തിരുവനന്തപുരം: ഗുരുതര വൈദ്യുതി പ്രതിസന്ധി തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ന് രാത്രിയിലും ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. തുടര്‍ച്ചയായി പത്താം ദിവസമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത്. വൈകിട്ട് 6.30 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയുള്ള സമയത്താണ് നിയന്ത്രണം. എന്നത്തേയും പോലും ഇന്നും ഒന്നിലേറെ തവണ കറന്റ് പോവാനുള്ള സാധ്യത കൂടുതലാണ്.
കറന്റ് പോകുന്ന സമയം സംബന്ധിച്ച് മുന്‍കൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് വൈകുന്നേരത്തോടെ ഏര്‍പ്പെടുത്തുമെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചിട്ടുള്ളത്. ആവശ്യമായ വൈദ്യുതി ലഭിക്കാത്തതുകൊണ്ടാണു നിയന്ത്രണം വേണ്ടി വരുന്നതെന്നും അതു പരിഹരിക്കാനായി സര്‍ക്കാര്‍ എല്ലാ ശമങ്ങളും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രതിസന്ധി മനസ്സിലാക്കുന്നെന്നും സ്വിച്ചിട്ട പോലെ പരിഹരിക്കാന്‍ പറ്റാത്ത വിഷയമാണിതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നുമായിരുന്നു മന്ത്രിയുടെ അഭ്യര്‍ഥന.












