Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോര്‍ലിക്‌സ് ഇനി ‘ഹെല്‍ത്തി ഡ്രിങ്ക്’അല്ല;തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹോര്‍ലിക്‌സ് ഇനി മുതല്‍ ‘ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ്’. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്സ് വെബ്സൈറ്റുകളോട് ‘ഹെല്‍ത്തി ഡ്രിങ്ക്സ്’ വിഭാഗത്തില്‍ നിന്ന് പാനീയങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ‘ഹെല്‍ത്ത് ഫുഡ് ഡ്രിങ്കുകള്‍’ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്സ് (എഫ്എന്‍ഡി) എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്.പേര് മാറ്റത്തോടെ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഓഹരികളുടെ വില 1.63 ശതമാനം ഇടിഞ്ഞ് 2222.35 രൂപയായി.സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍.

2006-ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് നിയമ പ്രകാരം ‘ഹെല്‍ത്ത് ഡ്രിങ്ക്സിന്’ പ്രത്യേകിച്ച് ഒരു നിര്‍വചനവുമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.പാല്‍, ധാന്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങള്‍ ‘ഹെല്‍ത്ത് ഡ്രിങ്ക്സ്’ അല്ലെങ്കില്‍ ‘എനര്‍ജി ഡ്രിങ്ക്സ്’ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യരുതെന്ന് എഫ്എസ്എസ്എഐ ഈ മാസം ആദ്യം ഇ-കൊമേഴ്സ് വെബ്സൈറ്റുകളോട് ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ,ഗായകന് വധശിക്ഷ വിധിച്ച് ഇറാന്‍

ആരോഗ്യപാനീയങ്ങള്‍ ഇന്ത്യയിലെ ഭക്ഷ്യ നിയമങ്ങളില്‍ നിര്‍വചിച്ചിട്ടില്ലാത്തതിനാലാണിത്.തെറ്റായ വാക്കുകളുടെ ഉപയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും അതിനാല്‍ പരസ്യങ്ങള്‍ നീക്കം ചെയ്യാനോ തിരുത്താനോ വെബ്സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഫ്എസ്എസ്എഐ അറിയിച്ചു.ഇന്‍ഡസ്ട്രി മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് അഡൈ്വസറി സ്ഥാപനമായ ടെക്നാവിയോയുടെ അഭിപ്രായത്തില്‍, ഇന്ത്യയിലെ ആരോഗ്യ പാനീയങ്ങളുടെ വിപണി വിഹിതം 2026 ഓടെ 3.84 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer