Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: healthnews

മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടായിട്ടും പനി കേസുകളിൽ കാര്യമായ കുറവില്ലെന്ന് റിപ്പോർട്ട്. പ്രതിദിനം പതിനായിരത്തിലധികം പേരാണ് വിവിധ തരത്തിലുള്ള പനി ബാധിച്ച് ചികിത്സ തേടുന്നതെന്നാണ് കണക്ക്. ഇതിനിടെ ഇൻഫ്ലുവൻസ കേസുകളിലും കുത്തനെ വർധന രേഖപ്പെടുത്തി. ചൊവ്വാഴ്ച മാത്രം 147 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 1,014 പേരിലാണ് രോഗം കണ്ടെത്തിയത്. ഇൻഫ്ലുവൻസ ബാധിച്ച് ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ വിദ്യാലയങ്ങളിലും പനി ബാധിതരുടെ എണ്ണം ഉയരുകയാണ്. വിവിധ ജില്ലകളിലായി കുട്ടികളിലും പനി […]
Read more

വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് മൂന്ന് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ താമസിക്കുന്ന കുട്ടിക്കാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ 12ന് കുട്ടിയും കുടുംബവും നാഗർകോവിലിലെ ക്ഷേത്രത്തിൽ ദർശനത്തിന് പോയിരുന്നു. യാത്രയ്ക്കിടെ കുട്ടിയുടെ രക്ഷിതാക്കൾ റോഡരികിൽ നിന്ന് സർബത്ത് വാങ്ങി കുടിച്ചിരുന്നു. ഇതിന് പിന്നാലെ അടുത്ത ദിവസം രാവിലെ കുട്ടിക്ക് ശക്തമായ വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. തുടർന്ന് കുട്ടിയെ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. പരിശോധനയിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് കൊയിലാണ്ടിയിൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടേരി സ്വദേശി ബിജുവാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ബിജുവിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ബിജുവിന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജലാശയങ്ങളിൽ കുളിച്ചതായി വിവരമില്ലാത്തതിനാൽ കിണർ വെള്ളത്തിൽ നിന്നാകാം രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബിജു ഉപയോഗിച്ചിരുന്ന കിണറിലെ വെള്ളത്തിന്റെ […]
Read more

ദേശീയ അംഗീകാരത്തിന്റെ നിറവിൽ മാഞ്ഞൂരിലെ ആരോഗ്യകേന്ദ്രങ്ങൾ; ജില്ലയിൽ പുതിയ ചരിത്രം

കോട്ടയം: ആരോഗ്യരംഗത്ത് മികച്ച നേട്ടവുമായി മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ്. (NQAS) ലഭിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള മൂന്ന് ഉപകേന്ദ്രങ്ങൾക്കും ഒരേസമയം ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരം ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മേമുറി, മാഞ്ഞൂർ സൗത്ത്, ഓമല്ലൂർ എന്നീ ജനകീയ ആരോഗ്യകേന്ദ്രങ്ങളാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. ആരോഗ്യവകുപ്പ് നിഷ്കർഷിച്ചിട്ടുള്ള 12 സേവന പാക്കേജുകളുടെ മികവ് അടിസ്ഥാനമാക്കിയാണ് കേന്ദ്ര […]
Read more

ഡെങ്കിപ്പനി: സംസ്ഥാനത്ത് മരണനിരക്ക് കൂടുന്നു; ഏപ്രിൽ 30 വരെ സ്ഥിരീകരിച്ചത് 15 മരണം

മഴക്കാലം ശക്തമാകും മുൻപേ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിച്ചുയരുന്നു. ഈ വർഷം ജനുവരി 1 മുതൽ ഏപ്രിൽ 30 വരെ 15 ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചു; 28 മരണങ്ങൾ കൂടി ഡെങ്കിപ്പനി മൂലമാണെന്നു സംശയിക്കുന്നു. ഈ 28 പേരുടെ കണക്കുകൂടി ചേർത്തുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം ആരോഗ്യ വകുപ്പിന്റെ അവലോകനയോഗത്തിൽ അവതരിപ്പിച്ചു. റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ഏപ്രിൽ വരെ 4576 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സംശയിക്കുന്ന 11,387 പേരുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, […]
Read more

ഡെങ്കിപ്പനി: സംസ്ഥാനത്ത് മരണനിരക്ക് കൂടുന്നു; ഏപ്രിൽ 30 വരെ സ്ഥിരീകരിച്ചത് 15 മരണം

മഴക്കാലം ശക്തമാകും മുൻപേ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിച്ചുയരുന്നു. ഈ വർഷം ജനുവരി 1 മുതൽ ഏപ്രിൽ 30 വരെ 15 ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചു; 28 മരണങ്ങൾ കൂടി ഡെങ്കിപ്പനി മൂലമാണെന്നു സംശയിക്കുന്നു. ഈ 28 പേരുടെ കണക്കുകൂടി ചേർത്തുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം ആരോഗ്യ വകുപ്പിന്റെ അവലോകനയോഗത്തിൽ അവതരിപ്പിച്ചു. റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ഏപ്രിൽ വരെ 4576 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സംശയിക്കുന്ന 11,387 പേരുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, […]
Read more

കറി മസാലകളിലെ കെമിക്കലുകളുടെ അളവ്;വ്യക്തത വേണമെന്ന് അന്താരാഷ്ട്ര സമിതിയോട് ഇന്ത്യ

കീടനാശിനി അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വില്‍പ്പന നിരോധന ഭീഷണിക്കിടെ ഉല്‍പ്പന്നങ്ങളിലെ എഥിലീന്‍ ഓക്‌സൈഡിന്റെ ഉപയോഗത്തിന് പരിധി നിശ്ചയിക്കാന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര സമിതിയോട് ആവശ്യപ്പെട്ട് ഇന്ത്യ. എഥിലീന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കാരണം ഇന്ത്യന്‍ കമ്പനികളായ എവറസ്റ്റ്, എംഡിഎച്ച് എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ പല രാജ്യങ്ങളും നിരോധിച്ചിരുന്നു. എഥിലീന്‍ ഓക്‌സൈഡ് സാധാരണയായി അണുനാശിനി, സുഗന്ധവ്യഞ്ജനങ്ങളിലെ സൂക്ഷ്മജീവികളുടെ മലിനീകരണം കുറയ്ക്കുന്നതിനുള്ള കീടനാശിനി എന്നിവയായാണ് ഉപയോഗിക്കുന്നത്. അതേസമയം ഇതിന്റെ ഉപയോഗം അനുവദനീയമായ പരിധി കടന്നാല്‍ അര്‍ബുദത്തിന് വരെ കാരണമാകാം. സുഗന്ധവ്യഞ്ജനങ്ങളില്‍ […]
Read more

മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് പടരുന്നു;ജാഗ്രത നിര്‍ദ്ദേശവുമായി മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം:ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് മരണ നിരക്ക് വര്‍ധിക്കുന്നു.പോത്തുകല്‍ പഞ്ചായത്തിലെ 35കാരനാണ് ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വൈറസ് ഹെപ്പറ്റൈറ്റിസ് മൂലം മരിച്ചത്.നിരവധി പേരിലേയ്ക്കാണ് രോഗം പടരുന്നത്.ഈ സാഹചര്യത്തില്‍പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക അറിയിച്ചു. മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് മരണം രോഗപ്രതിരോധശേഷി കുറഞ്ഞവരിലും, മറ്റ് അസുഖബാധിതരിലും വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ ഉണ്ടായാല്‍ അത് പെട്ടെന്ന് ഗുരുതരം ആകുവാനും ഒരുപക്ഷേ മരണം വരെ സംഭവിക്കാനും സാധ്യത കാണുന്നുവെന്ന് ജില്ലാ മെഡിക്കല്‍ […]
Read more

ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു;കോവിഡ് വാക്‌സിന്‍ വിപണിയില്‍ നിന്ന് പിന്‍വ്വലിച്ച് കമ്പനി

ലണ്ടന്‍:കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചിരുന്ന പിന്നാലെ വാക്‌സിന്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച് കമ്പനി.വാക്‌സിന്‍ പാര്‍ശ്വ ഫലങ്ങള്‍ക്ക് കാരണമാകുമെന്ന് നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി കോടതിയില്‍ സമ്മതിച്ചതിന് പിന്നാലെയാണ് വാക്‌സിന്‍ വിപണിയില്‍ നിന്ന് പിന്‍വ്വലിച്ചത്.വാകിസിനുകള്‍ക്ക് മാര്‍ക്കറ്റിംഗ് അംഗീകാരം ഒഴിവാക്കിയെന്നും തുടര്‍ന്ന് ഇനി ഈ ഗണത്തിലുള്ള വാക്‌സിന്‍ നിര്‍മിക്കില്ല എന്നും കമ്പനി അറിയിച്ചു. ആസ്ട്രാസെനെക്ക എന്ന ബ്രിട്ടീഷ് കമ്പനിയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മിച്ചിരുന്നത്.ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിനും ഈ കമ്പനിയുടെ സഹകരണത്തോടെയാണ് നിര്‍മിച്ചിരുന്നത്.വാക്‌സിന്‍ […]
Read more

വെസ്റ്റ് നൈല്‍ പനി;ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യ്ത വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്.കൊതുകു ജന്യ രോഗമായതുകൊണ്ട് തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണമെന്ന നിര്‍ദേശമാണ് പുറത്ത് വരുന്നത്.പനിയടക്കം രോഗ ലക്ഷണം ഉള്ളവര്‍ വൈകാതെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നടി സായി പല്ലവിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് വെസ്റ്റ് നൈല്‍ പനിക്കും ഉള്ളതെങ്കിലും അപകട സാധ്യത താരതമ്യേന കുറവാണ്.അതുകൊണ്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix