Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റിയാദിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സാഹസിക പ്രകടനം; ഡ്രൈവർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് സാഹസിക പ്രകടനം നടത്തിയ ഡ്രൈവർ പിടിയിൽ. വാഹനം ഓടിക്കൊണ്ടിരിക്കെ ഡ്രൈവിങ് സീറ്റിൽ നിന്ന് എഴുന്നേറ്റ് മാറിനിന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.

പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ റിയാദ് ട്രാഫിക് വിഭാഗം അന്വേഷണം നടത്തി നിയമലംഘകനെ കണ്ടെത്തുകയായിരുന്നു. വാഹനമോടിക്കുന്നതിനിടെ സീറ്റിൽ നിന്ന് മാറിനിൽക്കുന്നത് വഴി സ്വന്തം ജീവനും മറ്റ് യാത്രക്കാരുടെയും സുരക്ഷയ്ക്കും ഗുരുതര ഭീഷണി സൃഷ്ടിച്ചതായി അധികൃതർ വ്യക്തമാക്കി.

പിടിയിലായ വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, മറ്റ് ആളുകളുടെ ജീവന് അപകടമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Tags :

Recent News

Advertisement
WhiteswanTV Footer

This will close in 0 seconds