എറണാകുളം: അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ മരിച്ചു. ക്ഷേത്രക്കുളത്തിൽ ആനയെ കുളിപ്പിക്കുന്നതിനിടെ അപ്രതീക്ഷിതമായി വിരണ്ടോടുകയായിരുന്നു.
സംഭവത്തിൽ കൊല്ലം സ്വദേശിയായ ലോറി ഡ്രൈവർ ആനയുടെ ചവിട്ടേറ്റ് മരിച്ചു. പാപ്പാൻമാർക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ക്ഷേത്രപരിസരത്ത് വലിയ പരിഭ്രാന്തി ഉണ്ടായി.
മൃതദേഹത്തിന് സമീപം ആന നിലയുറപ്പിച്ചതോടെ അത് മാറ്റാൻ കഴിയാത്ത സാഹചര്യമുണ്ടായി. കൂടാതെ, ആനയുടെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചതായാണ് വിവരം.
.




