മലപ്പുറം: ഇത്തവണത്തെ സമ്മര്‍ ബമ്പര്‍ ലോട്ടറിയടിച്ചത് മലപ്പുറം പരപ്പനങ്ങാടി നെടുവ സ്വദേശി എന്‍ വി പത്മനാഭന്. 10 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് പത്മനാഭന് ലഭിച്ചിരിക്കുന്നത്. എസ്ബിഐയിലെത്തി പത്മനാഭന്‍ ടിക്കറ്റ് കൈമാറി.
കഴിഞ്ഞ 26 ന് കോയമ്പത്തൂര്‍ പോയി തിരികെ വരുന്നവഴി പാലക്കാട് ഇറങ്ങി. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെ തൊട്ടടുത്തൊരു കട കണ്ടു. അവിടെ നിന്നാണ് ടിക്കറ്റ് എടുത്തതെന്നും ഇന്നലെ രാവിലെയാണ് സമ്മാനമുണ്ടെന്ന് അറിഞ്ഞതെന്നും പത്മനാഭന്‍ പറയുന്നു.
പത്ത് കോടിയില്‍ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. നികുതി കഴിഞ്ഞുള്ള തുകയാണിത്. എന്നാല്‍ ഈ തുകയും മുഴുവന്‍ കിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ആദായനികുതി സര്‍ ചാര്‍ജ്, ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ സെസ് തുടങ്ങിയവ കഴിഞ്ഞുള്ള 6 കോടി 30 ലക്ഷം രൂപയാകും ഭാഗ്യശാലിക്ക് ലഭിക്കുക.


