ജലാംശം നിലനിര്‍ത്താന്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക താളത്തെ തകിടം മറിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. അമിതമായി വെള്ളം കുടിക്കുന്നത് ഹൈപ്പോനാട്രീമിയ അഥവാ വാട്ടര്‍ ഇന്‍ടോക്സിക്കേഷന്‍ എന്ന അപകടകരമായ അവസ്ഥയിലേക്ക് നയിക്കാം.
രക്തത്തിലെ സോഡിയത്തിന്റെ അളവ് അമിതമായി കുറയുന്ന അവസ്ഥയാണിത്. സോഡിയം കുറയുമ്പോള്‍ ശരീരത്തിലെ കോശങ്ങള്‍ ഉള്ളിലേക്ക് വെള്ളം വലിച്ച് വീര്‍ക്കാന്‍ തുടങ്ങുന്നു. ഇത് തലച്ചോറിലെ കോശങ്ങളെ ബാധിക്കുമ്പോള്‍ കഠിനമായ തലവേദന, ആശയക്കുഴപ്പം, ഛര്‍ദ്ദി എന്നിവയുണ്ടാകും.
എത്ര വെള്ളം കുടിക്കണം?
ഒരാള്‍ എത്ര വെള്ളം കുടിക്കണം എന്നത് അയാളുടെ ശരീരഭാരം, ചെയ്യുന്ന ജോലി, കാലാവസ്ഥ, ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ചിരിക്കും. സാധാരണഗതിയില്‍ ഒരു മുതിര്‍ന്ന വ്യക്തിക്ക് പ്രതിദിനം 2 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിക്കാം. ശാസ്ത്രീയമായി പറഞ്ഞാല്‍, വൃക്കകള്‍ക്ക് ഒരു മണിക്കൂറില്‍ ഏകദേശം 800 മില്ലി മുതല്‍ 1 ലിറ്റര്‍ വരെ വെള്ളം മാത്രമേ പുറന്തള്ളാന്‍ കഴിയൂ. ഇതില്‍ കൂടുതല്‍ വെള്ളം ചുരുങ്ങിയ സമയത്തിനുള്ളില്‍ കുടിക്കുന്നത് വൃക്കകള്‍ക്ക് അമിതഭാരമുണ്ടാക്കും.
ദാഹം തിരിച്ചറിയുക
അനാവശ്യമായി വെള്ളം കുടിച്ചു കൊണ്ടിരിക്കുന്നതിനും നല്ലത് ദാഹം തോന്നുമ്പോള്‍ കുടിക്കുക
മൂത്രത്തിന്റെ നിറം പരിശോധിക്കുക
മൂത്രത്തിന് ഇളം േ്രഗ നിറമാണെങ്കില്‍ ജലാംശം കൃത്യമാണെന്ന് അര്‍ത്ഥം. എന്നാല്‍ മൂത്രം തെളിഞ്ഞ വെള്ളം പോലെയാണെങ്കില്‍ നിങ്ങള്‍ ആവശ്യത്തിലധികം വെള്ളം കുടിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം.




