തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ് ഉയരത്തിലെത്തി. ബുധനാഴ്ച രാത്രി വൈദ്യുതി ആവശ്യകത 5802 മെഗാവാട്ട് ആയി, ഇതോടെ മുൻ റെക്കോർഡ് മറികടന്നു. 2024 മേയ് 2 ന് രേഖപ്പെടുത്തിയ 5797 മെഗാവാട്ട് ആയിരുന്നു ഇതിനു മുമ്പത്തെ ഉയർന്ന നില.
അതേസമയം, ഒരു ദിവസത്തെ ആകെ വൈദ്യുതി ഉപയോഗത്തിൽ 2024 മേയ് 3 ലെ 11.59 കോടി യൂണിറ്റ് എന്ന റെക്കോർഡ് ഇപ്പോഴും നിലനിൽക്കുന്നു. ബുധനാഴ്ച സംസ്ഥാനത്ത് ആകെ ഉപയോഗിച്ച വൈദ്യുതി 10.803 കോടി യൂണിറ്റ് ആയിരുന്നു.





