Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഗുജറാത്ത് സമാചാർ’ പത്രത്തിന്റെ ഉടമയെ അറസ്റ്റ് ചെയ്ത് ഇഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ് : ഗുജറാത്ത് സമാചാർ സഹ ഉടമയായ ബാഹുബലി ഷായെ കസ്റ്റഡിയിലെടുത്ത് ഇഡി. കേന്ദ്ര സർക്കാരിനെതിരെ വാർത്ത നൽകിയതിനാലാണ് അറസ്റ്റന്നാണ് ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചത് . അഹമ്മദാബാദിലെ ബാഹുബലി ഷായുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അതേസമയം ഷായെ തടങ്കലിൽ വച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു .

92 വർഷം പഴക്കമുള്ള ഗുജറാത്ത് സമാചാർ എന്ന പത്രത്തിന്റെ സ്ഥാപക എഡിറ്ററായ ശാന്തിലാൽഭായ് ഷായുടെ മൂത്ത മകനാണ് 73 കാരനായ ബാഹുബലി ഷാ. അതേസമയം കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇദ്ദേഹത്തിന്റെ അറസ്റ്റിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതിന്റെ കാരണങ്ങൾ ഇഡി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഫെഡറൽ ഏജൻസി അദ്ദേഹത്തിനെതിരെ ‘കള്ളപ്പണം വെളുപ്പിക്കൽ ‘ കുറ്റം ചുമത്തിയതായി മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടു.

Greeshma Celine Benny

Advertisement
WhiteswanTV Footer