേക്ക് ഒഴുകാതിരിക്കാനാണിത്. എന്നാല്‍ ചൂടുള്ള പാനീയം ഇതിലേക്ക് ഒഴിക്കുമ്പോള്‍ അതിനുള്ളിലെ മൈക്രോ പ്ലാസ്റ്റിക് ഉരുകാനും കാപ്പി അല്ലെങ്കില്‍ ചായയിലൂടെ അവ വയറ്റിലെത്താനും സാധ്യതയുണ്ട്.
ചൂടുള്ള കാപ്പി ഒഴിക്കമ്പോഴെല്ലാം, 25,000 മൈക്രോണില്‍ താഴെയുള്ള മൈക്രോപ്ലാസ്റ്റിക് പാനീയത്തില്‍ കലരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
ഹോര്‍മോണുകളെയാണ് ഇത് ആദ്യം ബാധിക്കുക. കുടലിനും പണികിട്ടും. സെറാമിക് അല്ലെങ്കില്‍ ഗ്ലാസ് കപ്പുകള്‍ തന്നെയാണ് ചായ കുടിക്കാന്‍ ഏറ്റവും നല്ലത്.


