കോട്ടയം: വിൻസെൻറ് ഡി പോൾ സൊസൈറ്റി ഏറ്റുമാനൂർ കോൺഫ്രൻസിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം. അതിരൂപത പ്രൊക്യുറേറ്ററും കോട്ടയം സി.സി.യുടെ ആധ്യാത്മിക ഉപദേഷ്ടാവുമായ ഫാ. ഏബ്രാഹം പറമ്പേട്ട് ജൂബിലി ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ ഇടവക വികാരി ഫാ. ലൂക്ക് കരിമ്പിലിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. 2026 ഡിസംബറോടെ ഏറ്റുമാനൂർ കോൺഫ്രൻസ് രൂപീകൃതമായിട്ട് 75 വർഷം പൂർത്തിയാകുന്നതിൻ്റെ ഭാഗമായാണ് വിപുലമായ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. സി.സി. പ്രസിഡൻ്റ് ടോം തോമസ്, സെക്രട്ടറി ഡോൺബോസ്ക്കോ, സി.സി. ബോർഡ് അംഗങ്ങളായ എൻ.കെ. ജോസഫ്, അലക്സ് വിശാംഖതറ, കോൺഫ്രൻസ് പ്രസിഡൻ്റ് ടി.പി. ജോസ്, ജൂബിലി കമ്മിറ്റി കൺവീനർ കെ.ജെ. ജോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.




