ന്യൂഡല്‍ഹി: കേരളത്തിലെ ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ തനിക്ക് പങ്കുണ്ടെന്ന ഇ ശ്രീധരന്റെ അവകാശവാദങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയമാണ് നിഷേധിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയം നല്‍കിയ ആര്‍ടിഐ മറുപടികളും പ്രകാരം ശ്രീധരന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിക്കുന്നു.
കേരളത്തിലെ ഹൈസ്പീഡ് റെയില്‍ അല്ലെങ്കില്‍ ആര്‍ആര്‍ടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസല്‍ തയ്യാറാക്കുന്നതിനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (DMRC)നും ഇ. ശ്രീധരനും നിലവില്‍ യാതൊരു കണ്‍സള്‍ട്ടന്‍സി, അഡൈ്വസറി അല്ലെങ്കില്‍ സാങ്കേതിക ചുമതലയും നല്‍കിയിട്ടില്ലെന്ന് 2026 മാര്‍ച്ച് 19-ന് ലോക്‌സഭയില്‍ കേന്ദ്ര ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.




