Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ’: ടിവികെ അധ്യക്ഷൻ വിജയ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം തമിഴ്നാട്ടിലെ ആദ്യ ടിവികെ പൊതുയോഗത്തിൽ ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്. പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികളാണ് ഡിഎംകെ എന്ന് വിജയ് വിമർശിച്ചു. ബിജെപിക്ക് തമിഴ്നാട്ടിൽ പ്രസക്തി ഇല്ലെന്നും വിജയ് തുറന്നടിച്ചു. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾക്കിടെയായിരുന്നു ടിവികെ പൊതുയോഗം. അണ്ണാദുരൈയും എംജിആറും ആരുടേയും സ്വകാര്യ സ്വത്ത് അല്ലെന്ന് പറഞ്ഞ വിജയ് പെരിയാറിന്റെ പേരു പറഞ്ഞ് നാടിനെ കൊള്ളയടിക്കുന്ന ഡിഎംകെ ടിവികെയുടെ രാഷ്ട്രീയ എതിരാളികളാണെന്നും വ്യക്തമാക്കി. തിരുപ്പരൻകുന്ത്രം ദീപം തെളിക്കല്‍ വിഷയത്തിലും, തൊഴിലുറപ്പ് പദ്ധതി വിഷയങ്ങളിലും വിജയ് പ്രതികരിച്ചില്ല. ബിജെപിയെക്കുറിച്ച് പറഞ്ഞത് കളത്തിൽ ഇല്ലാത്തവരെ കുറിച്ച് എന്തു പറയാൻ എന്നായരുന്നു.

എഐഎഎംഡികെ തട്ടകമായ കൊങ്കുനാട്ടിൽ ,എംജിആറിന്റെയും ജയലളിതയുടെയും രാഷ്ട്രീയം പറയുന്നത്‌ താനാണെന്ന് സ്ഥാപിക്കാണ് വിജയ് ശ്രമിച്ചത്. ടിവികെയ്ക്കെതിരായ ഡിഎംകെയുടെ വിമർശനങ്ങൾക്ക് മറുപടി നൽകിയ വിജയ്, അധികാരത്തിൽ എത്തിയാൽ ക്ഷേമപദ്ധതികൾ നടപ്പാക്കുമെന്നും ആവർത്തിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer