Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘപരിവാര്‍ ആലയില്‍ തളച്ചിടാന്‍ അനുവദിക്കില്ല: അലോഷ്യസ് സേവ്യര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന യുജിസിയുടെ കരട് ചട്ടം വിദ്യാഭ്യാസ മേഖലയുടെ മുഴുവന്‍ ഔന്നത്യത്തെയും ഇല്ലാതാക്കുന്നതെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഭൂഷണമായ പരിഷ്‌ക്കാരങ്ങളല്ല കരട് ഭേദഗതിയിലുള്ളത് എന്നും സംഘപരിവാര്‍ ആലയില്‍ വിദ്യാഭ്യാസ മേഖലയെ തളച്ചിടാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

പുതിയ പരിഷ്‌കാരം അനുസരിച്ച് വ്യവസായ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിസിമാരാകാന്‍ സാധിക്കും. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് യാതൊരു സംഭാവനയും ചെയ്യാത്ത സംഘപരിവാറിന് ഇടം നല്‍കാനുള്ള ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള നീക്കമാണിതെന്നതില്‍ സംശയമില്ല. എത്ര പദ്ധതിയിട്ടാലും കാവിവത്കരണത്തിനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer