Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വർണവില മുകളിലേക്ക്; പവന് 640 രൂപ വർധിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധന. പവന് 640 രൂപയും, ഗ്രാമിന് 80 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 72,800 രൂപയും, ഗ്രാമിന് 9,100 രൂപയുമാണ് വില. രാജ്യാന്തര വിലയിലെ കുതിപ്പാണ് കേരളത്തിലും വില വർധനയ്ക്ക് കാരണമായത്. രാജ്യാന്തര സ്വർണ്ണ വില നിലവിൽ ട്രോയ് ഔൺസിന് 3,371 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.

ഇന്നലെയും കേരളത്തിൽ പവന് 600 രൂപ വില വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 1,240 രൂപയാണ് വില കൂടിയത്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ ഇറങ്ങി 1,19,000 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 119 രൂപ, 8 ഗ്രാമിന് 951.20 രൂപ, 10 ഗ്രാമിന് 1,189 രൂപ, 100 ഗ്രാമിന് 11,890 രൂപ എന്നിങ്ങനെയാണ് വില നിലവാരം.

Content: Gold prices rise; Pawan increases by Rs 640

Recent News

Advertisement
WhiteswanTV Footer