Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡൽഹിയെ നശിപ്പിച്ചവൻ നശിപ്പിക്കപ്പെടും : കോൺഗ്രസ് വക്താവ് അൽക്ക ലാംബ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നീണ്ട 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ഡൽഹിയുടെ അധികാര തലപ്പത്തേക്ക് എത്തിയിരിക്കുകയാണ് ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോലെ ഇ തവണയും തങ്ങൾ തന്നെ അധികാര തലപ്പത്തെത്തും എന്ന എ എ പിയുടെ ആത്മവിശ്വാസത്തെ തച്ചുടച്ചുകൊണ്ടായിരുന്നു ബിജെപിയുടെ ഈ മുന്നേറ്റം. ഈ വേളയിൽ എ എ പി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെയും രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി അൽക്ക ലാംബ.

“ഡൽഹിയെ നശിപ്പിച്ചവൻ” “നശിപ്പിക്കപ്പെടും” എന്നാണ് അൽക്ക പറഞ്ഞത്. കൽക്കാജി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച സ്ഥാനാർത്ഥിയായിരുന്ന ഇവർ . എന്നാൽ കൽക്കാജി സീറ്റിൽ ബിജെപിയുടെ രമേശ് ബിധൂരിയെയും എഎപിയുടെ അതിഷിയെയും അപേക്ഷിച്ച് അൽക്ക ലാംബ പിന്നിലാണ്.
“ഇവിഎമ്മുകൾ തുറന്നുകഴിഞ്ഞാൽ കൽക്കാജി സംസാരിക്കും. ഡൽഹി നശിപ്പിച്ച മനുഷ്യൻ നശിപ്പിക്കപ്പെടും,” ലാംബ എൻഡിടിവിയോട് പറഞ്ഞു. 1998 മുതൽ ഡൽഹിയിൽ അധികാരത്തിന് പുറത്തായിരുന്ന ബിജെപി, 2015 ലും 2020 ലും ആം ആദ്മി പാർട്ടി നേടിയ വൻ വിജയങ്ങൾക്ക് ശേഷം തലസ്ഥാനം തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഒടുവിൽ പരിശ്രമങ്ങൾ വിജയം കണ്ടത് ഈ തെരഞ്ഞെടുപ്പിലാണ് .

സൗജന്യ വൈദ്യുതി, വെള്ളം, മെച്ചപ്പെട്ട സർക്കാർ സ്‌കൂളുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ച ആം ആദ്മി പാർട്ടി, മുതിർന്ന നേതാക്കളുടെ അറസ്റ്റിനെത്തുടർന്ന് ദുർബലമായ നേതൃത്വ ഘടന ഉൾപ്പെടെ നിരവധി വെല്ലുവിളികളെ ഇപ്പോൾ നേരിടുകയാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാത്തതിനെത്തുടർന്ന്, തുടർച്ചയായി 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസ്, വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും അതും ഫലം കാണാതെ ഇത്തവണയും സംപൂജ്യരായി തുടരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer