Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിൽ പ്രചാരണത്തിന് ദേശീയ നേതാക്കളുടെ ഒഴുക്ക്; ചൂട് കൂടും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിൽ ദിവസവും കൂടി വരുന്ന ചൂടിനൊപ്പം ആളിക്കത്തുകയാണ് തിരഞ്ഞെടുപ്പ് ചൂടും. തുടർഭരണം ഉണ്ടാകുമെന്ന് എൽഡിഫും ഭരണം തിരിച്ചുപിടിക്കുമെന്ന് യൂഡിഫും കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ബിജെപിയും പ്രതീക്ഷയോടെ പ്രചാരണങ്ങൾ കനക്കുമ്പോൾ, ദേശീയ നേതാക്കളുടെ ഒഴുക്കാണ് കേരളത്തിലേക്ക്. കേരളത്തിൽ അക്കൗണ്ട് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേദ്ര മോദി 29നു കേരളത്തിലെത്തും. നരേന്ദ്ര മോദി തൃശൂരിലും പാലക്കാട്ടും പരിപാടികളില്‍ പങ്കെടുക്കും. തൃശൂരില്‍ റോഡ് ഷോയും പാലക്കാട്ട് റാലിയുമാണു സംഘടിപ്പിച്ചിരിക്കുന്നത്. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, അഖിലേന്ത്യ പ്രസിഡന്റ് നിതിന്‍ നവീന്‍, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്‍, എസ്. ജയശങ്കര്‍ എന്നിവരും വിവിധ മണ്ഡലങ്ങളിലെത്തും.

കോണ്‍ഗ്രസിനു വേണ്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയുടെ അനാരോഗ്യം മൂലം സന്ദര്‍ശനം മാറ്റുകയായിരുന്നു. വരും ദിവസങ്ങളില്‍ ഇവര്‍ എത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. കേരളം വോട്ടിങ് കേന്ദ്രത്തിലേക്ക് എത്തുമ്പോൾ ദേശിയ നേതാക്കളുടെ വരവ് ആർക്ക് അനുകൂലമാകുമെന്ന് കാത്തിരുന്ന് തന്നെ കാണാം.

Tags :

Recent News

Advertisement