Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്വപ്‌നങ്ങല്‍ കടലോളം, പ്രതീക്ഷ വാനോളം. ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്നലെ ഇന്ത്യയുടെ പെണ്‍പ്പട ക്രീസിലിറങ്ങിയപ്പോള്‍ ഇതായിരുന്നു ഓരോ ഇന്ത്യന്‍ പൗരന്റെയും മനസ്സില്‍. എന്നാല്‍ പ്രതീക്ഷകളെ എല്ലാം തല്ലിതക്കര്‍ത്ത് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ദയനീയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് വനിതകള്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് ന്യൂസിലാന്റ് നേടിയത്.

ക്യാപ്റ്റന്‍ സോഫി ഡിവൈന്റെ (57) ഇന്നിംഗ്സാണ് ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19 ഓവറില്‍ 102ന് എല്ലാവരും പുറത്തായി. മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ടി20 ലോകകപ്പില്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 58 റണ്‍സിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. 15 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer