Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെൽവയലുകളും തണ്ണീർത്തടങ്ങളും മാഫിയകൾക്ക് വിട്ടുകൊടുക്കും: സരൾ ബില്ലിനെതിരെ പിണറായി വിജയൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും ആവശ്യമായ ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ സർക്കാർ കൊണ്ടുവന്ന സരൾ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. കേരളത്തിലെ തണ്ണീർത്തടങ്ങൾ, നെൽവയലുകൾ, വനപ്രദേശങ്ങൾ എന്നിവയെ ബാധിക്കുന്ന നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ബിൽ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബില്ലിനെതിരെ സംസ്ഥാനത്ത് കൂടുതൽ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും പിണറായി വിജയൻ പറഞ്ഞു. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഉദ്യോഗസ്ഥ സമിതിക്ക് കൈമാറുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഓരോ മേഖലയെയും സർക്കാർ തകർക്കുകയാണെന്നാണ് പിണറായി വിജയന്റെ ആരോപണം. തീരദേശ മേഖലയ്ക്ക് പിന്നാലെ ഇപ്പോൾ തണ്ണീർത്തടങ്ങളെയും നെൽവയലുകളെയും ബാധിക്കുന്ന പ്രശ്നമാണ് ഉയർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ ബില്ലിനെക്കുറിച്ച് ചർച്ച നടക്കുമ്പോൾ സ്പീക്കർ തന്നെ ത്രിതല സമിതിയാണോ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതെന്ന് ചോദ്യം ഉന്നയിച്ചതായും പിണറായി വിജയൻ പറഞ്ഞു. ഉദ്യോഗസ്ഥ സമിതിക്ക് അധികാരം കൈമാറുന്നതിലൂടെ നെൽവയലുകൾ ഭൂമാഫിയകൾക്ക് വിട്ടുകൊടുക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

സരൾ ബിൽ എന്ന പേരിലാണെങ്കിലും ഇത് ‘കരാള ബില്ലായി’ മാറുമെന്നാണ് പിണറായി വിജയന്റെ വിമർശനം. കേരളത്തിന്റെ പ്രകൃതിയെയും തനിമയെയും തകർക്കുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix