Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇൻസ്റ്റന്റ് ഉഴുന്നുവട ഇനി ഞൊടിയിടയിൽ തയാറാക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടികളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു പലഹാരമാണ് ഉഴുന്നുവട. ഈ ഉഴുന്നുവട ഇനി ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാം. പക്ഷെ ഒരു പ്രത്യേകതയുണ്ട് ഇത് ഉണ്ടാക്കാൻ ഉഴുന്ന് വേണ്ട റവ മതി. ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ചേരുവകൾ

1 കപ്പ്- റവ

1/2 കപ്പ് തൈര്

1/4 ടീസ്പൂൺ-ജീരകം

1 ടീസ്പൂൺ- പച്ചമുളക് ചെറുതായി അരിഞ്ഞത്

1/2 ടീസ്പൂൺ- കുരുമുളക് ചതച്ചത്

1 ടീസ്പൂൺ- കറിവേപ്പില മുറുക്കിയത്

1/4 ടീസ്പൂൺ കായപ്പൊടി

1/4 ടീസ്പൂൺ- ഇനോ

ഉപ്പ് ആവശ്യത്തിന്

വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നല്ല വറുത്ത റവയിലേയ്ക്ക് തൈര്, ജീരകം, പച്ചമുളക്, കുരുമുളക്, കറിവേപ്പില, കായപ്പൊടി, ഉപ്പ്, ഇനോ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് തയ്യാറാക്കുക. മാവ് നല്ലപോലെ ലൂസായി പോകാൻ പാടില്ല. ചെറുതായി ലൂസും എന്നാൽ, കട്ടിയിലുമായിരിക്കണം മാവ്. ഇത് 20 മിനിറ്റ് അടച്ച് വെയ്ക്കുക.

20 മിനിറ്റ് കഴിയുമ്പോൾ മാവ് വട ഉണ്ടാക്കാൻ പാകത്തിന് ആയിരിക്കും. ഈ സമയം ഒരു വാഴയിലയുടെ ചെറിയ കഷ്ണം എടുക്കുക. ഇതിൽ എണ്ണ തടവി ഇതിലേയ്ക്ക് മാവ് ഉരുട്ടി വെച്ച് ഉഴുന്നുവടയുടെ പാടത്തിന് ഷേയ്പ്പാക്കി, കൈകൊണ്ട് നടുഭാ​ഗത്ത് തുളയിട്ട് തിളച്ച എണ്ണയിലേയ്ക്ക് ഇടുക. വാഴയില ഇല്ലെങ്കിൽ ഒരു ചെറിയ കറിപാത്രത്തിന്റെ പുറകുവശത്ത് എണ്ണ തടവി വട ഉണ്ടാക്കാം. വട നല്ലപോലെ എണ്ണയിൽ ഇട്ട് മൊരിയിച്ച് എടുക്കണം. വട തയ്യാറാക്കുമ്പോൾ എണ്ണയ്ക്ക് നല്ല ചൂട് വേണം. വട എണ്ണയിൽ ഇടുമ്പോൾ തീ ഹൈ ഫ്ലെയ്മിൽ വെയ്ക്കുക. അതിനുശേഷം മീഡിയം ഫ്ലെയ്മിൽ വെച്ച് വട വേവിച്ചെടുക്കുക.

Tags :

Recent News

Advertisement